സ്വന്തം ലേഖകന്‍: കാഷ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം വിവാദമാകുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഭുസഭാംഗവും പാക് വംശജനുമായ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്ത്യന്‍ വംശജരും പ്രകടനവുമായി രംഗത്തുവന്നതോടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം …
സ്വന്തം ലേഖകന്‍: ബ്രസീലിലെ നിശാക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയെന്ന് പോലീസ്. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളുമുണ്ട്. 12 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൊര്‍താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് ശനിയാഴ്ച പുലര്‍ച്ച 1.30ന് …
സ്വന്തം ലേഖകന്‍: ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ട്രംപിനു വിവാഹേതര ബന്ധമുണ്ടെന്നും ഇന്ത്യന്‍ വംശജയായ ഹേലിയാണതെന്നുമുള്ള വിവാദപുസ്തകത്തിലെ സൂചനകള്‍ വിവാദമായതോടെയാണു യുഎന്നിലെ യുഎസ് അംബാസഡറുടെ രൂക്ഷമായ പ്രതികരണം. സ്വന്തം രാഷ്ട്രീയഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹേലി ട്രംപിനൊത്ത് ഒരുപാടു സമയം ചെലവിടുന്നുണ്ടെന്നാണു മൈക്കല്‍ വുള്‍ഫ് എഴുതിയ ഫയര്‍ …
സ്വന്തം ലേഖകന്‍: കാബൂളിലുണ്ടായ ആംബുലന്‍സ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്. സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചത്. ചെക്‌പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന്‍ പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു. …
സ്വന്തം ലേഖകന്‍: ഇന്തോ, പസഫിക മേഖലയില്‍ ഇന്ത്യ കൂടുതലായി ഇടപെടണമെന്ന് ആസിയാന്‍ രാഷ്ട്രത്തലവന്‍മാര്‍. ഇന്ത്യയുടെ ഇടപെടലുകള്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അത്യാവശ്യമാണെന്നും ആസിയാന്‍ നേതാക്കള്‍ ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടതായി കിഴക്കന്‍ രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പ്രീതി ശരണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആസിയാന്‍ രാജ്യങ്ങളും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്ത്രപരമായ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിക്കായുള്ള അവകാശവാദം ഉപേക്ഷിച്ചു. ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളായ സിനി മാത്യൂസിനും വെസ്‌ലി മാത്യൂസിനും കുട്ടിയെ കാണാനുള്ള അവകാശം കോടതി മുന്നെ എടുത്തുകളഞ്ഞിരുന്നു. തുടര്‍ന്ന് വാദം നടക്കുന്നതിനിടെയാണ് അവകാശ വാദം ഉപേക്ഷിക്കുകയാണെന്ന് ഇവര്‍ കോടതിയെ അറിയിച്ചത്. രക്ഷിതാക്കളെന്ന രീതിയില്‍ ആദ്യ കുട്ടിയുടെ …
സ്വന്തം ലേഖകന്‍: അമേരിക്ക ഫസ്റ്റ് നയത്തിന്റെ അര്‍ഥം രാജ്യം വ്യവസായത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ്. അടഞ്ഞ രാജ്യമെന്നല്ല, അമേരിക്ക ആദ്യം എന്ന നയത്തിന്റെ അര്‍ഥമെന്നും വ്യവസായത്തിന്റെ കാര്യത്തില്‍ അമേരിക്കയെ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്നുവരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്ക ആദ്യമെന്നത് വ്യാപാരവുമായി ബന്ധപ്പെട്ടാണ്. വ്യവസായത്തിനായി …
സ്വന്തം ലേഖകന്‍: ഒരേ തസ്തികയില്‍ വനിതാ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം; സ്വമേധയാ ശമ്പളം കുറയ്ക്കാന്‍ ഒരുങ്ങി ബിബിസിയിലെ പുരുഷ ജീവനക്കാര്‍. നേരത്തെ ഇക്കാര്യത്തില്‍ പ്രതിഷേധിച്ചു ബിബിസിയുടെ ചൈന എഡിറ്റര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുരുഷ ജീവനക്കാര്‍ സ്വമേധയാ ശമ്പളം കുറയ്ക്കുന്നത്. ബിബിസിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഹ്യു എഡ്‌വാര്‍ഡ്‌സ്, നിക്കി കാമ്പല്‍, ജോണ്‍ ഹംഫ്രിസ്, ജോണ്‍ സോപല്‍, നിക് …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയിലെ തിരക്കേറിയ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മുപ്പതോളം പേര്‍ വെന്തുമരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗ് ആശുപത്രിയിലാണ് വന്‍ തീപിടിത്തം. 31 ആളുകള്‍ വെന്തുമരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീപിടിത്തം മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. നാല്‍പതിലധികം പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു. ഇവരില്‍ 11 …
സ്വന്തം ലേഖകന്‍: കുട്ടികളായ ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാര്‍! കുടിയേറ്റ നയത്തില്‍ അയവു വരുത്തുമെന്ന് സൂചന നല്‍കി ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം നയം മാറുന്നത് സംബന്ധിച്ച് സൂചന നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ധനബില്‍ പാസാകാത്തതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിന് …