1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2018

സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാജപക്‌സയ്ക്ക് കൂച്ചുവിലങ്ങിട്ട് കോടതി; പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കോടതി വിലക്കി. രണ്ട് തവണ സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടയാള്‍ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് റനില്‍ വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെ സ്ഥാനമേറ്റെടുത്തതിനുപിന്നാലെ ഒരുമാസത്തിലേറെയായി ശ്രീലങ്കയില്‍ ഭരണപ്രതിസന്ധി തുടരുകയാണ്. ഇതിനിടെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പാര്‍ലമെന്റില്‍ രാജപക്‌സെയ്‌ക്കെതിരേ കൊണ്ടുവന്ന രണ്ട് അവിശ്വാസപ്രമേയങ്ങളും പാസായെങ്കിലും രാജിവെക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രമേയവും വ്യാഴാഴ്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കി. രാജപക്‌സയോടും കാബിനറ്റ് മന്ത്രിമാരോടും ഡിസംബര്‍ 12 ന് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.