സ്വന്തം ലേഖകന്‍: സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് ട്രംപ്; പ്രഖ്യാപനം ഇറാനെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിയന്ത്രിക്കാന്‍ ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യ എണ്ണ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനവുമായി അമേരിക്ക …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ഇനി ചെറിയ വാഹനാപകടങ്ങള്‍ക്ക് കോടതി കയറിയിറങ്ങണ്ട; പുതിയ നീക്കവുമായി കുവൈറ്റ് സര്‍ക്കാര്‍. ചെറിയ അപകടക്കേസുകള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതിയാണ് കുവൈറ്റ് ഭരണകൂടം മുന്നോട്ടുവക്കുന്നത്. ഇതിന്റ ഭാഗമായി എല്ലാ ഗവര്‍ണറേറ്റുകളിലും പദ്ധതി ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് രാജ്യ വ്യാപകമാക്കാന്‍ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയ രഹസ്യമായി വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിണം തുടരുന്നതായി റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് രഹസ്യകേന്ദ്രങ്ങളില്‍ ഉത്തര കൊറിയ വന്‍തോതില്‍ യുറേനിയം സമ്പുഷ്ടീകരിക്കുകയാണെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധ പരീക്ഷണം ഉത്തര കൊറിയ മുന്നോട്ടുകൊണ്ടുപോവുകയാണെന്നാണ് യോങ്‌ബ്യോണ്‍ എന്ന ആണവഗവേഷണ കേന്ദ്രത്തില്‍നിന്നു ലഭിച്ച ഉപഗ്രഹദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ …
സ്വന്തം ലേഖകന്‍: തായ്!ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്‌ബോള്‍ ടീമിനും പരിശീലകനുമായുള്ള തിരച്ചില്‍ തുടരുന്നു; പ്രതീക്ഷ വിടാതെ രക്ഷാപ്രവര്‍ത്തകര്‍. കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസ്സുള്ള പരിശീലകനുമാണു കഴിഞ്ഞ ശനിയാഴ്ച ഉത്തര തായ്!ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം നിറ!ഞ്ഞ ഗുഹയില്‍, കുട്ടികളും കോച്ചും ഉണ്ടെന്നു കരുതുന്ന ഭാഗത്ത് …
സ്വന്തം ലേഖകന്‍: താലിബാനെതിരെ ഏകപക്ഷീയമായി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടി തുടരുമെന്നും അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി വ്യക്തമാക്കി. സമാധാന ശ്രമങ്ങളോട് സഹകരിക്കണമോ അക്രമം തുടരണമോയെന്ന് ഇനി താലിബാന്‍ ഭീകരര്‍ക്ക് തീരുമാനിക്കാമെന്ന് അഷ്‌റഫ് ഘനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍ ജൂണ്‍ 12നാണ് അഫ്ഗാനിസ്താന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകന്‍: ട്രംപിനെ അഭയാര്‍ഥി കുടുംബങ്ങളെ വേര്‍പിരിക്കല്‍ നയത്തിന്റെ ഇരകളായി ഭിന്നശേഷിക്കാരനായ ഇന്ത്യന്‍ ബാലനും അമ്മയും. ഇന്ത്യക്കാരായ ഇവര്‍ മെക്‌സിക്കോ വഴി അമേരിക്കയിലേയ്ക്ക് കുടിയേറാന്‍ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വച്ച് പിടിക്കപ്പെട്ട ഇവരെ സെപ്പറേഷന്‍ പോളിസി പ്രകാരം സുരക്ഷാ ജീവനക്കാര്‍ വേര്‍പ്പെടുത്തുകയായിരുന്നു. അഹമ്മദാബാദ് സ്വദേശിനിയായ 33കാരി ഭവന്‍ പട്ടേലാണ് പിടിക്കപ്പെട്ട ഇന്ത്യക്കാരി. …
സ്വന്തം ലേഖകന്‍: ‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രസ്ഥാപനത്തിലെ വെടിവയ്പ്പിനു പിന്നില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുടിപ്പക. കഴിഞ്ഞ ദിവസമാണ് 38കാരനായ ജാരദ് റാമോസ് പത്രസ്ഥാപനത്തിലെത്തി അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത്. 2011ല്‍ ക്യാപിറ്റല്‍ ഗസറ്റില്‍ അയാളെക്കുറിച്ച് വന്ന വാര്‍ത്തയാണ് കൃത്യം നടത്താന്‍ അയാളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ക്കേസില്‍ പ്രതിയായ ജാരദിനെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ക്ക് പത്രത്തോട് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റനയത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാല്‍ അറസ്റ്റില്‍. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിനു സമീപം പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനാണ് ഇന്ത്യന്‍ വംശജയായ കോണ്‍ഗ്രസ് അംഗം പ്രമീളാ ജയപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ അല്‍പനേരത്തിനുശേഷം മോചിപ്പിച്ചു. മറ്റ് 500ല്‍ അധികം വനിതകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലാവുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരുടെ കുട്ടികളെ …
സ്വന്തം ലേഖകന്‍: ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്; എന്നാല്‍ തല്‍ക്കാലം അമേരിക്ക സംഘടന വിടില്ലെന്നും പ്രസ്താവന. ലോകവ്യാപാര സംഘടന അമേരിക്കയോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് എയര്‍ക്രാഫ്റ്റില്‍വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: യൂറോപ്പിലെത്തുന്ന കുടിയേറ്റക്കാരുടെ പുനരധിവാസം സംബന്ധിച്ച് ഇയു നേതാക്കള്‍ തമ്മില്‍ ധാരണയായി. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഒമ്പതു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷമാണ് ധാരണയായത്. അംഗരാജ്യങ്ങളില്‍ അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്യാംപുകള്‍ തുറക്കാനും അനധികൃത കുടിയേറ്റക്കാരെ വേര്‍തിരിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ കുടിയേറ്റ നിയന്ത്രണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ …