1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2018

സ്വന്തം ലേഖകന്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണം യു.എന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു.

1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എന്‍ പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.

ഭാര്യ നാനെ, മക്കളായ അമ, കോജോ, നിന എന്നിവര്‍ മരണസമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.