1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്
ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്
സ്വന്തം ലേഖകന്‍: ക്യൂബയില്‍ റൗള്‍ കാസ്‌ട്രോ യുഗത്തിന് അന്ത്യമാകുന്നു, അടുത്ത ഏപ്രില്‍ 19 ന് പുതിയ പ്രസിഡന്റിനായി തെരഞ്ഞെടുപ്പ്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അടുത്ത വര്‍ഷം ഏപ്രില്‍ 19 നു സ്ഥാനമൊഴിയും. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാര്‍ച്ചിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏപ്രിലിലും നടത്താനുള്ള തീരുമാനം നാഷണല്‍ അസംബ്ലി അംഗീകരിച്ചു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോ …
യുഎസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി കുപ്പത്തൊട്ടിയില്‍, പദ്ധതി പലസ്തീന്‍ ജനത അംഗീകരിക്കില്ലെന്നു മഹ്മൂദ് അബ്ബാസ്
യുഎസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി കുപ്പത്തൊട്ടിയില്‍, പദ്ധതി പലസ്തീന്‍ ജനത അംഗീകരിക്കില്ലെന്നു മഹ്മൂദ് അബ്ബാസ്
സ്വന്തം ലേഖകന്‍: യുഎസിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതി കുപ്പത്തൊട്ടിയില്‍, പദ്ധതി പലസ്തീന്‍ ജനത അംഗീകരിക്കില്ലെന്നു മഹ്മൂദ് അബ്ബാസ്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിലൂടെ മധ്യസ്ഥതയ്ക്കുള്ള അര്‍ഹത യുഎസ് നഷ്ടപ്പെടുത്തിയെന്നു പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. യുഎന്‍ പൊതുസഭയിലെ വോട്ടിംഗിനു മുന്പ് അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ …
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നക്ഷത്രമെണ്ണി ചാന്‍സലര്‍ അംഗല മെര്‍കലും പാര്‍ട്ടിയും, മുന്നണി രൂപീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നക്ഷത്രമെണ്ണി ചാന്‍സലര്‍ അംഗല മെര്‍കലും പാര്‍ട്ടിയും, മുന്നണി രൂപീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ നക്ഷത്രമെണ്ണി ചാന്‍സലര്‍ അംഗല മെര്‍കലും പാര്‍ട്ടിയും, മുന്നണി രൂപീകരണ ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. പൊതുതെരഞ്ഞെടുപ്പ് നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മെര്‍കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും സഖ്യ കക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂനിയനും കഴിയാത്തത് രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഇവര്‍ക്കൊപ്പം മന്ത്രിസഭരൂപവത്കരണത്തിന് സന്നദ്ധരായി രണ്ടുമാസത്തിലധികം …
ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്
ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ വമ്പന്‍ കമ്പനി ലോട്ടെയുടെ 95 കാരനായ സ്ഥാപകന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് നാലു വര്‍ഷം തടവ്. പണാപഹരണവും ത്തിനും കൃത്യവിലോപത്തിനും നാലുവര്‍ഷം ജയില്‍ശിക്ഷ. സ്വന്തം കമ്പനിയില്‍ നിന്നും ഷിന്‍ ക്യുക് ഹോ ഷിന്നും ഭാര്യയും മൂന്നു മക്കളും 12,860 കോടി വോണ്‍ (11.9 കോടി ഡോളര്‍) അപഹരിച്ചുവെന്നാണു കേസ്. വാര്‍ധക്യസഹജമായ അസുഖങ്ങളും …
ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍
ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍. സംഭവത്തില്‍ കശ്മീര്‍ സ്വദേശിയായ രോഹിത് കൗള്‍ (45) അടക്കം 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്. അഫ്ഗാന്‍ വംശജനായ ഡ്രൈവറെ (32) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചുകൊണ്ടിരുന്ന യുവാവിനെ (24) കസ്റ്റഡിയിലെടുത്തു. മെല്‍ബണ്‍ നഗരത്തിലെ …
ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍
ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍.കനത്ത കാവലുള്ള അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെ നടന്നാണ് സൈനികന്‍ ഇദ്ദേഹം മറുവശത്തെത്തിയത്. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന മറ്റൊരു സൈനികന് ഉത്തര കൊറിയന്‍ കാവല്‍സേനയുടെ വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. വ്യാഴാഴ്ച കനത്ത മഞ്ഞിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന …
ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി
ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി
സ്വന്തം ലേഖകന്‍: ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് എതിരായ പ്രമേയം ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് 35 അംഗരാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ …
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനായ ഹാഫിസ് സയിദിനെ, കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാക് പൗരന്‍ എന്നാണു ജനറല്‍ ഖമര്‍ ബജ്വ വിശേഷിപ്പിച്ചത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഹാഫിസിനെ ആഗോഭീകരനായി പ്രഖ്യാപിച്ചിരുന്നു. …
പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും. …
ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍
ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍. രാജ്യത്തെ ധനികര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമെന്നു വിമര്‍ശിക്കപ്പെടുന്ന ബില്‍ യുഎസിന്റെ നികുതി ഘടനയില്‍ 1986 നു ശേഷമുണ്ടാകുന്ന വലിയ പൊളിച്ചെഴുത്തിനു വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ ജനപ്രതിനിധി സഭയിലും ബില്ലിന് (203–227) അംഗീകാരം ലഭിച്ചിരുന്നു. ഇരുസഭകളിലും …