ഓട്ടിസം ബാധിച്ച കുട്ടിക്കും നേഴ്‌സായ അമ്മയ്ക്കും ഓസ്‌ട്രേലിയയില്‍ തുടരാനുള്ള അവസരം ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ പീറ്റര്‍ ഡട്ടന്‍ നല്‍കിയേക്കുമെന്ന് സൂചന. പത്തു വയസ്സുകാരനായ ടിറോണിനും മാതാവിനും രാജ്യത്ത് തുടരാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഇമ്മിഗ്രേഷന്‍ മിനിസ്റ്റര്‍ അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കെയാണ് ഈ സൂചന ലഭിക്കുന്നത്.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം അണി ചേരണമെന്നും ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്ന ഐഎസ് വീഡിയോയില്‍ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഭരണകൂടം ആശങ്കയില്‍.
ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്.
പ്രീമിയര്‍ ലീഗ് ടീം ഓഫ് ദ് ഇയര്‍ പ്രഖ്യാപിച്ചു. ചെല്‍സിയില്‍നിന്ന് ആറ് താരങ്ങളാണ് ടീമില്‍ ഇടംനേടിയിരിക്കുന്നത്.
നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റ് കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവര്‍ക്കൊപ്പം ഗൂഗിള്‍ എക്‌സിക്യൂട്ടീവും. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ എവറസ്റ്റ് ബേസ് ക്യാമ്പില്‍ മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
കുവൈറ്റില്‍ അഞ്ചുദിവസം മുന്‍പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇടപ്പാറ റമീസിന്റെ (28) മൃതദേഹമാണ് സുര്‍റയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
യു കെ യിലെ മലയാളികളായ ക്രിസ്ത്യാനികളുടെ ഇടയില്‍ നിലനില്ക്കുന്ന ഉയര്‍ന്ന ആത്മീയ ബോധവും മത രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുള്ള അതിരുകടന്ന ആദരവും മുതലാക്കി ചിലര്‍ തെറ്റിദ്ധാരണപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. …
നേപ്പാളിനെ വിറപ്പിച്ച ഭൂചലനത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ചരിത്ര സ്മാരകം ദരഹര ടവര്‍ തകര്‍ന്നു. ഇരുന്നൂറോളം പേര്‍ ടവറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകരും പൊലീസും സംശയിക്കുന്നു.
ബ്രിട്ടണില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അവര്‍ ബ്രിട്ടന്റെ ആരോഗ്യ മേഖലയെ രഹസ്യമായി സ്വകാര്യ വത്കരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് പറഞ്ഞു. സ്റ്റിവെനേജില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മിലിബാന്‍ഡ്.
ഇംഗ്ലണ്ടുകാര്‍ക്ക് ക്രിക്കറ്റിനെക്കാള്‍ താല്‍പര്യം ഒര പക്ഷെ ഫുട്‌ബോളിനോടാകാം. അങ്ങനെയിരിക്കെ ആരും തന്നെ താന്‍ പിന്തുണയ്ക്കുന്ന പ്രീമിയര്‍ ലീഗ് ടീം ഏതാണെന്ന് മറന്നു പോകില്ല. പക്ഷെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മറുന്നു പോയി. കഴിഞ്ഞ ദിവസം നടന്ന ഒരു ടെസിവിഷന്‍ ഇന്റര്‍വ്യൂവില്‍ ഡേവിഡ് കാമറൂണ്‍ പിന്തുണയ്ക്കുന്ന ടീമിന്റേ പേര് പറഞ്ഞത് മാറി പോയി.