സ്വന്തം ലേഖകന്‍: നാനൂറോളം വര്‍ഷം പഴക്കമുള്ള ലാഹോറിലെ ഗുരുനാനാക് കൊട്ടാരത്തിന്റെ വിലപിടിപ്പുള്ള തടി ഉരുപ്പടികളും വാതിലുകളും പ്രദേശവാസികളായ സാമൂഹികവിരുദ്ധര്‍ പൊളിച്ചു വിറ്റു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ നരോവാള്‍ പട്ടണത്തിലാണ് കൊട്ടാരം. സിക്ക് മതസ്ഥാപകനായ ഗുരുനാനാക്കിന്റെയും ഹൈന്ദവ ഭരണാധികാരികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പാലസ് ഓഫ് ബാബ ഗുരു നാനാക് എന്ന …
സ്വന്തം ലേഖകന്‍: അമേരിക്കയുമായുള്ള ബന്ധം വരും ദിവസങ്ങളിലും വഷളാകുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. ഇറാഖ് സന്ദര്‍ശനത്തിനിടെയാണ് സരിഫ് വീണ്ടും വിഷയം ഉന്നയിച്ചത്. വിഷയത്തില്‍ ഇടനിലക്കാരായി നില്‍ക്കുമെന്ന് ഇറാഖ് അറിയിച്ചിരുന്നു. 1500ലധികം പട്ടാളക്കാരെ അറബ് രാഷ്ട്രങ്ങളിലേക്ക് അമേരിക്ക വീണ്ടും വിന്യസിച്ചതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ഇറാഖ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ …
സ്വന്തം ലേഖകന്‍: യു എ ഇ സര്‍ക്കാര്‍ നല്‍കുന്ന 1500 സേവനങ്ങള്‍ക്ക് ഫീസ് റദ്ദാക്കി. രാജ്യത്തിന്റെ സാന്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്‍കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്. യു എ ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, …
സ്വന്തം ലേഖകന്‍: തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടപടി തുടങ്ങിയതിന് പിന്നാലെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്ന സര്‍വ്വേകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വടംവലി ശക്തമായത്. തെരേസ മേയുടെ രാജിയോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതൃ തര്‍ക്കം മറ നീക്കി പുറത്തുവരികയാണ്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത് തടയുന്നതിനായി ശക്തമായ പ്രചാരണം തുടങ്ങിയിരിക്കുകയാണ് …
സ്വന്തം ലേഖകന്‍: ഒമാനില്‍ പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്ക് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി …
സ്വന്തം ലേഖകന്‍: ഇസ്!ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുന്നു. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികള്‍. ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഈ മാസം 31നാണ് ഇസ്!ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമതും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശിക്കുന്നത് മാലിദ്വീപെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായ മാലിദ്വീപ് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ്.പ്രധാനമന്ത്രിയുടെ മാലിദ്വീപ് സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ട്വീറ്റ് ചെയ്തത്. ജൂണ്‍ പകുതിയോടെയാവും മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ …
സ്വന്തം ലേഖകന്‍: 1990 ല്‍ മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ബ്രീട്ടിഷ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയ പ്രവര്‍ത്തകയും 2010 മുതല്‍ ആഭ്യന്തര സെക്രട്ടറിയുമായിരുന്ന മേയ്ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രധാനനേതാക്കളില്‍ ഒരാളും സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിച്ചിരുന്ന ആളുമെന്നനിലയില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു മെയുടെ പ്രധാനമന്ത്രി പദത്തെ …
സ്വന്തം ലേഖകന്‍: ഇറാനെ നേരിടാനെന്ന പേരില്‍ സൗദിക്ക് കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് ഈ നടപടി. 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനാണ് പദ്ധതി. ഇറാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും പശ്ചിമേഷ്യയുടെ അസ്ഥിരതയ്ക്കു വഴിയൊരുക്കാമെന്നും പ്രഖ്യാപിച്ചാണ് ട്രംപ് തീരുമാനമെടുത്തത്. …