സ്വന്തം ലേഖകന്‍: മൊസൂള്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി നല്കി നഗരം പിടിക്കാന്‍ ഇറാഖി സേന. യുദ്ധത്തില്‍ ഇതിനകം 200 കിലോമീറ്റര്‍ ഭൂപ്രദേശം ഐഎസില്‍ നിന്ന് പിടിച്ചെടുത്തെന്നു ഇറാക്കിലെ കുര്‍ദിഷ് സ്വയംഭരണ മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി വ്യക്തമാക്കി. ഇറാക്ക് സൈന്യത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധത്തില്‍ കുര്‍ദിഷ് പെഷ്മാര്‍ഗ സൈനികര്‍, സുന്നി, ഷിയാപോരാളികള്‍ എന്നിവരും …
സ്വന്തം ലേഖകന്‍: ദുബായ് വീണ്ടും സ്മാര്ട്ട്സിറ്റിയാകുന്നു, പന്ത്രണ്ട് പൊതുസ്ഥലങ്ങളില്‍ അതിവേഗ സൗജന്യ വൈഫൈ. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം. ജനത്തിരക്ക് കൂടുതലുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും ഉള്‍പ്പെടെ സേവനം ലഭിക്കും. ദുബായ് മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ്, ദുബായ് വിമാനത്താവളം എത്തിവിടങ്ങളിലാണ് പ്രധാനമായും സൗജന്യ …
സ്വന്തം ലേഖകന്‍: സ്ത്രീകളെ അപമാനിക്കുന്ന ട്രംപിന്റെ പരാമര്‍ശങ്ങള്‍ വെറും നേരമ്പോക്കെന്ന് ഭാര്യ മെലാനിയ ട്രംപ്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വെട്ടിലായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു മെലാനിയ ട്രംപ്. അദ്ദേഹം മാന്യനാണ്. അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിക്കുന്ന സ്ത്രീകള്‍ കള്ളം പറയുകയാണ്. അദ്ദേഹത്തിന്റെ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. യൂണിവേഴ്സിറ്റി ഓഫ് കണേറ്റിക്കട്ടിലെ മലയാളി വിദ്യാര്‍ഥിനി ജെഫ്നി പള്ളിയാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. 19 വയസായിരുന്നു. യൂണിവേഴ്സിറ്റി കാമ്പസിനകത്തുളള ഫയര്‍ സ്റ്റേഷന്റെ ഗാരേജ് ഡോറിനു മുന്നില്‍വച്ച് ജെഫ്നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്സ് വാഹനം കയറിയിറങ്ങിയാണ് അപകടം. ഞായറാഴ്ച പുലര്‍ച്ചെയാണു സംഭവം. എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെത്തുടര്‍ന്നു വാഹനം പുറത്തിറക്കാന്‍ …
സ്വന്തം ലേഖകന്‍: ‘എന്റെ പേര് രോഹിത് വെമുല, ഞാന്‍ ദളിതന്’, ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ വീഡിയോ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ചിത്രീകരിച്ച വിഡിയോ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്. രോഹിത് വെമുല ദലിതനല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ കമീഷന് റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സുഹൃത്തുക്കള്‍ വിഡിയോ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മര്‍മ്മ പ്രധാന കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ കനത്ത ആക്രമണം, സംഘടനയുടെ അന്ത്യമടുത്തതായി സൂചന. ഭീകരരുടെ പ്രധാന കേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കുന്നതിന് അമേരിക്കന്‍ സഹായത്തോടെ വന്‍ നീക്കം ആരംഭിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ടെലിവിഷനിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിക്കുകയാണെന്നും വിജയം വളരെ അടുത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇറാഖി സര്‍ക്കാര്‍ …
സ്വന്തം ലേഖകന്‍: രണ്ടു സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ച് ചൈന, ഒരു മാസം ബഹിരാകാശ നിലയത്തില്‍ കഴിയും. ജിങ് ഹായ്പെങ് (50) ചെന്‍ ദോങ് (37) എന്നീ ബഹിരാകാശ സഞ്ചാരികളുമായി ഷെന്‍ഷൂ 11 പേടകമാണ് ചൈന വിക്ഷേപിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ന് വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലെ ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു …
സ്വന്തം ലേഖകന്‍: ബ്രസീല്‍ ജയിലില്‍ കലാപം, 25 തടവുകാര്‍ ക്രൂരമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര ബ്രസീലിലെ ജയിലില്‍ രണ്ട് വിഭാഗം തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് 25 പേര് കൊല്ലപ്പെട്ടത്. ഇതില്‍ ഏഴു പേരെ കഴുത്തറുത്തും ആറു പേരെ പൊള്ളലേല്‍പ്പിച്ചുമാണ് കൊലപ്പെടുത്തിയത്. റോറയ്മ സ്റ്റേറ്റിലെ ബോവ വിസ്തയിലെ ജയിലിലാണ് സംഭവം. സന്ദര്‍ശക സമയത്താണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അക്രമികള്‍ …
സ്വന്തം ലേഖകന്‍: ബ്രിക്സ് ഉച്ചകോടിയെ വഴിതെറ്റിച്ചത് ഇന്ത്യയുടെ തിരക്കഥ, വിമര്‍ശനവുമായി പാകിസ്താന്. ഉച്ചകോടിയില്‍ ഭീകരതക്കും പാകിസ്താനുമെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു പാകിസ്താന്. ബ്രിക്സ് ഉച്ചകോടിയെ ഇന്ത്യ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജമ്മു കശ്മീരിലെ ക്രൂരതകള്‍ മറച്ചുപിടിക്കാനുള്ള സാഹസം നടത്തുകയാണെന്നും പാകിസ്താന് ആരോപിച്ചു. സ്വയം നിര്‍ണയാധികാരത്തിനുള്ള അവകാശത്തിനായി പോരാടുന്ന കശ്മീരിലെ ജനതയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ …
സ്വന്തം ലേഖകന്‍: രണ്ടു രക്തസാക്ഷികള്‍ അടക്കം ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ച് മാര്‍പാപ്പ. അര്‍ജന്റീനയിലെ മിഷനറി വൈദികന് ജോസ് ഗബ്രിയേല്‍ ഡെല്‍ റൊസാരിയോ ബ്രൊച്ചെറോ, പതിനാലാം വയസ്സില്‍ മെക്സിക്കോയില്‍ വെടിയേറ്റു മരിച്ച ജോസ് സാഞ്ചസ് ഡെല്‍ റിയോ, 1792ല്‍ ഫ്രാന്‍സില്‍ വിപ്ലവത്തിനിടെ രക്തസാക്ഷിയായ സലോമൊണെ ലെക്ക്ലെര്ക്, എലിസബത്ത് ഓഫ് ദ് ട്രിനിറ്റി എന്നറിയപ്പെടുന്ന ഫ്രഞ്ച് കന്യാസ്ത്രീ എലിസബത്ത് …