സ്വന്തം ലേഖകൻ: ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും …
സ്വന്തം ലേഖകൻ: കൊറോണ വൈറസിെൻറ ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഇസ്രയേൽ. രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞതോടെ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ഉത്തരവ് പത്തുദിവസം മുമ്പ് ഇസ്രായേൽ പിൻവലിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കുശേഷം രാജ്യത്ത് നൂറിലധികം പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പുതിയ തീരുമാനം. ലോകത്ത് ആദ്യമായി 65 …
സ്വന്തം ലേഖകൻ: ഡിജിറ്റൽ അതോറിറ്റി രൂപീകരണം രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് യുഎഇ സർക്കാർ. യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് ഡിജിറ്റൽ അതോറിറ്റി (ഡിഡിഎ) രൂപീകരിക്കാൻ പുതിയ നിയമം നടപ്പാക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ദുബായ് സർക്കാരിനെ സമ്പൂർണമായി ഡിജിറ്റൽ വൽക്കരിക്കുക എന്നതിനപ്പുറം ദുബായിലെ ജീവിതത്തിൽ വലിയ …
സ്വന്തം ലേഖകൻ: ടൂറിസം മേഖലയിലെ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യ റിയാദിൽ ഏറ്റവും വലിയ വിമാനത്താവളമൊരുക്കും. സൗദി എയർലൈൻസിനെ ഇസ്‍ലാമിക് ടൂറിസം കേന്ദ്രങ്ങളിലേക്ക് ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇതിനോടൊപ്പം സൗദി അറേബ്യ പുതിയ വിമാനക്കമ്പനിയും തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. 430 ബില്യൺ ഡോളറാണ് സൗദി അറേബ്യ സിവിൽ ഏവിയേഷൻ മേഖലയിൽ നിക്ഷേപിക്കാൻ പോകുന്നത്. സൗദി കിരീടാവകാശിയുടെ പദ്ധതിയാണിത്. ഇതിന്റെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി. ഈ വര്‍ഷം ഡിസംബര്‍ 31 വരെ നോട്ടുകള്‍ മാറാമെന്ന് ബാങ്കുകള്‍ അറിയിച്ചു. പഴയ നോട്ടുകള്‍ മാറിയെടുക്കാനായി നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ജൂലൈ ഒന്നായിരിരുന്നു. ഈ തീരുമാനത്തില്‍ ഭേദഗതി വരുത്തിയതായും ഈ വര്‍ഷം ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറാമെന്നും …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനോ വിമാനത്താവളങ്ങൾ അടച്ചിടാനോ നിലവിൽ പദ്ധതിയില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി. രോഗവ്യാപനം കുറയാത്തപക്ഷം സാങ്കേതിക കമ്മിറ്റിയുടെ പഠനത്തിെൻറ അടിസ്ഥാനത്തിൽ കർശന തുടർനടപടി സ്വീകരിക്കും. സാമൂഹിക, ആരോഗ്യ, സാമ്പത്തിക സാഹചര്യങ്ങൾ പഠനത്തിൽ കണക്കിലെടുക്കുമെന്നും ആരോഗ്യമന്ത്രി സുപ്രീംകമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്പൂർണ ലോക്ഡൗൺ …
സ്വന്തം ലേഖകൻ: കുവൈത്ത് ചുട്ടു പൊള്ളുന്നു. ലോകത്തു ഏറ്റവും ഉയര്‍ന്ന താപനില കുവൈത്തില്‍. ലോകത്തു ഏറ്റവും ഉയര്‍ന്ന തപനില രേഖപ്പെടുത്തിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിലാണ് ഏറ്റവും കൂടിയ ചൂട് 53.2 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തിയത്. കുവൈത്തിലെ നുവൈസിബ് പ്രദേശത്താണ് 53.2 ഡിഗി ചൂട് രേഖപെടുത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താപനില …
സ്വന്തം ലേഖകൻ: സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും. എന്നാൽ ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള …
സ്വന്തം ലേഖകൻ: ദുബായുടെ അഭിമാന പദ്ധതിയായ എക്സ്പോ 2020ന് ഇനി 100 ദിവസം മാത്രം. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗണ്ട് ഡൗൺ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയായ എക്സ്പോ2020 നായി ദുബായിക്ക് ഇനി 100 ദിവസം മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ എന്നാണ് …
സ്വന്തം ലേഖകൻ: സൗദിയിൽ ഒരാൾക്ക് തന്നെ വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ സ്വീകരിക്കുവാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. സൗദിയിൽ അംഗീകാരമുള്ള കമ്പനികളുടെ വാക്‌സിനുകൾ മാത്രമാണ് ഇങ്ങിനെ സ്വീകരിക്കാനാകുക. ഒരാളിൽ തന്നെ രണ്ട് വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകൾ രണ്ട് ഡോസായി സ്വീകരിക്കുന്നതിനെ കുറിച്ച് പഠനം നടന്ന് വരുന്നതായി നേരത്തെ തന്നെ സൗദി ആരോഗ്യ മന്ത്രാലം അറിയിച്ചിരുന്നു. അതിന്റെ …