സ്വന്തം ലേഖകന്‍: സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഗത്തിന് തുടക്കമാകുന്നു, പുതിയ കിരീടാവകാശി ചുമതലയേറ്റു, ആശങ്കകള്‍ പങ്കുവച്ച് ഖത്തറും ഇറാനും തുര്‍ക്കിയും. സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റു. അമീര്‍ മുഹമ്മദിനുള്ള അനുസരണ പ്രതിജ്ഞാ ചടങ്ങ് മക്കയില്‍ നടന്നു. പണ്ഡിതന്‍മാരും രാജ കുടുംബാഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സൗദി ഉന്നത …
സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വംശീയത, ദേശീയത …
സ്വന്തം ലേഖകന്‍: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവ് പാക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കി, പാകിസ്താന്‍. പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് പാക് സൈനിക മേധാവിക്കു ദയാഹര്‍ജി നല്കിയതായി പാക് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വധശിക്ഷ നേരത്തേ അന്താരാഷ്ട്ര കോടതി …
സ്വന്തം ലേഖകന്‍: ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി, ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്തു തരിപ്പണമാക്കിയത് 800 വര്‍ഷത്തിലേറെ പഴക്കമുള്ള ഇസ്ലാമിക പൈതൃകം. ബുധനാഴ്ച ഐഎസും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഈ പുരാതന മുസ്ലീം പള്ളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബോംബിട്ടു തകര്‍ത്തത്. 1172 ല്‍ നൂര്‍ അല്‍ ദിന്‍ മുഹമ്മദ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ എങ്ങുമെത്താതെ ഇഴയുന്നു, ക്ഷമ നശിച്ച് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി, അനിശ്ചിതത്വം പ്രതിഫലിപ്പിച്ച് ക്വീന്‍സ് സ്പീച്ച്. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഒരാഴ്ചയായിട്ടും പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നു. ഭൂരിപക്ഷത്തിന് ഏഴംഗങ്ങളുടെ കുറവുള്ള തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (ടോറികള്‍) പത്തു സീറ്റുള്ള അയര്‍ലന്‍ഡിലെ പ്രാദേശിക …
സ്വന്തം ലേഖകന്‍: സൗദിയില്‍ കൊട്ടാര വിപ്ലവം, മുഹമ്മദ് ബിന്‍ നായിഫിനെ പുറത്താക്കി മുഹമ്മദ് ബിന്‍ സല്‍മാ പുതിയ കിരീടാവകാശി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചപ്പോള്‍ നിലവിലെ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ ഈ സ്ഥാനത്തുനിന്ന് നീക്കിക്കയും ചെയ്തു. സൗദി …
സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി ശുദ്ധ മണ്ടത്തരമെന്ന് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സ്, അടുത്ത 500 വര്‍ഷത്തിനകം മനുഷ്യരാശി ഭൂമി വിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച അദ്ദേഹം അടുത്ത 200 മുതല്‍ 500 …
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദിന്റെ തലവനും മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തിന് ചൈന ഇടങ്കോലിടുന്നു. ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ മസൂദിനു യോജിക്കില്ലെന്നാണു ചൈനയുടെ നിലപാട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചേര്‍ന്ന യോഗത്തിലും ചൈന ഇതാവര്‍ത്തിച്ചിരുന്നു. പഠാന്‍കോട് വ്യോമതാവളത്തിലെ ആക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് എന്ന …
സ്വന്തം ലേഖകന്‍: പാക് മണ്ണില്‍ നിന്ന് അഫ്ഗാനിസ്ഥാനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, പാകിസ്താനെതിരെ മുഖം കറുപ്പിച്ച് അമേരിക്ക, പാക് അതിര്‍ത്തിയില്‍ ആക്രമണം നടത്തുമെന്ന് സൂചന. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് മേഖലയില്‍ വര്‍ധിച്ചു വരുന്ന തീവ്രവാദം ഇല്ലാതാക്കാന്‍ യു.എസ് ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രോണ്‍ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ …
സ്വന്തം ലേഖകന്‍: ‘മുസ്ലീങ്ങളെ മുഴുവന്‍ ഞാന്‍ കൊന്നൊടുക്കും,’ ലണ്ടന്‍ ഫിന്‍സ്‌ബെറി പള്ളി ആക്രമണത്തിലെ പ്രതി ജനക്കൂട്ടത്തോട് ആക്രമിച്ചതായി ദൃക്‌സാക്ഷികള്‍, ആക്രമണം മുസ്ലീങ്ങളെ ഉന്നംവച്ചാണെന്ന സംശയം ബലപ്പെടുന്നു. ലണ്ടന്‍ ഫിന്‍സ്ബറിയിലെ പള്ളിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്കായിരുന്നു അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. പള്ളിയില്‍ നിന്ന് നിസ്‌കാരം പുറത്തിറങ്ങിയവരെ കാത്ത് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് …