സ്വന്തം ലേഖകൻ: അധിക ചാർജ് നൽകി പാസ്പോർട്ട് തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക് താൽപര്യമുണ്ടോ? പ്രവാസികളുടെ അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി. എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന. ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കുന്നു. ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നു സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും. യാത്രാ വിലക്കുകള്‍ നിലനില്‍ക്കും. നിലവില്‍ ഏര്‍പ്പെടുത്തിയ രാത്രികാല ലോക്ഡൗണ്‍ സമയം ദീര്‍ഘിപ്പിക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ജൂലൈ 16 മുതല്‍ …
സ്വന്തം ലേഖകൻ: കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നോട്ട്. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ ഏഴു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ …
സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് കോവിഡ് പരിശോധനാകേന്ദ്രം ആരംഭിച്ചതോടെ തിങ്കളാഴ്ച മാത്രമായി 146 പേർ യുഎഇയിലെത്തി. തിങ്കളാഴ്ച രാവിലെ 8.15-ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് ഇത്രയുംപേർ യുഎഇയിലെത്തിയത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസിന്റെ ഇടപെടലിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ. പരിശോധനാകേന്ദ്രം തുടങ്ങിയത്. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച …
സ്വന്തം ലേഖകൻ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ േഗ്ലാബൽ പ്രവാസി റിഷ്ത പോർട്ടലിലാണ് (pravasirishta.gov.in) രജിസ്റ്റർ ചെയ്യേണ്ടത്. എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും. കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്റ്റർ …
സ്വന്തം ലേഖകൻ: ആരോഗ്യ സ്ഥിതി വിവരം രേഖപ്പെടുത്തലുൾപ്പെടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും വിവിധ സേവനങ്ങൾക്കുവേണ്ടിയുള്ള ‘തവൽക്കനാ’ ആപ്പിലെ ‘ഹെൽത്ത് പാസ്പോർട്ട്’ വിഭാഗത്തിൽ കൂടുതൽ സേവനങ്ങൾ കൂട്ടിച്ചേർത്ത് സൗദി. സൗദി സെൻട്രൽ ബാങ്കും ഹെൽത്ത് ഇൻഷുറൻസ് കൗൺസിലും അംഗീകരിച്ച കോവിഡ് ചികിത്സാ ഇൻഷുറൻസ് ഉൾക്കൊള്ളുന്ന പോളിസി േഡറ്റയും പുതുതായി ചേർത്തിട്ടുണ്ട്. ആപ്ലിക്കേഷനിലെ ഗുണഭോക്താവിെൻറ ഹെൽത്ത് പാസ്പോർട്ട് വിവരങ്ങളിൽ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവ്. സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതാണ് എണ്ണം കുറയാൻ കാരണം. ഇളവ് അവസാനിക്കുന്നതോടെ കര്‍ശന …
സ്വന്തം ലേഖകൻ: ഹൈസ്കൂൾ ഫൈനൽ പരീക്ഷയിൽ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകാൻ യുഎഇ തീരുമാനിച്ചു. വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കും. മലയാളികളടക്കം നിരവധി പേർക്ക് ഉപകാരപ്പെടുന്നതാണ് ചരിത്രപരമായ തീരുമാനം. സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ബാധകമാണ്. യൂനിവേഴ്സിറ്റി തലത്തിൽ ശരാശരി ഗ്രേഡ്പോയൻറ് (ജി.പി.എ) 3.75ൽ കുറയാത്ത …
സ്വന്തം ലേഖകൻ: ഒമാനിൽ ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണ നടപടികൾ പുരോഗമിക്കുന്നു.2020 അവസാനത്തെ കണക്കുപ്രകാരം 79 ശതമാനമാണ് ഇൻഷുറൻസ് രംഗത്തെ സ്വദേശിവത്കരണമെന്ന് ഒമാൻ ടെലിവിഷെൻറ റിപ്പോർട്ട് പറയുന്നു. സീനിയർതല തസ്തികകളിൽ 52 ശതമാനമാണ് സ്വദേശിവത്കരണം. മിഡ്ലെവൽ മാനേജ്മെൻറ്, ടെക്നിക്കൽ തസ്തികകളിൽ സ്വദേശിവത്കരണം 72 ശതമാനത്തിലെത്തി. ഓപറേഷനൽ തസ്തികകളിലാകട്ടെ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018ലാണ് …