സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റിട്ടില്ലെന്നും അട്ടിമറി നടന്നതാണെന്നും ആവർത്തിച്ചു മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൊതുവേദിയിൽ തിരികെയെത്തി. ഒഹായോയിൽ കഴിഞ്ഞ ദിവസം നടന്ന കൂറ്റൻ റാലിയിൽ പങ്കെടുത്തത് ആരാധകരുടെ വൻപട. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകി. ഒഹായോ സംസ്ഥാനത്തെ അടുത്ത ജനപ്രതിനിധിസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ …
സ്വന്തം ലേഖകൻ: ദുബായ് വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറങ്ങുേമ്പാഴും പുറപ്പെടുേമ്പാഴും സമയനഷ്ടം ഒഴിവാക്കാൻ പുതിയ നടപടിക്രമം നടപ്പാക്കി ദുബൈ എയർ നാവിഗേഷൻ സർവിസസ്. പശ്ചിമേഷ്യയിൽ ആദ്യമായാണ് റീകാറ്റ് എന്ന സംവിധാനം ഒരു വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്. ദുബൈയിലെ വിമാനത്താവളങ്ങളുടെ വ്യോമാതിർത്തി വികസിപ്പിക്കുകയും തിരക്കുള്ള സമയങ്ങളിൽ ലാൻഡിങ് സമയം കുറക്കുകയും വിമാന ഇന്ധനം ലാഭിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ദുബൈ വ്യോമയാന …
സ്വന്തം ലേഖകൻ: സൗദിയിൽ ആശയവിനിമയ, വിവര സാങ്കേതിക വിദ്യാ മേഖലയിൽ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. ഈ മേഖലയിൽ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് 25 % സ്വദേശിവൽക്കരണം നിർബന്ധമാകുന്നത്. ഇതിൽ നിന്നു ചെറുകിട സംരംഭങ്ങൾക്ക് ഇളവുണ്ട്. കമ്യുണിക്കേഷൻ ആൻഡ് ഐടി എൻജിനിയറിങ്, ആപ്ലിക്കേഷൻ ഡവലപ്മെന്റ്, പ്രോഗ്രാമിങ് ആൻഡ് അനാലിസിസ്, …
സ്വന്തം ലേഖകൻ: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ബീറ്റ വകഭേദമാണ് കൂടുതൽ രോഗികളിൽ സ്ഥിരീകരിച്ചതെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്സീൻ സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം. വാക്സീൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കിയാണ് ദേശീയ അടിയന്തര ദുരന്ത നിവാരണഅതോറിറ്റി വാർത്താസമ്മേളനം നടത്തിയത്. …
സ്വന്തം ലേഖകൻ: സൗദിയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് സൗദിയിൽ കോവിഡ് വാക്‌സിനേഷൻ നൽകാൻ അനുമതി. ഈ പ്രായ പരിധിയിലുള്ള കുട്ടികൾക്കു ഫൈസർ വാക്സീനാണു നൽകുകയെന്നു സൗദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. 2020 ഡിസംബറിൽ തന്നെ ഫൈസർ കമ്പനി തങ്ങളുടെ വാക്‌സീൻ കുട്ടികൾക്കു നൽകാമെന്നു സ്ഥിരീകരിച്ചിരുന്നു. സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് …
സ്വന്തം ലേഖകൻ: ഖത്തറിലെ എല്ലാ സേവനങ്ങളും ഒാൺലൈൻ വഴിയാക്കുന്നതിനുള്ള വലിയ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം. ജനകീയമായി മാറിയ ’മെട്രാഷ്’ പദ്ധതി വിജയകരമായതിൻെറ തുടർച്ചയെന്നോണമാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലേക്ക് മാറാൻ ഒരുങ്ങുന്നത്. അതിനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം ഉപ മേധാവി ലെഫ്. കേണൽ ഖാലിദ് അബ്ദുൽ അസീസ് അൽ മുഹന്നദി …
സ്വന്തം ലേഖകൻ: കോവിഡ് മാനദണ്ഡം ലംഘിച്ചു സഹപ്രവർത്തകയെ ചുംബിച്ച ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് വിമർശനങ്ങളെ തുടർന്നു രാജി വച്ചു. കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം ‘സൺ’ പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. സർവകലാശാല പഠനകാലം മുതൽ ഹാൻകോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പിൽ ഉന്നതപദവിയിൽ …
സ്വന്തം ലേഖകൻ: പറന്നുയരാനിരുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു ചാടി യാത്രക്കാരൻ. ലോസ് ആഞ്ചെലസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. രണ്ടു ദിവസത്തിനിടെ ഇതു രണ്ടാമത്തെ അതിക്രമ സംഭവമാണ് ലോസ് ആഞ്ചെലസ് വിമാനത്താവളത്തിൽ നടക്കുന്നത്. സ്‌കൈവെസ്റ്റ് എയർലൈൻസിന്റെ യുനൈറ്റഡ് എക്‌സ്പ്രസ് വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്. ലോസ് ആഞ്ചെലസിൽനിന്ന് സാൽട്ട് ലേക്ക് സിറ്റിയിലേക്ക് പറക്കാനായി വിമാനം ഗേറ്റ് വിട്ട് റൺവേയിലൂടെ …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നുമുതൽ വിദേശികളുടെ പ്രവേശന വിലക്ക് ഉണ്ടാകില്ലെന്ന മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾ ബുക്കിങ് സ്വീകരിച്ചുതുടങ്ങി. ആദ്യ ആഴ്ചയിൽ കൊച്ചിയിൽനിന്ന് ജസീറ എയർവേസ്, കുവൈത്ത് എയർവേസ് എന്നിവ വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തു നിന്ന് കുവൈത്ത് എയർവേസ് മാത്രമാണ് ഷെഡ്യൂളിൽ കാണിക്കുന്നത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് നിലവിൽ ഷെഡ്യൂൽ കാണിക്കുന്നില്ല. തിരുവനന്തപുരത്ത്നിന്ന് …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇലക്ട്രികല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളും വിതരണക്കാരും ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. വാണിജ്യ മന്ത്രാലയമാണ് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ഉപഭോക്താക്കളുടെ പരാതികള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി. വാണിജ്യ മന്ത്രി ഡോ. മാജിദ് അലഖസബിയാണ് നിര്‍മ്മാണ കമ്പനികളോടും വിതരണ ഏജന്‍സികളോടും ടോള്‍ ഫ്രീ സംവിധാനം ഏര്‍പ്പെടുത്താന്‍ …