1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2017

സ്വന്തം ലേഖകന്‍: സിറിയയില്‍ സാധാരണക്കാര്‍ക്കു മേല്‍ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരണം. സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനില്‍ ഈ വര്‍ഷം ഏപ്രിലില്‍ മാരക വിഷമായ സരിന്‍ പ്രയോഗിച്ചതായി ഓര്‍ഗനൈസേഷന്‍ ഓഫ് പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സി (ഒ.പി.സി.ഡബ്ല്യു) ന്റെ അന്വേഷണത്തിലാണ് വ്യക്തമായത്. മൂന്നു വര്‍ഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഖാന്‍ ശൈഖൂന്‍.

സിറിയന്‍ വ്യോമതാവളം ഉപയോഗിച്ച് യു.എസ് നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് സരിന്‍ പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാക്ഷികളുമായി സംസാരിച്ചും ഇരകളുടെ രക്തം, മൂത്രം അടക്കമുള്ള സാമ്പിളുകള്‍ പരിശോധിച്ചുമാണ് അന്വേഷകസംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. വലിയൊരു ജനവിഭാഗത്തെതന്നെ ഇത് ബാധിച്ചു. നിരവധി പേര്‍ മരിച്ചു. സരിന്‍ അല്ലെങ്കില്‍ സരിന്‍ കലര്‍ന്ന മറ്റേതോ രാസവിഷം പ്രയോഗിച്ചതായി ഇവിടെ തങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് ഒ.പി.സി.ഡബ്ല്യു റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.

ഏപ്രില്‍ നാലിന് അതിരാവിലെയായിരുന്നു ആക്രമണം. കുട്ടികള്‍ അടക്കം നൂറിലേറെപേര്‍ മരിച്ചതായും 300 പേര്‍ക്ക് വിഷബാധയേറ്റതായുമാണ് നേരത്തേ പുറത്തുവന്നിരുന്നത്. ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ഇരട്ടക്കുട്ടികളുടെ ചിത്രം ആ സമയത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മിസൈല്‍ വന്നുപതിച്ച റോഡുകളില്‍ കുഴികള്‍ തീര്‍ത്ത് രാസായുധ പ്രയോഗത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും അവിടെ ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.