1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സർവ്വതും തകർത്തെറിഞ്ഞ് ഉരുൾപൊട്ടൽ; ജപ്പാനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്!
സർവ്വതും തകർത്തെറിഞ്ഞ് ഉരുൾപൊട്ടൽ; ജപ്പാനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്!
സ്വന്തം ലേഖകൻ: ജപ്പാനിലെ അട്ടാമിയിലുണ്ടായ ഉരുൾപൊട്ടലിൽ വാൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മലമുകളിൽ നിന്നും വൻതോതിൽ ചെളി കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടലോര നഗരമായ അട്ടാമിയിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. പ്രദേശത്തു നിന്നും കോസ്റ്റ് ഗാർഡ് ഇതുവരെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു. വൻ ശബ്ദത്തോടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രധാനമന്ത്രി …
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും വേണം നഷ്ടപരിഹാരം; ആവശ്യവുമായി പ്രവാസലോകം
കോവിഡ് ബാധിച്ചു മരിച്ച പ്രവാസികൾക്കും വേണം നഷ്ടപരിഹാരം; ആവശ്യവുമായി പ്രവാസലോകം
സ്വന്തം ലേഖകൻ: കോവിഡ്​ ബാധിച്ച്​ മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്​ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി​ നിരവധി പ്രവാസി സംഘടനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കും. കോവിഡ്മൂലമുള്ള മരണങ്ങൾ അപകടമരണ ഇൻഷുറൻസ് പരിധിയിൽപെടാത്തതിനാൽ സർക്കാർ സഹായമല്ലാതെ മറ്റൊരു സഹായവും …
ദുബായ് എക്‌സ്‌പോ 2020: സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ശൈഖ് ഹംദാൻ
ദുബായ് എക്‌സ്‌പോ 2020: സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് ശൈഖ് ഹംദാൻ
സ്വന്തം ലേഖകൻ: എക്സ്‌പോ 2020 ദുബായ് പൂർണവിജയമാക്കാൻ തയാറെടുപ്പുകൾ ശക്തമാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം പറഞ്ഞു. എല്ലാവർക്കും എക്സ്‌പോ വിജയിപ്പിക്കുന്നതിൽ തുല്യ പങ്കുവഹിക്കാൻ കഴിയുമെന്നതിൽ ഉറപ്പുണ്ട്. ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ മാർഗങ്ങളും അറിവും ഉയർന്ന യോഗ്യതയുള്ള ജോലിക്കാരുമുണ്ട്. മഹാമേളയ്ക്ക് ആറുമാസം മുൻപേ എല്ലാവരുടെയും …
പ്രവാസികൾക്ക് സൗദി ബാലികേറാമല; അവസരം മുതലെടുക്കാൻ ചില ഏജൻസികൾ
പ്രവാസികൾക്ക് സൗദി ബാലികേറാമല; അവസരം മുതലെടുക്കാൻ ചില ഏജൻസികൾ
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് പ്രവാസികൾക്ക് സൗദി ബാലികേറാമലയാകുന്നു. സൗദിയിലേക്കെത്താൻ വിവിധ രാജ്യങ്ങൾ വഴി ശ്രമിക്കുന്നവരെ കെണിയിലാക്കാൻ ട്രാവൽ ഏജൻസികൾ ശ്രമിക്കുന്നതായി പ്രവാസികളുടെ പരാതികളും പെരുകുകയാണ്. ഇതിനകം ട്രാവൽ ഏജൻസികൾക്ക് പണം കൊടുത്ത് തിരികെ കിട്ടാത്തവരും ഏറെയുണ്ട്. യാത്ര നടക്കാത്ത സാഹചര്യങ്ങളിൽ കൃത്യമായ രേഖകൾ വാങ്ങിവെക്കാത്തതും പ്രവാസികൾക്ക് വിനയാവുകയാണ്. സൗദിയിലേക്ക് നേരിട്ടെത്താൻ ഇന്ത്യയിൽനിന്ന് വിമാന വിലക്കുണ്ട്. …
അസ്ട്രസെനകയും കോവിഷീ ൽഡും ഒന്ന്! യൂറോപ്യൻ യാത്ര കൾക്ക് തടസമുണ്ടാകില്ലെന്ന് ജോൺസൺ
അസ്ട്രസെനകയും കോവിഷീ ൽഡും ഒന്ന്! യൂറോപ്യൻ യാത്ര കൾക്ക് തടസമുണ്ടാകില്ലെന്ന്  ജോൺസൺ
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച അസ്ട്രസെനക വാക്സീനും പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന കോവിഷീൽഡും ഒന്നുതന്നെയാണെന്ന് യുകെ. അസ്ട്രാസെനകയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ആർക്കും ബ്രിട്ടീഷ് യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ബ്രിട്ടനിൽ 50 ലക്ഷത്തോളം പേര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചതായാണ് കണക്ക്. വ്യത്യസ്ത …
ഉഷ്ണതരംഗത്തിന് പിന്നാലെ വ്യാപകമായി കാട്ടുതീയും; കാനഡയില്‍ മരണം 700 കടന്ന് മുന്നോട്ട്
ഉഷ്ണതരംഗത്തിന് പിന്നാലെ വ്യാപകമായി കാട്ടുതീയും; കാനഡയില്‍ മരണം 700 കടന്ന് മുന്നോട്ട്
സ്വന്തം ലേഖകൻ: ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ പടിഞ്ഞാറൻ കാനഡയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയിൽ മാത്രം ഒരാഴ്​ചക്കിടെ 719 പേർ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്​നിബാധയും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 …
ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കുള്ള വിമാന സർവീസ് ഉടൻ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്
ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കുള്ള വിമാന സർവീസ് ഉടൻ ഉണ്ടാകില്ലെന്ന് എമിറേറ്റ്സ്
സ്വന്തം ലേഖകൻ: ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് നേരിട്ട് യാത്രാ വിമാനസർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സ് എയർ ലൈൻസ്. നേരത്തെ ഈ മാസം ഏഴു മുതൽ സർവീസ് പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. 14 ദിവസത്തിനിടെ …
യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും പ്രവേശന വിലക്കുമായി സൗദി
യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും പ്രവേശന വിലക്കുമായി സൗദി
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വീണ്ടും വിലക്കേർപ്പെടുത്തി സൗദി അറേബ്യ. യുഎഇയെ കൂടാതെ എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലേക്ക് സൗദി പൗരന്മാർ യാത്ര ചെയ്യുന്നതും തടഞ്ഞിട്ടുണ്ട്. ഈ മാസം നാലു മുതൽ നിരോധനം നിലവിൽവരും. ഈ …
അമ്മയ്ക്കായി പിണക്കം മറന്ന് ഒരുമിച്ചെത്തി വില്യമും ഹാരിയും; ഡയാനയുടെ പ്രതിമ സ്ഥാപിച്ചു
അമ്മയ്ക്കായി പിണക്കം മറന്ന് ഒരുമിച്ചെത്തി വില്യമും ഹാരിയും; ഡയാനയുടെ പ്രതിമ സ്ഥാപിച്ചു
സ്വന്തം ലേഖകൻ: ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്. അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം …
“കളിച്ചാൽ ഉരുക്കുമതിലിൽ തട്ടി തല പൊളിയും!“ യുഎസിനെതിരെ ഒളിയമ്പെയ്ത് ചൈന
“കളിച്ചാൽ ഉരുക്കുമതിലിൽ തട്ടി തല പൊളിയും!“ യുഎസിനെതിരെ ഒളിയമ്പെയ്ത് ചൈന
സ്വന്തം ലേഖകൻ: ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ …