സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശക വീസയിലെത്തിയവർക്കു രാജ്യം വിടാതെ തന്നെ തൊഴിൽ വീസയിലേക്കു മാറാൻ അനുമതിയായി. കോവിഡ് സാഹചര്യത്തിലാണു തീരുമാനം. നടപടിക്രമങ്ങളെക്കുറിച്ചു ദിവസങ്ങൾക്കുള്ളിൽ വിശദ അറിയിപ്പുണ്ടാകുമെന്നാണു സൂചന. സന്ദർശക വീസ തൊഴിൽ വീസയാക്കി മാറ്റുന്നതിനു നിലവിൽ അനുമതി ഇല്ല. രാജ്യത്തിനു പുറത്തുപോയ ശേഷം തൊഴിൽ വീസയ്ക്കായി അപേക്ഷിക്കണമെന്നാണു വ്യവസ്ഥ. ഇതിലാണു മാറ്റം വരുത്തിയത്. അതേസമയം, …
സ്വന്തം ലേഖകൻ: മാനില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തസ്തികകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ പുതിയ വീസ അനുവദിക്കുകയോ നിലവിലെ വീസ പുതുക്കി നല്‍കുകയോ ചെയ്യില്ല. വീസാ നിയന്ത്രണം വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഈ വിഭാഗങ്ങളില്‍ പുതിയ അവസരങ്ങളുമുണ്ടാകില്ല എന്നതും തിരിച്ചടിയാകും. …
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് ഇന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ മാൾട്ട, ബലേറിക് ദ്വീപുകൾ, കരീബിയൻ ഭാഗങ്ങൾ എന്നിവയും യുകെയുടെ ഹരിത യാത്രാ പട്ടികയിലേക്ക് മാറിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ യുകെയിൽ എത്തുന്ന ആർക്കും ഇനി 10 ദിവസത്തേക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. …
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക. കോവിഡ് കേസുകളിൽ പൊടുന്നനെയുണ്ടായ വർദ്ധന ഫ്രാൻസിൽ നാലാമത്തെ തരംഗമാകാൻ ഇടയാക്കുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ ജീൻ-ഫ്രാങ്കോയിസ് ഡെൽഫ്രെയ്‌സി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയൻ്റാണ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെന്നും ഡെൽഫ്രെയ്‌സി കൂട്ടിച്ചേർത്തു. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഒരു പുതിയ തരംഗം രാജ്യത്ത് …
സ്വന്തം ലേഖകൻ: ഖത്തർ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾക്ക് ശ്രീലങ്ക താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൌദി അറേബ്യ, ഒമാന്‍ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. …
അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്ന കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം മാത്രം മരിച്ചത് 200ലേറെ പേര്‍. കാനഡയെ കൂടാതെ വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ നാല് ദിവസത്തിനിടെ 233 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പത്തെ നാല് ദിവസത്തെ കണക്കില്‍ നിന്ന് വളരെ …
സ്വന്തം ലേഖകൻ: സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന ‘സ്കിൽ അപ് അക്കാദമി’, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ‘സ്കെയിൽ അപ് പ്ലാറ്റ്ഫോം’, നിക്ഷേപ അവസരങ്ങളെക്കുറിച്ചും …
സ്വന്തം ലേഖകൻ: സൗദി, ഇന്ത്യൻ വിദേശ കാര്യ മന്ത്രിമാർ ഇറ്റലിയിൽ ചർച്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു നിർത്തിവച്ച വിമാന സർവീസ് പുനഃരാരംഭിക്കുന്നതു സംബന്ധിച്ചും ചർച്ച നടന്നതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. ജി20 രാജ്യങ്ങളുടെ വിദേശകാര്യ-വികസന മന്ത്രിമാരുടെ സംഗമത്തിൽ എത്തിയ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ …
സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 2234 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 2,66,536 ആയി ഉയർന്നു. 1569 പേർക്ക് കൂടി രോഗം ഭേദമായി. 2,33,287 പേരാണ് രോഗമുക്തരായത്. 33,249 പേരാണ് ഇപ്പോൾ രോഗബാധിതരായി ചികിത്സയിലുള്ളത്. 87.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഏറെ ഇടവേളക്കു ശേഷമാണ് രോഗമുക്തി …
സ്വന്തം ലേഖകൻ: 12 രാജ്യങ്ങളിൽനിന്ന് നാളെ മുതൽ കുവൈത്തിലേക്ക് നേരിട്ടു വിമാന സർവീസ് അനുവദിക്കും. ബോസ്നിയ, ബ്രിട്ടൻ, സ്പെയിൻ, യുഎസ്, നെതർലാൻഡ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമനി, ഗ്രീസ്, സ്വിറ്റ്സർലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യ ഇല്ല. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നീളുകയാണ്. വാക്സീൻ സ്വീകരിച്ച …