സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു. വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. …
സ്വന്തം ലേഖകൻ: ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ നാളെ പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ബലിപെരുന്നാൾ പ്രമാണിച്ച് …
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ ഇന്ത്യക്കാരും ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ വലതുഭാഗത്തുള്ള ‘രജിസ്ട്രേഷൻ ഫോർ ഇന്ത്യൻ നാഷനൽസ് റെസിഡൻറ് ഇൻ ഖത്തർ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണമെന്നാണ് എംബസിയുടെ നിർദേശം. പേര്, ജനന …
സ്വന്തം ലേഖകൻ: കുവൈത്തിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ‘നീറ്റ്’ പ്രവേശന പരീക്ഷ കേന്ദ്രം അനുവദിപ്പിക്കാൻ മുൻകൈയെടുത്ത അംബാസഡർ സിബി ജോർജിന് അഭിനന്ദന പ്രവാഹം. സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി സംഘടനകളും വ്യക്തികളും ഇത് പ്രകടിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്തെ കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. ഇത് സാധ്യമാക്കുന്നതിൽ അംബാസഡറുടെ സമയോചിത ഇടപെടൽ നിർണായകമായിട്ടുണ്ട്. നേരത്തെ ഇൗ …
സ്വന്തം ലേഖകൻ: ജൂലൈ 19ന് ശേഷവും ലണ്ടൻ ട്രാൻസ്പോർട്ട് യാത്രക്കാർക്ക് മാസ്ക് വേണമെന്ന് സാദിഖ് ഖാൻ നിലപാടെടുത്തു, പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ റോഡ് മാപ്പ് പ്രകാരം ജൂലൈ 19 ന് നിയന്ത്രണങ്ങൾ ലഘൂകരിച്ചാലും ലണ്ടനിലെ ഗതാഗത ശൃംഖലയിൽ മാസ്കുകൾ ധരിക്കണമെന്നും നിയമങ്ങളിൽ ഇളവ് വരുത്തി ട്യൂബ്, ട്രാം, ബസ്, തുടങ്ങിയവ ഉപയോഗിക്കുന്നവരെ അപകടത്തിലാക്കാൻ തയ്യാറല്ലെന്നും സാദിഖ് …
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസിന് അനുമതി തേടി ഫൈസര്‍ ബയോണ്‍ടെക് കമ്പനി. ഡെല്‍റ്റ വേരിയന്റിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കാന്‍ ജാബിന്റെ അധിക ഡോസ് സഹായിക്കുമെന്ന് ബയോണ്‍ടെക്കും ഫൈസറും പറഞ്ഞു. കേസുകള്‍ പരമാവധി പ്രതിസന്ധി ഘട്ടത്തിലേക്ക് എത്തുകയാണങ്കില്‍ മൂന്നാം ഡോസ് വേണ്ടിവരുമെന്നാണ് കമ്പനി മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും നല്‍കുന്നത് ജാബിന്റെ മൂന്നാമത്തെ …
സ്വന്തം ലേഖകൻ: അഴിമതിക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കുറ്റത്തിനു മുൻ പ്രസിഡന്റ് ജേക്കബ് സുമ അറസ്റ്റിലായതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിൽ കൊള്ളയും കലാപവും വ്യാപിക്കുന്നു. അക്രമങ്ങളിലും സൂപ്പർ മാർക്കറ്റുകളിൽ നിന്നു സാധനങ്ങൾ കടത്തുന്നതിനിടെയുണ്ടായ തിരക്കിലുമായി ഇതുവരെ 72 പേർ മരിച്ചു. കോവിഡ് നിയന്ത്രണം മൂലം രൂക്ഷമായ ദാരിദ്ര്യത്തിനും പട്ടിണിക്കുമിടെ കിട്ടാവുന്നിടത്തോളം സാധനങ്ങൾ വാരിക്കൂട്ടി വീട്ടിലേക്കോടാൻ ജനങ്ങൾ തിക്കിത്തിരക്കിയ ഗോട്ടെങ്ങിലെ ഷോപ്പിങ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിവാഹ ചടങ്ങുകൾക്കും ഒത്തുകൂടലുകൾക്കും വിലക്ക്. കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തിലാണ് വിവാഹചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. വിവാഹച്ചടങ്ങുകളും സമ്മർ ക്ലബ്ബ് ഉൾപ്പെടെയുള്ള കുട്ടികൾക്കായുള്ള പരിപാടികൾ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികൾക്കും വിലക്കുണ്ട്. വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. മാളുകൾ, ഷോപ്പിംഗ് …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ അടിസ്ഥാനത്തിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ എണ്ണം ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സ് വിപുലീകരിച്ചു. 16 രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയത്. മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ് പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ, …
സ്വന്തം ലേഖകൻ: ഖത്തര്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറിലേക്ക് വരുമ്പോള്‍ ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം. എന്നാല്‍ ഐഡി ഇല്ലാത്ത പുതിയ വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പ്രീ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഖത്തറിലേക്ക് വരുന്ന എല്ലാ തരം യാത്രക്കാര്‍ക്കും യാത്രയുടെ 12 മണിക്ക് മുമ്പായി ഇഹ്തിറാസ് പ്രീ രജിസ്ട്രേഷന്‍ പൂര‍്ത്തിയാക്കണമെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്. എന്നാല്‍ ഇതില്‍ ഭേദഗതി …