1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് വിമാനങ്ങളിലായി നാളെ ഒഴിപ്പിക്കാൻ ശ്രമം
വുഹാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ രണ്ട് വിമാനങ്ങളിലായി നാളെ ഒഴിപ്പിക്കാൻ ശ്രമം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍നിന്ന് ഇന്ത്യക്കാരെ വെള്ളിയാഴ്ച ഒഴിപ്പിക്കാനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായ ഹുബൈ പ്രവിശ്യയില്‍നിന്ന് ഇന്ത്യക്കാരെ രണ്ട് വിമാനങ്ങള്‍ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള അനുമതിയാണ് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ വിമാനമാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വാര്‍ത്താ …
കൊറോണ ബാധയെന്ന് സംശയം: ഇറ്റാലിയൻ കപ്പലിൽ നിന്ന് പുറത്തിറങ്ങാനാകാതെ 7000 യാത്രക്കാർ
കൊറോണ ബാധയെന്ന് സംശയം: ഇറ്റാലിയൻ കപ്പലിൽ നിന്ന് പുറത്തിറങ്ങാനാകാതെ 7000 യാത്രക്കാർ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് സംശയത്തെ തുടര്‍ന്ന് ഇറ്റലിയിലെ ഒരു കപ്പലില്‍നിന്ന് പുറത്തിറങ്ങാതെ ഏഴായിരത്തോളം പേര്‍. കപ്പലില്‍ യാത്രചെയ്തിരുന്ന ചൈനീസ് ദമ്പതികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുഴുവന്‍ യാത്രക്കാരും കപ്പലിനുള്ളില്‍ കഴിയുന്നത്. ഇറ്റാലിയന്‍ ആഡംബര കപ്പലായ ദി കോസ്റ്റ സ്‌മെറാള്‍ഡയില്‍ യാത്രചെയ്തിരുന്ന 54 വയസ്സുകാരിയിലാണ് കൊറോണ ലക്ഷണങ്ങള്‍ കണ്ടത്. കടുത്ത പനിയും ശ്വാസതടസ്സവും …
കൊറോണ വൈറസ്: യുഎഇയില്‍ മാസ്‌ക് വില്‍പ്പന സജീവം; വില കൂട്ടിയാൽ പിടിവീഴും
കൊറോണ വൈറസ്: യുഎഇയില്‍ മാസ്‌ക് വില്‍പ്പന സജീവം; വില കൂട്ടിയാൽ പിടിവീഴും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പരിഭ്രാന്തിയെത്തുടര്‍ന്ന് യുഎഇയില്‍ ഫെയ്‌സ് മാസ്‌ക് വില്‍പ്പന പൊടിപൊടിക്കുന്നു. ദുബായിൽ പലയിടങ്ങളിലും മാസ്‌കുകള്‍ കിട്ടാനില്ലെന്നാണു വിവരം. ഡിമാന്‍ഡ് കൂടുന്ന സാഹചര്യം മുതലെടുത്ത് മാസ്‌കുകളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌കുകള്‍ക്കു കൂടുതല്‍ വില ഈടാക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇരട്ടി വില ഈടാക്കുന്നതായാണു പലരുടെയും പരാതി. …
കാലാവസ്ഥാ വ്യതിയാനം: ഇന്ധന കമ്പനികളുടെ പരസ്യം ഇനി വേണ്ടെന്ന നിലപാടെടുത്ത് ഗാര്‍ഡിയന്‍
കാലാവസ്ഥാ വ്യതിയാനം: ഇന്ധന കമ്പനികളുടെ പരസ്യം ഇനി വേണ്ടെന്ന നിലപാടെടുത്ത് ഗാര്‍ഡിയന്‍
സ്വന്തം ലേഖകൻ: ഫോസില്‍ ഇന്ധന കമ്പനികളുടെ പരസ്യം ഇനി മുതല്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി അന്താരാഷ്ട്രമാധ്യമമായ ദ ഗാര്‍ഡിയന്‍. ഗാര്‍ഡിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഗാര്‍ഡിയന്റെ ചീഫ് എക്‌സിക്യൂട്ടീവായ അന്ന ബാറ്റ്‌സണ്‍, ചീഫ് റവന്യൂ ഓഫീസറായ ഹമീഷ് നിക്ക്‌ലിന്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്. ലോകവ്യാപകമായി കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. …
കൊറോണ വൈറസ്: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിർത്തുന്നു
കൊറോണ വൈറസ്: എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ നിർത്തുന്നു
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും താത്കാലികമായി നിര്‍ത്തുന്നു. ഇന്ത്യക്ക് പുറമേ പല വിദേശ രാജ്യങ്ങളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെ ഡല്‍ഹി-ഷാന്‍ഹായ് പാതയിലെ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുമെന്ന്‌ …
ഇസ്രയേലിന്റെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രം‌പിന്റെ പശ്ചിമേഷ്യൻ പദ്ധതി; മുഖംതിരിച്ച് ഫലസ്തീൻ
ഇസ്രയേലിന്റെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ച് ട്രം‌പിന്റെ പശ്ചിമേഷ്യൻ പദ്ധതി; മുഖംതിരിച്ച് ഫലസ്തീൻ
സ്വന്തം ലേഖകൻ: ഇസ്രായേല്‍ – ഫലസ്തീന്‍ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ അമേരിക്കയുടെ ‘പശ്ചിമേഷ്യന്‍ പദ്ധതി’ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ചേര്‍ന്ന് നടത്തിയ പ്രഖ്യാപനം ഇസ്രായേലിന്റെ ആവശ്യങ്ങളെ ഏകപക്ഷീയമായി അംഗീകരിക്കുന്നതാണ്. നൂറ്റാണ്ടിന്റെ കരാർ എന്ന പേരില്‍ ദീര്‍ഘകാലമെടുത്ത് ട്രംപ് ഭരണകൂടം തയ്യാറാക്കിയതാണ് ഈ പദ്ധതി. ദ്വിരാഷ്ട്ര സങ്കല്പത്തെ തത്വത്തില്‍ അംഗീകരിച്ചാണ് ട്രംപ് പദ്ധതി …
കൊറോണപ്പേടി: പൌരന്മാരെ ഒഴിപ്പിക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ കടുംപിടുത്തവുമായി ചൈന
കൊറോണപ്പേടി: പൌരന്മാരെ ഒഴിപ്പിക്കാൻ ലോകം നെട്ടോട്ടമോടുമ്പോൾ കടുംപിടുത്തവുമായി ചൈന
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍നിന്ന് സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. യുഎസും ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ പലരുടെയും കുടുംബബന്ധങ്ങള്‍ പോലും തകര്‍ത്തെറിയുന്നവിധത്തിലാണ് ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ചൈന ഇടപെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ പൗരന്മാരെ ജനുവരി മുപ്പതിന് വുഹാനില്‍നിന്ന് കൊണ്ടുവരുമെന്നാണ് ബ്രിട്ടന്റെ പ്രഖ്യാപനം. …
യു.എ.ഇയിലും കൊറോണ: മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
യു.എ.ഇയിലും കൊറോണ: മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: യു.എ.ഇയിൽ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടിയാണ് രോഗം കണ്ടെത്തിയത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 132 ആയി. രോഗബാധിതരുടെ എണ്ണം ആറായിരമായി. ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ നിന്ന് …
ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യ അറബ് രാഷ്ടമാകാൻ യുഎഇ; ആണവ നിലയം തയ്യാർ!
ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യ അറബ് രാഷ്ടമാകാൻ യുഎഇ; ആണവ നിലയം തയ്യാർ!
സ്വന്തം ലേഖകൻ: ആണവോര്‍ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമാകാനൊരുങ്ങി യുഎഇ. രാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജം. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷനാ(എനെക്)ണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ബരാകയിൽ കടൽത്തീരത്താണു നിലയം നിര്‍മിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഉത്പാദനം ആരംഭിക്കുമെന്നാണു വിവരം. നിലയത്തിലെ ആദ്യ റിയാക്ടര്‍ ഊര്‍ജോത്‌പാദനത്തിനു സജ്ജമാണെന്നു …
പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് 10 – 12 ദിവസത്തിലധികം വേണ്ടെന്ന് പ്രധാനമന്ത്രി
പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് 10 – 12 ദിവസത്തിലധികം വേണ്ടെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. …