സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങള്‍ ജൂലൈ 19 മുതല്‍ ലഘൂകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് നടത്തും. വൈറസിനൊപ്പം ജീവിക്കാന്‍ പഠിക്കാമെന്നാണ് ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രധാന ആഹ്വാനം. ജൂലൈ 19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ യുകെയിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമല്ലാതാകും. അതായത് മാസ്ക് ധരിക്കണമോ എന്നത് ഇനി നിയമപരമായ ബാധ്യതയല്ല, പൗരന്മാരുടെ സ്വന്തം …
സ്വന്തം ലേഖകൻ: കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി കാനഡയിൽ മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും കഴിഞ്ഞെങ്കിലും അപകടത്തിനിടയിൽ ഉവൈസ് …
സ്വന്തം ലേഖകൻ: ലോകത്തെ ശക്തമായ പാസ്പോർട്ട് ശ്രേണിയിലേക്കു യുഎഇ പാസ്പോർട്ടും കയറിപ്പറ്റി. യുഎസ്, ഫിൻലാൻഡ്, ഓസ്ട്രിയ, ഇറ്റലി, അയർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടിനൊപ്പം മൂന്നാം സ്ഥാനത്താണു യുഎഇ പാസ്പോർട്ട് ഇടംപിടിച്ചത്. 86 രാജ്യങ്ങളിലേക്കു വീസയില്ലാതെയും 48 രാജ്യങ്ങളിൽ വീസ ഓൺഅറൈവൽ അടക്കം 134 രാജ്യങ്ങളിലേക്കു അനായാസേന യാത്ര ചെയ്യാമെന്നതാണു യുഎഇ പാസ്പോർട്ടിനു …
സ്വന്തം ലേഖകൻ: സൗദിയിൽ ആറ് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കുന്നു. നിയമം, ഡ്രൈവിങ്, റിയൽ എസ്റ്റേറ്റ്, സിനിമാ വ്യവസായം, കസ്റ്റംസ് ക്ലിയറൻസ്, സാങ്കേതിക എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് സ്വദേശിവത്കരണം. നാൽപ്പതിനായിരത്തോളം തൊഴിലുകളിൽ സൗദികളെ നിയമിക്കുകയാണ് ലക്ഷ്യം. ആറ് തൊഴിൽ മേഖലകളിൽ കൂടി പുതിയതായി സൗദിവൽക്കരണ പദ്ധതി നടപ്പിലാക്കുന്നതായി മാനവവിഭവശേഷി സാമൂഹിക വികനസന മന്ത്രി അഹമ്മദ് അൽ …
സ്വന്തം ലേഖകൻ: ഖത്തറിന്‍റെ കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൌകര്യം ഉള്‍പ്പെടുത്തി. യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൌകര്യമാണ് പുതുതായി ആപ്പിള്‍ ഉള്‍പ്പെടുത്തിയത്. ദോഹയിൽ വിമാനമിറങ്ങും മുമ്പു തന്നെ പേര്, യാത്രാ വിവരങ്ങൾ, …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി സംശയം. കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച രൂപങ്ങളും അസ്ഥിര കാലാവസ്ഥയും കോവിഡ് കേസുകൾ വർധിക്കാൻ കാരണമാകുന്നതായി കരുതുന്നുണ്ടെന്ന് കൊറോണ സുപ്രീം കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. വളരെ വേഗത്തിലാണ് കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും …
സ്വന്തം ലേഖകൻ: കിടക്കാനിടമില്ലാതെ പാര്‍ക്കില്‍ അന്തിയുറങ്ങിയിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച സംഭവം ബഹ്റൈനിലെ പ്രവാസികൾക്ക് ഞെട്ടലായി. സംഭവം ഞെട്ടലോടെയാണ് കേട്ടതെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ബഹ്റൈന്‍ കേരളീയ സമാജം മുന്‍കൈയെടുത്തു അശരണരെ സഹായിക്കാനായി രംഗത്തിറങ്ങുകയാണെന്നും കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) വിനെയാണ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസെടുത്തവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ചില രാജ്യങ്ങള്‍ അംഗീകരിക്കാത്തതു വിദേശ യാത്രയ്‌ക്കൊരുങ്ങുന്ന പ്രവാസികള്‍ക്കു തിരിച്ചടിയാകുന്നു. ആദ്യ ഡോസെടുത്തവര്‍ക്ക് 84 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. തിരിച്ചു പോകാനുള്ള പ്രവാസികളുടെ സൗകര്യം കണക്കിലെടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കാന്‍ സംസ്ഥാനം സൗകര്യം ഒരുക്കി. എന്നാല്‍, …
സ്വന്തം ലേഖകൻ: വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ. മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് …
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. കോട്ടയം കടുതുരുത്തി ആപ്പാഞ്ചിറ സ്വദേശി നികിത (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്‍പതു മാസം മുന്‍പാണ് നാട്ടില്‍ നിന്ന് നികിത മെഡിക്കൽ ലൈഫ് സയൻസ് ഉപരിപഠനത്തിനായി ജര്‍മനിയിലേക്ക് പോയത്. രാവിലെ നികിതയെ …