സ്വന്തം ലേഖകന്‍: 24 മണിക്കൂറിനപ്പുറത്തേക്ക് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാരുടെ നിഗമനത്തെ അതിജീവിച്ച് കാലിഫോര്‍ണിയയിലെ ഷാര്‍പ്പ് മേരി ബിര്‍ച്ച് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സേബി. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിന്റെ ഭാരം മാത്രമാണ് ഈ പെണ്‍കുഞ്ഞിനുണ്ടായിരുന്നത്. ഒരു ദിവസത്തെ ആയുസ് പ്രതീക്ഷിച്ച ഡോക്ടര്‍മാരെ അമ്പരിപ്പിച്ചു കൊണ്ട് അവളുടെ ആയുസ് ദിവസങ്ങളും മാസങ്ങളും നീണ്ടു. ഇപ്പോള്‍ അഞ്ച് മാസത്തെ …
സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇസ്രഈല്‍ വീണ്ടും തെരഞ്ഞടെുപ്പിനൊരുങ്ങുന്നു. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. സെപ്തംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അത് വരെ നെതന്യാഹു പ്രധാനമന്ത്രിയായി …
സ്വന്തം ലേഖകന്‍: 28 അംഗ മന്ത്രിസഭയില്‍ വനിതാ പ്രതിനിധികള്‍ക്കും പുരുഷ പ്രതിനിധികള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമപോസ. വനിത മന്ത്രിമാരിലൊരാള്‍ പ്രതിപക്ഷ നേതാവാണെന്നതും ശ്രദ്ധേയമാണ്. മെയ് 22ന് ശേഷം നെല്‍സണ്‍ മണ്ടേലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ റാമഫോസയെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ 36 അംഗ മന്ത്രിസഭയിലെ അംഗബലം വെട്ടിക്കുറച്ച് …
സ്വന്തം ലേഖകന്‍: മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തിയ രണ്ടാമത്തെ വനിതയായിരുന്നു തെരേസ മേയ്. അതുകൊണ്ട് തന്നെ രണ്ടാം ഉരുക്കുവനിത എന്ന് ലോകരാജ്യങ്ങള്‍ വിശേഷിപ്പിച്ചു എങ്കിലും പ്രതീക്ഷക്കൊത്തു പിടിച്ചുനില്‍ക്കാന്‍ മേയ്ക്കായില്ല. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ കഴിയാതെ വന്നതോടെ മേയ് പരാജയം സമ്മതിക്കുകയായിരുന്നു. ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിടയില്‍ പാര്‍ലമെന്റിലും യൂറോപ്യന്‍ യൂണിയനിലും മേയ് ഒറ്റപ്പെട്ടു. പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുക്കുന്ന …
സ്വന്തം ലേഖകന്‍: ഫോണ്‍ ചോര്‍ത്തല്‍ ആരോപിച്ച് സൗദി അറേബ്യയ്‌ക്കെതിരെ നിയമനടപടിയുമായി ലണ്ടനിലേക്ക് പലായനം ചെയ്ത സൗദി എഴുത്തുകാരന്‍. ഇസ്രഈലി സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സ്‌പൈവെയറിന്റെ സഹായത്തോടെ സൗദി തന്റെ ഫോണ്‍ചോര്‍ത്തുന്നുവെന്നാണ് സൗദി ആക്ഷേപഹാസ്യകാരന്‍ ഘനേം അല്‍മസരിര്‍ ആരോപിക്കുന്നത്. ലണ്ടനിലെ സൗദി എംബസിയില്‍ കേസ്ഫയല്‍ ചെയ്തിരിക്കുകയാണ് അദ്ദേഹം. സൗദി സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുകയും …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ പ്രധാന പദവികളില്‍ ആരൊക്കെ വരണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പ്രധാന പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നേതൃസ്ഥാനത്ത് ആര് വരുമെന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങിയിരിക്കുകയാണ് ജര്‍മ്മനിയും ഫ്രാന്‍സും. ചൊവ്വാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും …
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പു വേളയില്‍ മോദിയെ ഭിന്നിപ്പിന്റെ തലവന്‍ എന്ന് വിശേഷിപ്പിച്ച ടൈം മാഗസിന്‍ മോദി അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നിലപാട് മാറ്റി. മറ്റൊരു പ്രധാനമന്ത്രിയും ഇന്ത്യയെ ഒരുമിപ്പിക്കാത്ത തരത്തില്‍ മോദി ഇന്ത്യയെ ഒരുമിപ്പിച്ചെന്നാണ് ടൈം മാഗസിന്റെ പുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്. മനോജ് ലാഡ്‌വയാണ് എഡിറ്റോറിയല്‍ എഴുതിയത്. ‘ഭിന്നിപ്പിക്കുന്ന വ്യക്തിത്വമായി പരിഗണിക്കപ്പെടുന്നയാള്‍ക്ക് എങ്ങനെയാണ് അധികാരം …
സ്വന്തം ലേഖകന്‍: എന്‍ഡിഎ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ ഒന്നാണ് ലണ്ടനിലെ ‘വെല്‍ക്കം മോദിജി’ ബസ്സുകള്‍. മോദി വീണ്ടും അധികാരത്തില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ലണ്ടനില്‍ ബസ്സുകള്‍ ഓടിയെന്നും മറ്റൊരു പ്രധാനമന്ത്രിക്കും ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടില്ലെന്നുമാണ് പ്രചരണം. എന്നാല്‍ ഈ പ്രചരിപ്പിക്കുന്നതില്‍ സത്യമുണ്ടോ?,ഇല്ല. 2015ലെ ചിത്രങ്ങളാണ് മെയ് 23ന് ശേഷം …
സ്വന്തം ലേഖകന്‍: ഇറാനോടുള്ള നിലപാടു മയപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ ഭരണമാറ്റത്തിനു യുഎസ് ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കിയ ട്രംപ് ഇറാനുമായി പുതിയ ആണവക്കരാര്‍ ഉണ്ടാക്കുക സാധ്യമാണെന്നും ചൂണ്ടിക്കാട്ടി. ജാപ്പനീസ് പ്രധാനമന്ത്രി ആബെ ഷിന്‍സോയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ ശക്തമായ രാജ്യമായി മാറാന്‍ ഇനിയും ഇറാന് അവസരമുണ്ട്. ഇപ്പോഴത്തെ ഇറാന്‍ നേതൃത്വത്തെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ ബ്രെക്‌സിറ്റ് പാര്‍ട്ടി നേട്ടമുണ്ടാക്കി. തെരേസാ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ജെറമി കോര്‍ബിന്റെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി ലഭിച്ചു. കണ്‍സര്‍വേറ്റീവുകള്‍ക്ക് പത്തുശതമാനത്തില്‍ താഴെ വോട്ടാണു കിട്ടിയത് .കഴിയുംവേഗം യൂറോപ്യന്‍യൂണിയനില്‍നിന്നു പുറത്തുകടക്കണമെന്നു വാദിക്കുന്ന ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ നേതാവ് നൈജല്‍ ഫരാജാണ്. ബ്രെക്‌സിറ്റ് പാര്‍ട്ടിക്ക് 35ശതമാനം വോട്ടുണ്ട്. യൂറോപ്പ് …