1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2015

സ്വന്തം ലേഖകന്‍: വാട്‌ഫോര്‍ഡില്‍ ക്യാന്‍സര്‍ ബാധിതയായി മരിച്ച മലയാളി നഴ്‌സ് ബിന്‍സി ജോസഫിന്റെ മൃതദേഹം ഞായറാഴ്ച പൊതുദര്‍ശനത്തിനു വക്കും, നാട്ടിലേക്കുള്ള യാത്ര തിങ്കളാഴ്ച. 348 വികാറേജ് റോഡില്‍ ബിന്‍സിയുടെ വസതിയില്‍ വൈകിട്ട് 3 മണിക്കാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

ഇതിനുശേഷം ഹോളീറൂഡ് ചര്‍ച്ചില്‍ 3.30 ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. പാരീഷ് പ്രീസ്റ്റ് ഫാ. പോള്‍ മകലീനന്‍,സീറോ മലബാര്‍ കോഓഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ എന്നിവരാണ് വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കുക. എല്ലാവരും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

ബുധനാഴ്ച എഡത്വ ചെക്കിഡിക്കടവ്, പച്ച, ലൂര്‍ദ് മാത ചര്‍ച്ചിലാണ് സംസ്‌കാര ചടങ്ങുകള്‍. പ്രതിസന്ധി ഘട്ടത്തില്‍ തുണയായ ഇന്ത്യന്‍ എംബസിയ്ക്കും,ടി ഹരിദാസിനും ബിന്‍സിയുടെ കുടുംബാംഗങ്ങള്‍ പ്രത്യേകം നന്ദി അറിയിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബിന്‍സി. വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്‍സി ചങ്ങനാശേരി സ്വദേശിനിയാണ്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എടത്വ (പച്ച) വെണ്മേരില്‍ കുടുംബാംഗമായ ജോസുകുട്ടി ജോസഫാണ് ബിന്‍സിയുടെ ഭര്‍ത്താവ്. 11 വയസുകാരായ ആല്‍വിന്‍ ജോസഫ്, ബ്രയാന്‍ ജോസഫ്, 10 വയസുകാരി അന്‍ മേരി ജോസഫ് എന്നിവര്‍ മക്കളാണ്.

2014 ഏപ്രില്‍ മുതല്‍ രോഗബാധിതയായിരുന്ന ബിന്‍സി കേരളത്തില്‍ ചികിത്സ തേടുന്നതിനിടെ മക്കളെ കാണാനായി യുകെയിലെത്തിയതായിരുന്നു. എന്നാല്‍ വാട്‌ഫോര്‍ഡിലെത്തി മക്കളെ കണ്ട് അധികം വൈകാതെ രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ തന്നെയാണ് ബിന്‍സിയുടെ സഹോദരിമാരായ തങ്കമ്മ വര്‍ഗീസും,റാണി ഷിനോയും ജോലി ചെയ്യുന്നത്.
വിശുദ്ധ കുര്‍ബാന നടക്കുന്ന പള്ളിയുടെ അഡ്രസ്:

Holyrood Church, Exchange road Watford WD18 0PY

Please use the church car park , exchange road , Watford WD18 0BU for parking .

For further information please contact

07737 702264(Shaji),

07575 836475(Benny),

07859 177759(Mathew),

07401 267767(Jose).

For contact in India

George Joseph 0091 09495029791

Antony joseph 0091 09142098826

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.