സ്വന്തം ലേഖകന്‍: പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മോദി: ഇരുനേതാക്കളും തമ്മില്‍ അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചേക്കും. ദല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്. സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച …
സ്വന്തം ലേഖകന്‍: പെഷവാര്‍ സ്‌കൂളിലെ ഭീകരാക്രമണം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തത്; പുതിയ ആരോപണവുമായി പാകിസ്ഥാന്‍; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പാകിസ്താന്‍ ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന് തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്താന്‍ കോടതി തൂക്കിലേറ്റാന്‍ വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് പുതിയ ആരോപണവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. പാകിസ്ഥാനിലെ പെഷവാര്‍ …
സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി; പാക് വാദങ്ങള്‍ക്ക് ഇന്ത്യ ഇന്ന് മറുപടി നല്‍കും. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം നീട്ടിവെക്കണമെന്ന പാകിസ്താന്റെ ആവശ്യം അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ പാകിസ്താന്റെ അഡ്‌ഹോക് ജഡ്ജിനെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ …
സ്വന്തം ലേഖകന്‍: ഇന്ത്യ ഉറ്റ സുഹൃത്ത്; ഭീകരരെ തകര്‍ക്കാന്‍ നിരുപാധിക പിന്തുണയുമായി ഇസ്രയേല്‍; ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേല്‍. ഭീകരരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നു യുഎസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാക്കിസ്ഥാന്‍ കൂടുതലായി ഒറ്റപ്പെടുന്നതിന്റെ സൂചനയാണ് യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകള്‍. ഇന്ത്യയില്‍ പുതുതായി നിയമിതനായ …
സ്വന്തം ലേഖകന്‍: ഈ ചന്ദ്രന്‍ വലുപ്പത്തിലും പ്രകാശത്തിലും വേറെ ലെവല്‍; ലോകത്തെ അമ്പരിപ്പിച്ച് സൂപ്പര്‍ സ്‌നോ മൂണ്‍ പ്രതിഭാസം. ജനുവരിയിലെ ‘സൂപ്പര്‍ ബ്ലഡ് മൂണ്‍’ പ്രതിഭാസത്തിനു പിന്നാലെ ലോകത്തെ അമ്പരപ്പിച്ച് ‘സൂപ്പര്‍ സ്‌നോ മൂണും’. ഫെബ്രുവരി 19ന് രാത്രി ആകാശത്തു പ്രത്യക്ഷമായ ചന്ദ്രനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍ മൂണ്‍’ എന്ന വിശേഷണം സ്വന്തമാക്കിയത്. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ കലാപം; ഏഴ് എംപിമാര്‍ രാജിവെച്ചു; ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന് രൂക്ഷ വിമര്‍ശനം. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടനില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ രാജിവെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയില്‍; മുഹമ്മദ് ബിന്‍ സല്‍മാന് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച് പാകിസ്താന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. വലിയൊരു സംഘം മന്ത്രിമാര്‍ക്കും ബിസിനസ് പ്രതിനിധികള്‍ക്കുമൊപ്പമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുന്നത്. …
സ്വന്തം ലേഖകന്‍: രണ്ടാം ലോകയുദ്ധ കാലത്തെ ടൈംസ് സ്‌ക്വയറിലെ ആ ചരിത്ര ചുംബനം ഇനി ഓര്‍മ മാത്രം; കഥാനായകനായ നാവികനും കണ്ണടച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദം ചുംബനത്തിലൂടെ നഴ്‌സിന് പകര്‍ന്നു നല്‍കിയ നാവികന്‍ ജോര്‍ജ് മെന്‍ഡോന്‍സ(95) ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഥാനായിക ഗ്രെറ്റ ഫ്രൈഡ്മാന്‍ 2016 സെപ്റ്റംബറില്‍ അന്തരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ടൈംസ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. പ്രതിമാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികളാണ് സൗദി അറേബ്യയില്‍ നിന്നു മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ 23 ലക്ഷം ഗാര്‍ഹിക …