സ്വന്തം ലേഖകന്‍: സൗദിയില്‍ വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍, തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയാല്‍ കനത്ത പിഴ. നൂറും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാ പദ്ധതി നവംബര്‍ ഒന്നു മുതല്‍ നടപ്പിലാകുക. തൊഴിലാളികള്‍ക്കു കൃത്യമായ വേതനം യഥാസമയം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ശമ്പളം വൈകിയാല്‍ തൊഴിലുടമ പിഴ ശിക്ഷ അടക്കമുള്ള …
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി മാറ്റിവപ്പിച്ചതിനു പുറമെ, ഹരിയാനയില്‍ പാക് നാടക സംഘത്തിന്റെ നാടകാവതരണം ശിവസേന അലങ്കോലപ്പെടുത്തി. ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ ആണ് നാടകം അവതരിപ്പിച്ചത്. നാടകം നടന്നുകൊണ്ടിരിക്കെ ശിവസേന പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി മുദ്യാവാക്യം വിളിക്കുകയായിരുന്നു. നാടകം ആരംഭിച്ച ഉടന്‍ തന്നെ അഞ്ചോളം പേരടങ്ങിയ ശിവസേന സംഘം …
സ്വന്തം ലേഖകന്‍: ടാക്ക് ടാക്ക് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ്, ഇമെയില്‍ വിവരങ്ങള്‍ ഉപയോഗിച്ച് വിലപേശാന്‍ ഹാക്കര്‍മാര്‍, ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കാന്‍ സാധ്യത. ബുധനാഴ്ച ഹാക്കര്‍മാര്‍ ആക്രമിച്ച ടാക്ക് ടാക്ക് വെബ്‌സൈറ്റിലെ ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ വിട്ടുകൊടുക്കാന്‍ വന്‍ തുക ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. ടാക് ടാക്ക് വെബ് സൈറ്റ് ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായതായി അധികൃതര്‍ കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ കറുത്തവര്‍ഗക്കാരായ പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഫീസ് വര്‍ദ്ധന, പ്രക്ഷോഭം ശക്തമാകുന്നു. ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ വിദ്യാര്‍ഥികളുടെ സര്‍വകലാശാലാ പഠനം വന്‍ സാമ്പത്തിക വെല്ലുവിളിയായതോടെയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെതിരെ ഒരാഴ്ച മുന്‍പു വിദ്യാര്‍ഥി പ്രക്ഷോഭം തുടങ്ങിയത്. രാജ്യമെമ്പാടും പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ഫീസ് വര്‍ധന മരവിപ്പിച്ചതായി പ്രസിഡന്റ് ജേക്കബ് സൂമ അറിയിച്ചെങ്കിലും വിദ്യാര്‍ഥികളുടെ മുന്നില്‍ ഔദ്യോഗിക പ്രഖ്യാപനം …
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടനക്ക് എഴുപതു വയസ്, നീല നിറമണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കാന്‍ അംഗരാജ്യങ്ങള്‍. ന്യൂസിലന്‍ഡിലാണ് വാര്‍ഷികാഘോഷങ്ങള്‍ ആദ്യം തുടങ്ങിയത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ ഇതിനകം യുഎന്നിന്റെ ഔദ്യോഗിക നിറമായ നീലയണിഞ്ഞു. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനം രണ്ടു ദിവസം ദീപാലംകൃതമായിരിക്കും. ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ഇന്നു നടക്കുന്ന വിവിധ കലാപരിപാടികളോടെ …
സ്വന്തം ലേഖകന്‍: കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഒരു ബെഞ്ചിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സസ്‌പെന്‍ഡ് ചെയ്തു, കടുത്ത സദാചാര നിയമങ്ങളെന്ന് വിദ്യാര്‍ഥികള്‍. കോളേജില്‍ കര്‍ശനമായ ആണ്‍ പെണ്‍ വിവേചനം നിലനില്‍ക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് സഹപാഠികളായ എട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു സംസാരിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. വിദ്യാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള അഞ്ജു ചൗധരി നോര്‍വെയില്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രി. പമ്പ് ഓപ്പറേറ്ററായ ഓംപ്രകാശിന്റെ മകളായ അഞ്ജു പഠനത്തിനായി നോര്‍വെയിലെത്തുകയും പിന്നീടവിടെ സ്ഥിരതാമസമാക്കുകുയമായിരുന്നു. അവിടുത്തെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും മന്ത്രിയാകുകയുമായിരുന്നു. മന്ത്രിയായശേഷം ആദ്യമായി ഇന്ത്യയിലെത്തിയ യുവതിക്ക് സ്വദേശമായ ഹരിയാണയില്‍ ഊഷ്മള സ്വീകരണം നല്‍കി. 2007 ലാണ് അഞ്ജു നോര്‍വെയില്‍ പഠനത്തിനായി …
സ്വന്തം ലേഖകന്‍: വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച. 348 വികാറേജ് റോഡില്‍ ബിന്‍സിയുടെ വസതിയില്‍ വൈകിട്ട് 3 മണിക്കാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷം ഹോളീറൂഡ് ചര്‍ച്ചില്‍ 3.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പാരീഷ് പ്രീസ്റ്റ് ഫാ. പോള്‍ മകലീനന്‍,സീറോ …
സ്വന്തം ലേഖകന്‍: സിഖ് വിശുദ്ധഗ്രന്ഥം നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നള്ള പ്രതിഷേധം ശക്തം, പഞ്ചാബില്‍ കനത്ത കാവല്‍. അതേസമയം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും സിഖ് വികാരം വ്രണപ്പെടുത്തി വര്‍ഗീയവിദ്വേഷം ആളിക്കത്തിക്കാന്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതിന്റെ സൂചനകള്‍ സംസ്ഥാന ഇന്റിലിജന്‍സിനു ലഭിച്ചതായും മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പറഞ്ഞു. അമൃത്‌സര്‍, ജലന്തര്‍, ലുധിയാന, തരണ്‍ തരണ്‍ എന്നീ …
സ്വന്തം ലേഖകന്‍: ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം സിബിഐ അന്വേഷിക്കാന്‍ ഉത്തരവ്, നടപടി വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന്. ജാതിപ്പോരിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ വെന്തുമരിച്ച കുരുന്നുകളുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ ഡല്‍ഹി, ആഗ്ര ദേശീയപാത ഉപരോധിച്ചിരുന്നു. സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് വൈകുന്നേരം കുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. രാജ്പുട്ട് വിഭാഗത്തില്‍പ്പെട്ടവരുടെ അക്രമത്തില്‍ വൈഭവ് …