സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് പൊട്ടിയും പുകയും, ബാലി വിമാനത്താവളം അടച്ചു; ഇന്ത്യക്കാരടക്കം നിരവധിപേരുടെ യാത്ര മുടങ്ങി. മൗണ്ട് അഗൂംഗ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അടച്ച ബാലി അന്താരാഷ്ട്ര വിമാനത്താവളം കാറ്റിന്റെ ഗതി അനുകൂലമായതിനെ തുടര്‍ന്ന് വീണ്ടും തുറന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ഉണ്ടായ പൊടിപടലവും ചാരവും …
സ്വന്തം ലേഖകന്‍: കുവൈറ്റിലെ ആരോഗ്യരംഗം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുന്നു; പ്രവാസികള്‍ക്ക് വന്‍ തൊഴില്‍, വ്യാപാര സാധ്യതകള്‍. സ്വകാര്യമേഖലയുമായി സഹകരിച്ച് കൂടുതല്‍ ആരോഗ്യസ്ഥാപനങ്ങള്‍ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി ആശുപത്രികള്‍, ക്‌ളിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ ആരംഭിക്കുന്നതിനായി മുപ്പത്തിമൂന്ന് അപേക്ഷകള്‍ ലഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ സ്വകാര്യവല്‍ക്കരണം സജീവമാക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് …
സ്വന്തം ലേഖകന്‍: ട്രംപ്, പുടിന്‍ കൂടിക്കാഴ്ച ജൂലൈ 16 ന് ഫിന്‍ലന്‍ഡിലെ ഹെന്‍സിങ്കിയില്‍; തീരുവ യുദ്ധമടക്കമുള്ള വ്യാപാര വിഷയങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും ക്രെലിംനും ഒരേസമയത്താണ് തീയതിയും വേദിയും പ്രഖ്യാപിച്ചത്. യുഎസ്‌റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനു ട്രംപ് പുടിന്‍ ഉച്ചകോടി സഹായിക്കുമെന്നു കരുതപ്പെടുന്നു. ദേശീയ, അന്താരാഷ്ട്ര വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി ആദ്യ വിവരങ്ങള്‍. മേരിലാന്‍ഡിലെ അന്നാപൊളിസിലാണ് വെടിവെപ്പ് നടന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റതായും വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക പത്രമായ കാപ്പിറ്റല്‍ ഗസറ്റെയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം വൈകിട്ട് 3.30 നായിരുന്നു സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റുവെന്നും ചിലര്‍ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ; ലോകമൊട്ടാകെ പോയവര്‍ഷം ഭീകരര്‍ ഉപയോഗിച്ചത് 8000 ത്തോളം കുരുന്നുകളെ. ‘സായുധ ഏറ്റുമുട്ടലുകളും കുട്ടികളും’ എന്ന വിഷയത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു പരാമര്‍ശം. തെഹ്‌രികെ താലിബാന്‍ ഭീകരര്‍, പെണ്‍കുട്ടികളെ ഉള്‍പ്പെടെ അഭിസംബോധന ചെയ്ത് എങ്ങനെ ചാവേറുകളായി ആക്രമണം നടത്താമെന്നു പഠിപ്പിക്കുന്ന …
സ്വന്തം ലേഖകന്‍: ശനിയുടെ ഉപഗ്രഹത്തില്‍ ജീവന്റെ തുടിപ്പിന് സാധ്യത; നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രലോകം. ശനിയുടെ എന്‍സൈലദുസ് എന്ന ഉപഗ്രത്തിലാണ് ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യം ഉള്ളതെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. എന്‍സൈലദുസിലെ വിള്ളലുകളില്‍ നിന്നാണു ഗവേഷകര്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ അവിടെയുണ്ടെന്നു കണ്ടെത്തിയത്. ഭൂമിയിലേതിനു സമാനമായി ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും എന്‍സൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരായ രക്ഷിതാക്കളില്‍ നിന്ന് വേര്‍പിരിച്ച കുട്ടികള്‍ക്ക് ധനസഹായവുമായി ട്രംപിന്റെ മകള്‍ ഇവാന്‍ക. ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി താമസിപ്പിച്ചിരിക്കുന്ന കുട്ടികള്‍ക്ക് ട്രംപിന്റെ മകള്‍ ഇവാങ്ക 50000 ഡോളറാണ് സംഭാവനയായി നല്‍കിയത്. പ്ലാനോയിലെ പ്രിസ്റ്റന്‍ വിഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ലീഡ് പാസ്റ്റര്‍ ജാക്ക് ഗ്രഹാമിനെ ഏല്‍പ്പിച്ചത്. ഒപ്പം …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ബ്രെക്‌സിറ്റ് വന്‍ വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ (ബിഎംഎ) യാണ് ബ്രൈറ്റണില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ബ്രെക്‌സിറ്റ് ഡീലുകളില്‍ അവസാന വാക്ക് പൊതുജനത്തിന്റേതാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. രണ്ടാമതൊരു ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ സാധ്യതകളും യോഗം മുന്നോട്ടുവച്ചു. റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗും …
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട്; തെളിവുകള്‍ പുറത്ത്. ആണവ നിര്‍വ്യാപനത്തിനു പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടും ഉത്തരകൊറിയ ആണവഗവേഷണം തുടരുകയാണെന്ന് 38 നോര്‍ത്ത് വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ട്രംപ്, കിം ഉച്ചകോടിക്കു പിന്നാലെ ഏക അണുപരീക്ഷണ കേന്ദ്രമായ പുംഗ്ജിയേരി സൈറ്റ് ഉത്തര കൊറിയ പൊളിച്ചു മാറ്റിയിരുന്നു. യുറേനിയം സന്പുഷ്ടീകരണ ശേഷിയുള്ള യോംഗ്‌ബ്യോന്‍ ആണവ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് അംഗീകാരം നല്‍കിയ സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന യാത്രവിലക്കിന് അംഗീകാരം നല്‍കിയ സുപ്രീംകോടതി വിധിയില്‍ ഇറാന്‍, ലിബിയ, സോമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിധിയ്‌ക്കെതിരെ ഇന്തോഅമേരിക്കന്‍ സാമൂഹിക സംഘടനകളളും ആശങ്ക പങ്കുവെച്ചു. …