സ്വന്തം ലേഖകന്‍: യെമനിലെ വൃദ്ധ സദനത്തില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം, ഇന്ത്യക്കാരായ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. യെമെനിലെ തെക്കന്‍ നഗരമായ ഏദന്‍സില്‍ ഷെയ്ഖ് ഓത്മാന്‍ ജില്ലയിലാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ നാലു ഇന്ത്യന്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ …
സ്വന്തം ലേഖകന്‍: ലബനനിലെ ഹിസ്ബുല്ലയെ ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഹിസ്ബുല്ല വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് യുവാക്കളെ ആകര്‍ഷിക്കുന്ന സാഹചര്യത്തിലാണ് ഗള്‍ഫ് സഹകരണ കൌണ്‍സിലിന്റെ (ജിസിസി) നടപടി. സിറിയയിലും യമനിലും ഇറാന് സഹായകമായ നിലപാടാണ് ഹിസ്ബുല്ല സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ട്. സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ …
സ്വന്തം ലേഖകന്‍: ‘ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമെന്നല്ല ഇന്ത്യയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്,’ ജയില്‍ മോചിതനായ ശേഷം കനയ്യ കുമാര്‍ ക്യാമ്പസില്‍ നടത്തിയ തീപ്പൊരി പ്രസംഗം. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ജയില്‍ മോചിതനായി കാമ്പസിലെത്തി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ആരോടും തനിക്ക് വിദ്വേഷമില്ലെന്നും പകരംവീട്ടാനില്ലെന്നും വ്യക്തമാക്കിയ …
സ്വന്തം ലേഖകന്‍: ന്യൂസിലന്റ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ക്രോ ഓര്‍മ്മയായി, വിട പറഞ്ഞത് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍. 53 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഇന്നലെ ഓക്ലന്റില്‍ വച്ചാണ് കണ്ണടച്ചത്. മരണസമയത്ത് ഭാര്യ ലോറിന്‍ ഡോവ്ണസ്, മക്കളായ എമ്മാ, ഹില്‍ട്ടണ്‍, ജാസ്മിന്‍ എന്നിവര്‍ അരികിലുണ്ടായിരുന്നു. 2012 ല്‍ കാന്‍സര്‍ബാധ കണ്ടെത്തിയ ക്രോ …
സ്വന്തം ലേഖകന്‍: സ്വത്തില്‍ മുക്കാല്‍ ഭാഗവും തീവ്രവാദം വളര്‍ത്താന്‍, ബിന്‍ലാദന്റെ വില്‍പ്പത്രത്തിലെ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ തന്റെ സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തില്‍ ജിഹാദിനായി മാറ്റിവെച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ …
സ്വന്തം ലേഖകന്‍: ഒരു വര്‍ഷത്തെ ബഹിരാകാശവാസത്തിനു ശേഷം അമേരിക്കന്‍ സഞ്ചാരി സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരി മിഖായേല്‍ കോര്‍ണിങ്കോയും തിരിച്ചെത്തിയപ്പോള്‍. ഇത്രനാളും എവിടെയായിരുന്നു എന്ന പരിചയക്കാരുടേയും ബന്ധുക്കളുടേയും സ്ഥിരം ചോദ്യത്തിന് കെല്ലിക്കും കോര്‍ണീങ്കോക്കും ഒന്നു ബഹിരാകാശം വരെ പോയെന്ന രസികന്‍ ഉത്തരമാണ് പറയാനുള്ളത്. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് താമസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എന്ന നേട്ടവും …
സ്വന്തം ലേഖകന്‍: 2000 വര്‍ഷം പഴക്കമുള്ള സൂര്യ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങി യുഎഇ സര്‍ക്കാര്‍. ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയാണ് 2000 വര്‍ഷം മുമ്പ് ആരാധന നടന്നിരുതെന്ന് കരുതപ്പെടുന്ന സൂര്യ ക്ഷേത്രം. ഉമ്മുല്‍ ദുവൈനില്‍ ഉള്ള ഈ ക്ഷേത്രത്തില്‍ ശമാഷ് എന്ന ദേവനാണ് ആരാധനാ മൂര്‍ത്തി. 1980 ലാണ് ഇദുല്‍ എന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടം …
സ്വന്തം ലേഖകന്‍: ഇറാന്‍ തെരഞ്ഞെടുപ്പ്, പ്രസിഡന്റ് റൂഹാനിയുടെ പക്ഷത്തിന് നേട്ടം. തീവ്രവാദ നിലപാടുകാര്‍ക്ക് വന്‍ തിരിച്ചടി നല്‍കിയാണ് മിതവാദികളും പരിഷ്‌കരണവാദികളും മുന്‍തൂക്കം നേടിയത്. രാജ്യത്തെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സഭയിലേക്ക് തലസ്ഥാനമായ തെഹ്‌റാനില്‍നിന്നുള്ള 16 സീറ്റില്‍ 15 ഉം പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പക്ഷം സ്വന്തമാക്കി. തീവ്ര നിലപാടുകാരായ മുഹമ്മദ് യസിദി, മുഹമ്മദ് താഖി മിസ്ബാ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ കലായിസില്‍ ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. തുറമുഖ നഗരമായ കലായിസിലെ താല്‍ക്കാലിക ക്യാമ്പില്‍ കഴിയുന്ന ഇറാന്‍ അഭയാര്‍ഥികളെ ഒഴിപ്പിക്കാനെത്തിയ ജോലിക്കാരുമായാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് അഭയാര്‍ഥികള്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രദേശത്തെ 20 ഓളം താല്‍ക്കാലിക ടെന്റുകള്‍ ഉടന്‍ പൊളിക്കാന്‍ കോടതി ഉത്തരവുണ്ട്. സംഘര്‍ഷത്തിനിടെ ഇംഗ്ലണ്ടിലേക്കുള്ള റോഡ് അഭയാര്‍ഥികള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ …
സ്വന്തം ലേഖകന്‍: പ്രചാരണത്തിനിടെ ഗാന്ധിജിയെ തെറ്റായി ഉദ്ധരിച്ച ഡൊണാള്‍ഡ് ട്രംപ് വെട്ടിലായി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നോമിനി ഡോനാള്‍ഡ് ട്രംപ് ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘അവര്‍ ആദ്യം നിങ്ങളെ അവഗണിക്കും, പിന്നെഅവര്‍ നിങ്ങളെ പരിഹസിക്കും, പിന്നീട് നിങ്ങളോട് ഏറ്റുമുട്ടും, അപ്പോള്‍ നിങ്ങള്‍ വിജയിക്കും’ എന്നാണ് ഗാന്ധിജിയുടേതെന്ന പേരില്‍ ട്രംപ് പരാമര്‍ശിച്ചത്. എന്നാല്‍ ഗാന്ധിജി ഒരിക്കലും ഒരിടത്തും …