സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും. ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ വീണ്ടും തീരുമാനം. ഇതോടെ ജൂലൈ 15 മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും. ഈ മാസം 15 മുതൽ വിസ അനുവദിച്ചു തുടങ്ങുമെന്ന് മാലിദ്വീപ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ അറൈവൽ വിസ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് …
സ്വന്തം ലേഖകൻ: സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും. ഇതിൽ വരുന്ന നഷ്ടം ഭരണകൂടം തന്നെ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ക്കെതിരെ കര്‍ശന നടപടി ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. നിരവധി ഓഫീസുകളുടെ ലൈസന്‍സുകള്‍ മരവിപ്പിച്ചതായും അനധികൃത തൊഴിലാളി റിക്രൂട്ട്‌മെന്റ് കര്‍ശനമായും തടയുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് നടപടികള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 15 ലൈസന്‍സുകള്‍ റദ്ദാക്കിയതായും, നിയമപരമായി …
സ്വന്തം ലേഖകൻ: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടെങ്കിൽ സെൽഫ് ഐസോലേഷനിൽ പോകുന്നതിൽ നിന്ന് ഇംഗ്ലണ്ടിലെ എൻഎച്ച്‌എസ് ജീവനക്കാരെ ഒഴിവാക്കാൻ നീക്കം. 2 ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് ലഭിക്കുക, ഉദ്യോഗസ്ഥരുടെ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് സെൽഫ് ഐസോലേഷൻ നിയമങ്ങൾ മാറ്റണമെന്ന് എൻഎച്ച്‌എസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാർ നീക്കം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കൂടുതൽ ചർച്ചകൾ …
സ്വന്തം ലേഖകൻ: പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണം മനുഷ്യരും മൃഗങ്ങളും ഒരുപോലെ അഭയാർഥികളായി മാറുന്ന ഇക്കാലത്ത് അപൂർവ നേട്ടവുമായി ബ്രസീലിയൻ ദമ്പതികൾ. സെബാസ്റ്റ്യാനോയും ലീലിയ സാൽഗഡോയും വിജനമായ ഭൂപ്രദേശത്തെ വനം പുനസ്ഥാപിച്ച് വന്യജീവികളുടെ പറുദീസയാക്കി മാറ്റിയാണ് അസാധ്യമെന്ന് കരുതിയ കാര്യം സാധ്യമാക്കിയത്. ഫോട്ടോ ജേണലിസ്റ്റായിരുന്നു സെബാസ്റ്റ്യാനോ സാൽഗഡോ. 1994ൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ജന്മനാടായ ബ്രസീലിലേക്ക് മടങ്ങി. …
സ്വന്തം ലേഖകൻ: ഇന്ത്യൻ ടെക്കികൾക്ക് സ്വാഗതവുമായി ദുബായ് എക്സ്പോ 2020 സ്റ്റാർട്ടപ്പ് ഹബ്ബ്. ടെക് മേഖലയിലെ വൻ സാധ്യതകൾ ഉപയോഗപ്പെടുത്താനും രാജ്യാന്തരതലത്തിൽ അവസരങ്ങൾ കണ്ടെത്താനും വഴിയൊരുങ്ങും. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ സാധ്യതകൾ പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ‘ദുബായ് ടെക് ടൂർ’ നടത്തും. ഇതിന്റെ ഭാഗമായി സെപ്റ്റംബർ മുതൽ വെർച്വൽ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് …
സ്വന്തം ലേഖകൻ: ഖത്തറിൽ വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ഇളവ് കാലാവധി 12 മാസമാക്കി. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു 14 ദിവസത്തിനുശേഷമാണ് ഇതു കണക്കാക്കുക. രോഗപ്രതിരോധ ശേഷി വർധിക്കുന്നതു സംബന്ധിച്ച പുതിയ റിപ്പോർട്ടുകളെ തുടർന്നാണു കാലാവധി ദീർഘിപ്പിച്ചത്. 12 മാസത്തിനിടെ കോവിഡിൽ നിന്നു സുഖം പ്രാപിച്ചവർക്കു നെഗറ്റീവ് റിപ്പോർട്ട് ഉണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല.ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഖത്തർ …
സ്വന്തം ലേഖകൻ: യുകെയിൽ വിദേശത്തു നിന്ന് വാക്സിനെടുത്തവർക്ക് ക്വാറൻ്റീൻ ഒഴിവാക്കാൻ നീക്കം. വിദേശത്ത് നിന്ന് വാക്സിൻ എടുക്കുന്നവരെ യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. യുകെക്ക് പുറത്ത് വാക്സിൻ സ്വീകരിച്ചവർ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ക്വാറൻ്റീൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് …