സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍. പരിചയസമ്പന്നര്‍ക്ക് പ്രാമുഖ്യംനല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 21അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്. 16പേര്‍ മന്ത്രിമാരായും മറ്റുള്ളവര്‍ മന്ത്രിപദവിയുള്ള ഉപദേശകരായുമാണ് സത്യപ്രതിജ്ഞ ചെയ്യുക. പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക …
സ്വന്തം ലേഖകന്‍: കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍. വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് …
സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം. ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം …
സ്വന്തം ലേഖകന്‍: ‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്‍കാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സംഘടനകളുടെയും കൂടെ താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് വത്തിക്കാനില്‍ മാര്‍പാപ്പ പ്രതികരിച്ചത്. ‘സര്‍ക്കാരിന്റെയും …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം. പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചു. സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഇടപെടലാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രാജ്യാന്ത്ര തലത്തിലുള്ള രണ്ട് ലക്ഷം മലയാളികള്‍ ചേര്‍ന്ന് …
ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുമ്പോള്‍ …
സ്വന്തം ലേഖകന്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. 1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനി, ഗ്രീസ് കരാര്‍; അഭയാര്‍ഥി പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് മെര്‍കല്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ രൂപവത്കരണത്തിന് ചാന്‍സലര്‍ അംഗല മെര്‍കലിനെ പിന്തുണച്ച കക്ഷികളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ് രാജ്യത്തെത്തുന്ന അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ ജര്‍മനി ഗ്രീസുമായി കരാറിലെത്തിയത്. കരാര്‍പ്രകാരം ഓസ്ട്രിയന്‍ അതിര്‍ത്തിവഴി ജര്‍മനിയില്‍ പ്രവേശിച്ച അഭയാര്‍ഥികളെ 48 മണിക്കൂറിനകം തിരിച്ചയക്കാം. ഗ്രീസില്‍ അഭയംനല്‍കാന്‍ അപേക്ഷ നല്‍കിയവരെയാണ് …
സ്വന്തം ലേഖകന്‍: കൊച്ചി നാവിക സേന വിമാനത്താവളത്തില്‍ തിങ്കളാഴ്ച മുതല്‍ ബംഗളുരുവിലേക്ക് വിമാന സര്‍വീസുകള്‍. ചെറു വിമാനങ്ങളാണ് (70 സീറ്റ്) വിമാനങ്ങളാണ് സര്‍വീസ് നടത്തുക. രാവിലെ ആറിനും പത്തിനും ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബംഗളൂരുവിലേക്കും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് …
സ്വന്തം ലേഖകന്‍: പ്രളയമേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തി; കേരളത്തിന് അടിയന്തിരമായി 500 കോടി നല്‍കുമെന്ന് പ്രഖ്യാപനം. ഹെലികോപ്റ്ററിലാണ് മോദി പ്രളയ മേഖലകള്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ വീണ്ടും വ്യോമനിരീക്ഷണത്തിനു പ്രധാനമന്ത്രി തയാറെടുക്കുകയായിരുന്നു. ആലുവ, കാലടി മേഖലയിലാണ് മോദി വ്യോമനിരീക്ഷണം നടത്തുന്നത്. ഇന്ന് …