സ്വന്തം ലേഖകൻ: എച്ച് 1 ബി വിസയിലെത്തി യുഎസില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ നിരവധി തടസ്സങ്ങള്‍. ജനനം കൊണ്ട് യുഎസ് പൗരന്മാരായ മക്കളുള്ള എച്ച് 1 ബി വിസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡുകാര്‍ക്കും രാജ്യം വിട്ട് യാത്ര ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വിദേശത്തുള്ള ഇന്ത്യക്കാരുടെയും …
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഇന്ന് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രവാസികളുമായി എത്തും. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ – തിരുവനന്തപുരം വിമാനവും ഇക്കൂട്ടത്തിലുണ്ട്. ദുബൈയിൽ നിന്ന് കണ്ണൂരിലേക്കും ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും ഇന്ന് വിമാനമുണ്ടാകും. ഗൾഫിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനമാണ് ഇന്ന് ദുബൈയിൽ നിന്ന് പുറപ്പെടുക. യുഎഇ …
സ്വന്തം ലേഖകൻ: കസാഖിസ്താനില്‍ കുടുങ്ങി 40 മലയാളി വിദ്യാര്‍ത്ഥികള്‍. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. എംബസിയില്‍ നിന്നും അറിയിപ്പുകളൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. കസാഖിസ്താനിലെ അല്‍മാട്ടിയുലുള്ള കസഖ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നത്. കസാഖിസ്താനില്‍ കൊവിഡ് വ്യാപിച്ച …
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ ഈ മാസം 22 വരെ തുടരുന്ന രണ്ടാംഘട്ട വന്ദേ ഭാരത് ദൗത്യത്തിൽ 106 വിമാനങ്ങൾ ഉൾപ്പെടുത്തി. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും. ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് ലോകമാകെയുള്ള മലയാളി നഴ്സുമാരുടെ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണു വഹിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും അവർക്ക് അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ വലിയ നിഷ്കർഷ പുലർത്തുന്നുണ്ട്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ …
സ്വന്തം ലേഖകൻ: ഉപാധികളോടെ ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബുധനാഴ്ച മുതല്‍ ബ്രിട്ടനിൽ ജനങ്ങള്‍ക്ക് ഉപാധികളോടെ നിരത്തിലിറങ്ങാം. വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫീസില്‍ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗണ്‍ ലഘൂകരണത്തില്‍ നടപ്പിലാക്കുന്നത്. “അടുത്ത ഘട്ടമായി ജൂണ്‍ …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതി വര്‍ധിപ്പിച്ചും ജനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തിവെച്ചും സൗദി അറേബ്യ. മൂല്യവര്‍ധിത നികുതി15 ശതമാനമാക്കി വര്‍ധിപ്പിക്കാനും വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന അലവന്‍സുകള്‍ നിര്‍ത്തിവെക്കാനും സൗദി അറേബ്യ തീരുമാനിച്ചു. ജൂണ്‍ ആദ്യം മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തും. ജൂലായ് ആദ്യംമുതല്‍ മൂല്യവര്‍ധിത നികുതി അഞ്ച് ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നും …
സ്വന്തം ലേഖകൻ: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് ഇന്ന് രണ്ടു വിമാനങ്ങൾ കൂടി കേരളത്തിലെത്തും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്‌റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ച കഴിഞ്ഞ് യാത്രതിരിക്കും. ബഹ്‌റൈനില്‍നിന്ന് കരിപ്പൂരിലേക്കുള്ള വിമാനം രാത്രി 7 മണിക്കാണ് പുറപ്പെടുക. ഞായറാഴ്ച …
സ്വന്തം ലേഖകൻ: മൂന്നാംഘട്ട ലോക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കുയുള്ളപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആകെ കോവിഡ് കേസുകൾ 67,724 ആയി ഉയർന്നപ്പോൾ മരണം 2,215 ആയി. മഹാരാഷ്ട്രയ്ക്ക് പുറമേ രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുകയാണ്. മരണം 200 ആയി. മൂന്നാംഘട്ട ലോക്‌ഡൗണും രാജ്യത്ത് …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള്‍ ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. “നമ്മള്‍ എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ …