സ്വന്തം ലേഖകന്‍: സൗദിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്ക് ഇന്ന് സ്വാതന്ത്യ്രത്തിന്റെ ഞായര്‍; വനിതകളുടെ വണ്ടിയോടിക്കല്‍ ഇന്നുമുതല്‍ നിയമവിധേയം. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്ക് വന്നാല്‍ മതിയെന്ന് ട്രംപ്; ഇത് മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് സെനറ്റര്‍ കമല ഹാരിസ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും അനധികൃതമായി ആരും ഇവിടേക്കു വരുന്നത് അംഗീകരിക്കാനാകില്ലെന്നും ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകള്‍ അമേരിക്കയിലേക്കു വന്നാല്‍ മതിയെന്നും തുറന്നടിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം …
സ്വന്തം ലേഖകന്‍: യെമനില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ആരായാലും എതിര്‍ക്കും; സൗദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രി. യെമനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഏത് ശ്രമത്തെയും പിന്തുണക്കുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. യെമനില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഒരു വിഭാഗത്തെയും പിന്തുണക്കാന്‍ ഖത്തര്‍ തയ്യാറല്ലെന്നും പരസ്പരം പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഒരു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് ട്രംപ്; ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി തുടരുമെന്ന് പ്രഖ്യാപനം. ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും അവര്‍ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണിയായി നിലനില്‍ക്കുകയാണെന്നും പറഞ്ഞ ട്രംപ് ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സെന്‍ട്രല്‍ ലണ്ടനിലെ കോഫി പബില്‍ വന്‍ തീപിടുത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നു. ലണ്ടനിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള സോമേഴ്‌സ് ടൗണ്‍ കോഫി ഹൗസ് എന്ന പബില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. യൂസ്റ്റണ്‍, കിംഗ്‌സ് ക്രോസ്, സെന്റ് പാന്‍ക്രാസ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചാള്‍ട്ടണ്‍ സ്ട്രീറ്റിലാണ് പബ്. 72 …
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി. ഇയുവായി നോ …
സ്വന്തം ലേഖകന്‍: ലോകകപ്പില്‍ സ്വിസ് താരങ്ങളുടെ വിജയാഘോഷം രാഷ്ട്രീയ വിവാദത്തിലേക്ക്; കൊസവോ, സെര്‍ബിയ സംഘര്‍ഷം ഫുട്‌ബോള്‍ മൈതാനത്തിലേക്കും. വിവാദത്തിന് തുടക്കമിട്ടത് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ക്കു ശേഷം ഗോളടിച്ച ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ ആഘോഷങ്ങളാണ്. ഈ ആഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പ്രദര്‍ശിപ്പിച്ച അടയാളമാണ് സെര്‍ബിയക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗോളടിച്ചശേഷം നെഞ്ചില്‍ കൈകള്‍ കുറുകേ വച്ചായിരുന്നു …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ ബോംബ് ഭീഷണിയുമായി യുവാവ് ട്രാക്കിലിറങ്ങി; റയില്‍വേ സ്റ്റേഷന്‍ ഒഴിപ്പിച്ചു. കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി യുവാവ് റെയില്‍വേ ട്രാക്കിലിറങ്ങിയതോടെ ലണ്ടനിലെ ചാരിങ് ക്രോസ് റെയില്‍വേ ടെര്‍മിനലിലിന്‍നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചത്. സുരക്ഷയുടെ ഭാഗമായാണ് യാത്രക്കാരെ ഒഴിപ്പിച്ചതെന്നും റെയില്‍വേ സ്റ്റേഷന്‍ എത്രയും പെട്ടെന്ന് ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നും അറിയിച്ച ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് എന്നാല്‍ യുവാവിന്റെ …
സ്വന്തം ലേഖകന്‍: അസംപ്ഷന്‍ ദ്വീപിലെ ഇന്ത്യയുടെ നാവിക താവളത്തിന് അനുമതി നിഷേധിച്ച് സീഷെല്‍സ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സീഷെല്‍സിന്റെ കീഴിലുള്ള അസംപ്ഷന്‍ ദ്വീപില്‍ നാവികസേനാ താവളം നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് സീഷെല്‍സ് പാര്‍ലമെന്റാണ് തടയിട്ടത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നാവിക താവളം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരേ പാര്‍ലമെന്റ് നിലപാടെടുത്തത്. പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കില്ലെന്ന …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെട്ട ഖത്തര്‍ ഇന്ത്യയുമായി നിര്‍ണായക പ്രതിരോധ സഹകരണത്തിന്. ഇന്ത്യയും ഖത്തറുംതമ്മിലുള്ള പ്രതിരോധമേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും സേനാ മേധാവികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ സായുധ സേനാ ചീഫ് ഓഫീസറായ ലഫ്. ജനറല്‍(പൈലറ്റ്) ഗാനിം ബിന്‍ ഷഹീന്‍ അല്‍ ഗാനിമും ഇന്ത്യന്‍ നേവി കമാന്‍ഡറും ആര്‍മി ചീഫ് …