സ്വന്തം ലേഖകന്‍: 2025 ഓടെ പാകിസ്താന്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്ന് പഠനം. ആണവായുധ നിര്‍മാണ രംഗത്ത് പാക്കിസ്ഥാന്‍ അതിവേഗം മുന്നേറുകയാണെന്നും ഇങ്ങനെ പോയാല്‍ 2025 ഓടെ ലോകത്തെ അഞ്ചാമത്തെ ആണവ ശക്തിയാകുമെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 140150 ആണവായുധങ്ങളാണ് നിലവില്‍ പാകിസ്താന്റെ പക്കലുള്ളത്. 2025 ല്‍ ഇത് 220225 ആയി വര്‍ധിക്കാനാണ് സാധ്യതയെന്നും …
സ്വന്തം ലേഖകന്‍: ഭീകരവാദം നിര്‍ത്തൂ, ഇന്ത്യന്‍ പട്ടാളവും നീരജ് ചോപ്രയെപ്പോലെ പാകിസ്താന് കൈകൊടുക്കുമെന്ന് കരസേനാ മേധാവി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങിലാണ് പാക്കിസ്ഥാന്‍ ഭീകരവാദം നിര്‍ത്തിയാല്‍ ഇന്ത്യന്‍ സൈന്യവും നീരജ് ചോപ്രയെപ്പോലെ പാക്കിസ്ഥാനു കൈകൊടുക്കുമെന്നു കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞത്. ‘പാകിസ്ഥാനാണ് ആദ്യ നീക്കം നടത്തേണ്ടത്. ഭീകരവാദം അവര്‍ നിര്‍ത്തണം. …
സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്‍കി ഖത്തര്‍. തൊഴിലവകാശ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമായ ഇതിനായുള്ള നിയമഭേദഗതി ഖത്തര്‍ നടപ്പാക്കി. ഭൂരിഭാഗം വിദേശതൊഴിലാളികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാന്‍ നിയമഭേദഗതി സഹായിക്കുമെന്ന് തൊഴില്‍ മന്ത്രി ഈസ അല്‍ നുവെയ്മി അറിയിച്ചു. അതേസമയം, തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ന്യായീകരണം …
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കുമെതിരായ രാസായുധാക്രമണത്തില്‍ അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലന്‍ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെര്‍വ് ഏജന്റ്‌സ് ഉപയോഗം എന്നീ …
സ്വന്തം ലേഖകന്‍: ദുബായില്‍നിന്ന് ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിലെ 19 യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് സംശയം. 500 യാത്രക്കാരുമായി ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്‌സ് ഫ്‌ലൈറ്റ് 203 എയര്‍ബസ് എ388 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അസ്വാസ്ഥ്യമനുഭവപ്പെട്ടത്. ഇതില്‍ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിമാനം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ പിടിച്ചിട്ടു. വിമാനജീവനക്കാരുള്‍പ്പെടെ നൂറോളംപേര്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെട്ടതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റും പേമാരിയും; 10 ലേറെ പേര്‍ മരിച്ചു; കാറ്റിന്റെ താണ്ഡവം ഒടുങ്ങും മുമ്പ് ഭൂകമ്പവും. ജപ്പാനില്‍ കാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും വന്‍നാശമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജെബി’ കൊടുങ്കാറ്റില്‍ 11 പേര്‍ മരിക്കുകയും 470 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ചു ലക്ഷത്തിലേറെ വീടുകളുടെ …
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ലണ്ടനില്‍ വീണ്ടും രാസായുധാക്രമണമെന്ന് സംശയം; മൂന്നു പേര്‍ക്ക് പരുക്ക്. പടിഞ്ഞാറന്‍ ലണ്ടനിലെ വെസ്റ്റബെണ്‍ ഗ്രോവ് നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്‌നിശമനസേനയും മറ്റ് അധികൃതരും സ്ഥലം പരിശോധിച്ചു. എന്നാല്‍ നടന്നത് രാസായുധാക്രമണമാണെന്ന കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും …
സ്വന്തം ലേഖകന്‍: ഹഖാനി ഭീകരശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനി മരിച്ചതായി അഫ്ഗാന്‍ താലിബാന്‍. കാബൂളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിനു നേര്‍ക്ക് 2008ല്‍ ആക്രമണം നടത്തി 58 പേരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഹഖാനി ശൃംഖലയുടെ സ്ഥാപക നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മരണവിവരം അഫ്ഗാന്‍ താലിബാന്‍ പ്രസ്താവനയില്‍ അറിയിച്ചു. മരണം നടന്ന കൃത്യമായ ദിവസമോ …
സ്വന്തം ലേഖകന്‍: പാകിസ്താന്റെ പ്രസിഡന്റായി ഡോ. ആരിഫ് അല്‍വിയെ തെരഞ്ഞെടുത്തു; അല്‍വിയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും കുടുംബത്തിന്റേയും ദന്തഡോക്ടര്‍. 69 കാരനായ ആരിഫ് അല്‍വി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയാണ്. എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ …
സ്വന്തം ലേഖകന്‍: ഏറ്റവും വിലപിടിപ്പുള്ള നാണയം പുറത്തിറക്കി ഓസ്‌ട്രേലിയ; വില 12.74 കോടി ഇന്ത്യന്‍ രൂപ. ഡിസ്‌കവറി എന്ന് പേരിട്ടിരിക്കുന്ന സ്വര്‍ണ നാണയത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നാല് പിങ്ക് രത്‌നങ്ങളാണ് പതിച്ചിരിക്കുന്നത്. 24.8 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് ( ഏകദേശം 12.74 കോടി ഇന്ത്യന്‍ രൂപ) ഈ നാണയത്തിന്റെ മൂല്യമെന്നാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ തന്നെ ആര്‍ഗയില്‍ …