1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് നേതാക്കള്‍. ചില ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്റേതെന്നും അതിനാല്‍ അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന 25 ആം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ …
ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം
ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി, സൗദിയും യുഎഇയും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായി ഖത്തര്‍, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇടപെടണമെന്നും ആവശ്യം. സൗദി സഖ്യ രാജ്യങ്ങള്‍ തീവ്രവാദത്തിന്റെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തുര്‍ക്കിയിലെ ഖത്തര്‍ സ്ഥാനപതി സലേം ബിന്‍ മുബാറക് അല്‍ ഷാഫി ആരോപിച്ചു. സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം …
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന. ബ്രിട്ടന്‍ ഹോങ്കോങിന്റെ അധികാരം ചൈനയ്ക്കു കൈമാറിയതിന്റെ 20 ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഹോങ്കോങില്‍ എത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ താക്കീത്. ചൈനീസ് സര്‍ക്കാറിനു കീഴില്‍ …
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ഡോക്ടര്‍മാരടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. …
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം. സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനില്‍ ഈ വര്‍ഷം ഏപ്രിലില്‍ മാരക വിഷമായ സരിന്‍ പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി (ഒ.പി.സി.ഡബ്ല്യു) ന്റെ അന്വേഷണത്തിലാണ് വ്യക്തമായത്. മൂന്നു വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഖാന്‍ ശൈഖൂന്‍. സിറിയന്‍ വ്യോമതാവളം …
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സഇദിന്റെ തീവ്രവാദ സംഘടനയെ പാകിസ്താന്‍ നിരോധിച്ചു. സഈദിന്റെ തഹ്‌രീകെ ആസാദി ജമ്മുകശ്മീര്‍ എന്ന സംഘനയെ ജൂണ്‍ എട്ടു മുതല്‍ നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്താന്‍സ് നാഷനല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നു. ജമാഅത്തുദ്ദഅ്‌വയുടെ പോഷക സംഘടനയായ തഹ്‌രീകെ ആസാദിയെ നിരോധിക്കണമെന്നത് ഇന്ത്യയുടെ ദീര്‍ഘനാളായുള്ള …
പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം
പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി സൗദി ഭരണകൂടം. ഇതു സംബന്ധിച്ച അനുമതി ലഭിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ജൂണ്‍ 25 മുതല്‍ മുപ്പത് ദിവസത്തേക്കാണ് നിയമലംഘകരായ ആളുകള്‍ക്ക് രാജ്യം വിടുന്നതിനുള്ള കാലാവധി നീട്ടിയത്. ഞായറാഴച മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പൊതുമാപ്പിന്റെ സേവനം ലഭ്യമാകും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യവുമായി മൂന്നു മാസം …
ബ്രിട്ടീഷ് പാര്‍ലമെന്റിലെ അദ്യ അഗ്‌നി പരീക്ഷയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയ് സര്‍ക്കാര്‍, ക്വീന്‍സ് സ്പീച്ച് ഭേദഗതി വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം
ബ്രിട്ടീഷ് പാര്‍ലമെന്റിലെ അദ്യ അഗ്‌നി പരീക്ഷയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയ് സര്‍ക്കാര്‍, ക്വീന്‍സ് സ്പീച്ച് ഭേദഗതി വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലെ അദ്യ അഗ്‌നി പരീക്ഷയില്‍ കഷ്ടിച്ച് രക്ഷപ്പെട്ട് തെരേസാ മേയ് സര്‍ക്കാര്‍, ക്വീന്‍സ് സ്പീച്ച് ഭേദഗതി വോട്ടെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയം. ക്യൂന്‍സ് സ്പീച്ചിനായി ലേബര്‍ പാര്‍ട്ടി കൊണ്ടു വന്ന ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ്. പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളപരിധി ഇല്ലാതാക്കാനുള്ള ലേബറിന്റെ നീക്കത്തിനെതിരായാണ് ഭൂരിഭാഗം എംപിമാരും വോട്ട് ചെയ്തിരിക്കുന്നത്. അധിക പോലീസുകാരെയും ഫയര്‍ഫൈറ്റര്‍മാരെയും …
പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍
പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ  ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് ജര്‍മനി പിന്നോട്ടില്ല, യുഎസിനെതിരെ ഒളിയമ്പെയ്ത് ജര്‍മന്‍ ചാന്‍സലര്‍ മെര്‍കല്‍. ആഗോള താപനം സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചതോടെ കരാറിലെ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ പ്രതിജ്ഞാബദ്ധമാണെന്നും അംഗല മെര്‍കല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഒരു തിരിച്ചുപോക്കിനോ വിട്ടുവീഴ്ചക്കോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജര്‍മന്‍ …
62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി
62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി
സ്വന്തം ലേഖകന്‍: 62 മണിക്കൂറില്‍ 33 നയതന്ത്ര കൂടിക്കാഴ്ചകള്‍, വിദേശത്ത് ചെലവഴിച്ചത് 95 മണിക്കൂര്‍, 33 മണിക്കൂര്‍ വിമാനത്തില്‍, ഇടിമിന്നല്‍ വേഗത്തില്‍ വിദേശ പര്യടനം പൂര്‍ത്തിയാക്കി മോദി തിരിച്ചെത്തി.ഏറ്റവും വേഗതയാര്‍ന്ന വിദേശ സന്ദര്‍ശനമെന്നാണ് പ്രധാനമന്ത്രിയുടെ ഇക്കഴിഞ്ഞ ത്രിരാഷ്ട്ര സന്ദര്‍ശനത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. പോര്‍ച്ചുഗല്‍, അമേരിക്ക, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 95 മണിക്കൂര്‍ മാത്രമാണ് …