സ്വന്തം ലേഖകന്‍: ഇന്ത്യ മതേതര രാഷ്ട്രം, രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘം യുന്നില്‍, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ഐക്യരാഷ്ട്ര സഭയില്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ അതിക്രമം നടക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തിന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ …
സ്വന്തം ലേഖകന്‍: സിഐഎയും ദക്ഷിണ കൊറിയയും ചേര്‍ന്ന് ആസൂത്രണം ചെയ്ത കിം ജോങ് ഉന്നിനെ കൊല്ലാനുള്ള രഹസ്യ പദ്ധതി തകര്‍ത്തതായി ഉത്തര കൊറിയ. അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സിസയായ സിഐഎ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം ഉന്നയിക്കുന്നത് ഉത്തര കൊറിയന്‍ സുരക്ഷ ഉദ്യോഗസ്ഥരാണ്. ബയോകെമിക്കല്‍ വസ്തുക്കളാണ് ഉന്നിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നും …
സ്വന്തം ലേഖകന്‍: മനുഷ്യന് ഭൂമിയില്‍ ഇനി 100 വര്‍ഷം കൂടി, ചൊവ്വാ ഗ്രഹത്തിലേക്ക് കുടിയേറാന്‍ നേരമായെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്. നുഷ്യരാശിക്ക് ഇനി ഭൂമിയില്‍ പരമാവധി 100 വര്‍ഷം മാത്രമേ ജീവിക്കാനാകൂ എന്ന് മുന്നറിയിപ്പു നല്‍കിയ പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഒരു നൂറ്റാണ്ടിനകം മനുഷ്യന്‍ മറ്റൊരു ഗ്രഹത്തിലേക്ക് കുടിയേറാന്‍ തയാറായിരിക്കണമെന്നും വ്യക്തമാക്കി. ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ ആരോഗ്യരക്ഷാ പദ്ധതിക്ക് ജനപ്രതിനിധി സഭാ അംഗീകാരം, ഒബാമ കെയര്‍ ഇനി പഴങ്കഥ. ഒബാമ കെയറിനു പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തോടെ സഭ പാസാക്കി. യുഎസ് കോണ്‍ഗ്രസില്‍ 217 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. ബില്‍ ഇനി സെനറ്റിലെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. സെനറ്റില്‍ …
സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഏണസ്റ്റ് ഹെമിങ്‌വേ റഷ്യന്‍ ചാരന്‍, ആരോപണവുമായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍. സി.ഐ.എ ഉദ്യോഗസ്ഥനായിരുന്ന നികളസ് റൈനോള്‍ഡ്‌സിന്റെ റൈറ്റര്‍, സെയ്‌ലര്‍, സ്‌പൈ: ഏണസ്റ്റ് ഹെമിങ്‌വേസ് സീക്രട്ട് അഡ്വഞ്ചേഴ്‌സ്, 19351961′ എന്ന പുസ്തകത്തിലാണ് അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനു നേരെ ആരോപണം ഉന്നയിക്കുന്നത്. യുദ്ധലേഖകനും നോവലിസ്റ്റുമായിരുന്ന ഹെമിങ്‌വേ രഹസ്യമായ മറ്റൊരു ജീവിതംകൂടി …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിയുന്നു. 65 വര്‍ഷമായി അധികാരത്തിലിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് എന്ന നിലയിലായിരുന്നു അദ്ദേഹം ഔദ്യോഗികച്ചുമതലകള്‍ വഹിച്ചിരുന്നത്. എഡിന്‍ബര്‍ഗ് പ്രഭുകൂടിയായ ഫിലിപ്പ് ഓഗസ്റ്റിനുശേഷം ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും മറ്റുപരിപാടികള്‍ക്കുമുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് ബക്കിങ്ങാം കൊട്ടാരം വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ഫിലിപ്പ് രാജകുമാരന്‍ സ്വന്തമായി എടുത്ത …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍, ഗുരുതര ആരോപണവുമായി തെരേസാ മേയ്. തിരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിച്ച് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ താളം തെറ്റിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഏതുവിധേനെയും നേരിടുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള നിര്‍ദേശം രാജ്ഞിയെ നേരില്‍കണ്ടു സമര്‍പ്പിച്ചശേഷം നടത്തിയ പ്രസ്താവനയിലാണ് ഭീഷണിയുടെ സ്വരത്തിലാണ് ഇയു നേതാക്കള്‍ സംസാരിക്കുന്നതെന്നും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിന് തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, ഇന്ത്യ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്ന് പാകിസ്താന്‍. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റത്തിനെതിരായ പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. അതേസമയം തിരിച്ചടിയുടെ രൂപം എന്തായിരിക്കുമെന്ന ചോദ്യത്തിന് തിരിച്ചടി നടപ്പിലാക്കിയ ശേഷം അത് വ്യക്തമാകുമെന്നായിരുന്നു കരസേന മേധാവിയുടെ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയും റഷ്യയുമെന്ന് തുറന്നടിച്ച് ഹിലരി ക്ലിന്റണ്‍. ന്യൂയോര്‍ക്കില്‍ ജീവകാരുണ്യഫണ്ടു ശേഖരണത്തിനായുള്ള വിരുന്നില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു താന്‍ വിജയത്തിലേക്ക് അടുക്കുകയായിരുന്നുവെന്നും വോട്ടെടുപ്പിനു രണ്ടാഴ്ച മുന്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് എഫ്ബിഐ ഡയറക്ടര്‍ കോമി അയച്ച കത്താണ് എല്ലാം തകിടം മറിച്ചതെന്നും ഹില്ലരി ആരോപിച്ചത്. തികച്ചും കൃത്യമായ …
സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഞായറാഴ്ച, ശക്തമായ മുന്നേറ്റവുമായി മക്രോണ്‍. ഫ്രഞ്ചുകാര്‍ ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തുമ്പോള്‍ 39 കാരനായ മക്രോണിന് അനുകൂലമാകും ജനവിധിയെന്നാണ് ഇതുവരെയുള്ള സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയായാല്‍ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും മക്രോണ്‍. എന്നാല്‍ 48 വയസുള്ള തീവ്രവലതുപക്ഷ ദേശീയവാദി നേതാവ് മരീന്‍ ലെ പെന്നിന്റെ …