സ്വന്തം ലേഖകൻ: ചൈനയ്ക്ക് അകത്തും പുറത്തും കൊറോണ വൈറസ് പടർന്നതോടെ ഇന്ത്യ അതീവ ജാഗ്രതയിൽ. ചൈനയിലെ ഹുബെയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കി വിദേശകാര്യ മന്ത്രാലയം. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കും. കൊല്‍ക്കത്തയില്‍ തായ്‍ലന്‍ഡുകാരി മരിച്ചത് കൊറോണ മൂലമാണെന്ന സംശയത്തെ തുടർന്ന് മുൻകരുതൽ നടപടി ശക്തമാക്കി. ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. യാത്രാ വിമാനമല്ല അമേരിക്കയുടെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടു. താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ന്യൂസ് …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി അധികാരമേറ്റു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികളിൽ ഷെയ്ഖ് ഖാലിദിനെ പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ …
സ്വന്തം ലേഖകൻ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. സാധുതയുള്ള ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കുക, എക്സ്‍പോര്‍ട്ട്, ഇംപോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമായി നിശ്ചിത സമയപരിധിക്കപ്പുറവും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഫലസ്തീൻ നിലപാടിനൊപ്പം അറബ് ലോകവും. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് ലോകം വ്യക്തമാക്കി. എന്നാൽ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്. ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ …
സ്വന്തം ലേഖകൻ: ഖാസിം സുലൈമാനി വധത്തിലടക്കം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ ഹസന്‍ റൂഹാനിക്ക് ഏറ്റവും നിര്‍ണായക സമയത്ത് വരുന്ന തിരഞ്ഞെടുപ്പാണിത്. ഇതിലെ ഫലങ്ങള്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്. പക്ഷേ പോളിംഗ് നിരക്ക് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. …
സ്വന്തം ലേഖകൻ: ഇസ്രഈല്‍- ഫലസ്തീന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനൊരുങ്ങി ട്രംപ്. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കുന്നത്. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് നയപ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇസ്രഈല്‍-ഫല്‌സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫല്‌സ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ …