1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനവുമായി ട്രംപ്; എന്നാല്‍ തല്‍ക്കാലം അമേരിക്ക സംഘടന വിടില്ലെന്നും പ്രസ്താവന. ലോകവ്യാപാര സംഘടന അമേരിക്കയോട് വളരെ മോശം സമീപനമാണ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. എങ്കിലും തല്‍ക്കാലം ലോകവ്യാപാര സംഘടനയില്‍ നിന്ന് പുറത്ത് വരില്ലെന്നും ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് എയര്‍ക്രാഫ്റ്റില്‍വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ലോകവ്യാപാര സംഘടനക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്.

അമേരിക്കന്‍ സുപ്രീം കോടതിയിലേക്കുള്ള നിയമിക്കേണ്ട ജഡ്ജിമാരുടെ പട്ടിക ജൂലൈ ഒമ്പതിന് പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരെയാണ് സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കുക. സെനറ്റിന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ ട്രംപിന് പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ സാധിക്കുകയുള്ളു. സെനറ്റില്‍ ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് വ്‌ലാഡമിര്‍ പുടിനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാര യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്ന സമയത്താണ് വിവിധ വിഷയങ്ങളില്‍ ട്രംപിന്റെ പ്രതികരണങ്ങള്‍ പുറത്ത് വരുന്നത്. ലോകവ്യാപാര സംഘടനക്കെതിരായ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വരും ദിവസങ്ങളിലും ചര്‍ച്ചയാവുമെന്നാണ് സൂചന.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.