1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി ലോസാഞ്ചലസ്
യുഎസിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കി ലോസാഞ്ചലസ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഏറ്റവും വലിയ കൗണ്ടിയായ കലിഫോർണിയാ സംസ്ഥാനത്തെ ലൊസാഞ്ചലസ് കൗണ്ടിയിൽ മാരകശേഷിയുള്ള കോവിഡ് െഡൽറ്റാ വകഭേദത്തിന്റെ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ മാസ്ക്ക് ധരിക്കുന്നത് പുനഃസ്ഥാപിക്കുന്ന ഉത്തരവ് ജൂലായ് 15 വ്യാഴാഴ്ച കൗണ്ടി അധികൃതർ പുറത്തിറക്കി. വാക്സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ ഈ വാരാന്ത്യം എല്ലാവരും മാസ്ക്ക് ധരിക്കണമെന്നാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ …
ഫ്രാന്‍സില്‍ കൊവിഡ് നിയന്ത്ര ണങ്ങൾക്കും വാക്സിനുമെ തിരെ പ്രതിഷേധം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
ഫ്രാന്‍സില്‍ കൊവിഡ് നിയന്ത്ര ണങ്ങൾക്കും വാക്സിനുമെ തിരെ പ്രതിഷേധം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രക്ഷോഭകാരികൾക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ച് പോലീസ്. പുതിയ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യമെമ്പാടുമായി 19,000ത്തോളം ആളുകളാണ് തെരുവിൽ ഇറങ്ങിയത്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്സിനെടുക്കുകയോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കുകയോ വേണമെന്ന തീരുമാനത്തിനെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. ബുധനാഴ്ച രാവിലെയായിരുന്നു പാരീസിൽ പ്രക്ഷേഭകാരികൾ തെരുവിലിറങ്ങിയത്. വാര്‍ഷിക മിലിട്ടറി പരേഡില്‍ …
ജർമ്മനിയിലും ബെൽജിയത്തിലും കനത്ത മഴ, മിന്നൽ പ്രളയം; 70ഓളം പേർ മരിച്ചു
ജർമ്മനിയിലും ബെൽജിയത്തിലും കനത്ത മഴ, മിന്നൽ പ്രളയം; 70ഓളം പേർ മരിച്ചു
സ്വന്തം ലേഖകൻ: കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ യൂറോപ്യൻ രാജ്യങ്ങളായ ജർമ്മനിയിലും ബെൽജിയത്തിലും കനത്ത നാശ നഷ്ടം. ഇരു രാജ്യങ്ങളിലുമായി 70 പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തു. ജർമ്മനിയിലാണ് കൂടുതൽ നഷ്ടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെൽജിയത്തിൽ മാത്രം 11 മരണമാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകളെ കാണാതെയായിട്ടുമുണ്ട്. ജര്‍മ്മന്‍ സ്റ്റേറ്റുകളായ …
തിങ്കളാഴ്ച മുതല്‍ അബുദാബി യില്‍ രാത്രി യാത്രാ വിലക്ക്; പ്രവേശന വിലക്ക് ഈ മാസം പിൻവലിച്ചേക്കും
തിങ്കളാഴ്ച മുതല്‍ അബുദാബി യില്‍ രാത്രി യാത്രാ വിലക്ക്; പ്രവേശന വിലക്ക് ഈ മാസം  പിൻവലിച്ചേക്കും
സ്വന്തം ലേഖകൻ: ബലി പെരുന്നാള്‍ അവധിയോടെ യുഎഇ തലസ്ഥാനമായ അബൂദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബൂദബിയില്‍ രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഇവയില്‍ പ്രധാനം. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. അബൂദാബിയിലേക്കുള്ള പ്രവേശനത്തിനും വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇയില്‍ ബലിപെരുന്നാള്‍ …
സൗദിയിൽ നമസ്‌കാര സമയ ങ്ങളിൽ ഷോപ്പുകൾ തുറക്കാം; പ്രവാസികൾക്ക് ഇഷ്ടമുള്ള വാക്സിൻ സ്വീകരിക്കാം
സൗദിയിൽ നമസ്‌കാര സമയ ങ്ങളിൽ ഷോപ്പുകൾ തുറക്കാം; പ്രവാസികൾക്ക് ഇഷ്ടമുള്ള വാക്സിൻ സ്വീകരിക്കാം
സ്വന്തം ലേഖകൻ: സൗദിയിൽ നമസ്കാര സമയങ്ങളിൽ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്‌സ് വ്യാഴാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറയുന്നതനുസരിച്ച് സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രാർത്ഥന സമയങ്ങളിൽ കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നിരിക്കാം എന്നാണു. പ്രാർത്ഥന സമയമടക്കം പ്രവൃത്തി സമയങ്ങളിലുടനീളം വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ തുടരാനാകുമെന്ന് ഫെഡറേഷൻ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. കൊറോണ …
ഒമാനിൽ രാത്രികാല ലോക്ക്ഡൗൺ: വിമാനത്താവള യാത്രക്കാർക്ക് ഇളവ്
ഒമാനിൽ രാത്രികാല ലോക്ക്ഡൗൺ: വിമാനത്താവള യാത്രക്കാർക്ക് ഇളവ്
സ്വന്തം ലേഖകൻ: ഒമാനിൽ ഇന്നു മുതൽ പ്രാബല്യത്തിലായ രാത്രികാല ലോക്ക്ഡൗണിൽ വിമാനയാത്രക്കാർക്ക് തടസ്സങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. പോകുന്നവർക്ക് ഒപ്പം പോകാനും വരുന്നവരെ വിളിക്കാൻ പോകാനും ഒരാൾക്ക് അനുമതിയുണ്ടാകും. ഇതിന് യാത്ര രേഖകൾ കാണിച്ചാൽ മതിയാകും. മസ്കത്ത് വിമാനത്താവളത്തിലെ പി.സി.ആർ പരിശോധന സംവിധാനം പതിവുപോലെ പ്രവർത്തിക്കും. ഇങ്ങോട് വരുന്ന യാത്രക്കാർ യാത്ര രേഖകൾ കാണിക്കണം. …
യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്; മാസ്ക് നിർബന്ധമാ ക്കി ഹീത്രോ വിമാനത്താവളം
യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്; മാസ്ക് നിർബന്ധമാ ക്കി ഹീത്രോ വിമാനത്താവളം
സ്വന്തം ലേഖകൻ: യുകെയിൽ 6 മാസത്തിനിടെ ഉയർന്ന പ്രതിദിന കോവിഡ് നിരക്ക്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 43,302 ആയി. ജനുവരി 15 ന് രേഖപ്പെടുത്തിയ 55,761 കേസുകളാണ് തൊട്ടു മുമ്പിൽ. ജനുവരി എട്ടിന് രേഖപ്പെടുത്തിയ 68,053 കേസുകളാണ് ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. കോവിഡ് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ 48.5 ശതമാനം വർദ്ധിച്ച് 49 …
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ; ഏഷ്യയിലെ പുതിയ ഹോട്സ്പോട്ട്
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ; ഏഷ്യയിലെ പുതിയ ഹോട്സ്പോട്ട്
സ്വന്തം ലേഖകൻ: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇന്തോനേഷ്യ. നിലവില്‍ 40,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. ഇതോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയെ മറികടന്ന് ഇന്‍ഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്സ്പോട്ടായി മറുകയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്‍ഡൊനീഷ്യയെക്കാള്‍ ഇന്ത്യ …
ബലിപെരുന്നാൾ: ദുബായ് മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം; 4 ദിവസം സൗജന്യ പാർക്കിങ്​
ബലിപെരുന്നാൾ: ദുബായ് മെട്രോ, ട്രാം, ബസ്​ സമയങ്ങളിൽ മാറ്റം; 4 ദിവസം സൗജന്യ പാർക്കിങ്​
സ്വന്തം ലേഖകൻ: ദുബായിൽ പെരുന്നാൾ ദിന ഗതാഗത സമയക്രമം പ്രഖ്യാപിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). 19 മുതൽ 22 വരെ മൾട്ടിലെവൽ പാർക്കിങ് സ്ഥലങ്ങളിൽ ഒഴികെ ദുബായിൽ പാർക്കിങ് സൗജന്യമാണെന്നും ആർടിഎ അറിയിച്ചു. അതേസമയം ആളുകൾ കോവിഡ് ചട്ടം പാലിക്കണമെന്നും യാത്രയ്ക്ക് അൽപം നേരത്തേ എത്തി മെട്രോയിലെയും മറ്റും തിരക്ക് ഒഴിവാക്കണമെന്നും …
ദുബായിൽ വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ ഇനി 15 സെക്കൻഡ്
ദുബായിൽ വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ട് കണ്ടെത്താൻ ഇനി 15 സെക്കൻഡ്
സ്വന്തം ലേഖകൻ: ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ പാസ്പോർട്ടുകൾ 15 സെക്കൻഡിനകം കണ്ടെത്തുന്ന നൂതന സാങ്കേതിക വദ്യ സ്ഥാപിച്ചു. ജിഡിആർഎഫ്എയുടെ ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിലാണ് യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടുക. ദശലക്ഷക്കണക്കിന് ആളുകളാണ് ദുബായ് വിമാനത്താവളത്തിലൂടെ ഓരോ വർഷവും കടന്നു പോകുന്നത്. ഇവരുടെ പാസ്പോർട്ടിലെ കൃത്യത പരിശോധിക്കുന്നത് ടെർമിനൽ ഒന്നിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സഹായത്തോടുകൂടിയാണ്. …