1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2021

സ്വന്തം ലേഖകൻ: ഒമാനിൽ വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെയുള്ള ലോക്ഡൗൺ നാളെ പ്രാബല്യത്തിൽ വരും. ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല. യാത്രാ വിലക്കും ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സഹായം തേടാം. ഫോൺ: 1099. കോവിഡ് വ്യാപനം മൂലം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.

ബലിപെരുന്നാൾ പ്രമാണിച്ച് അഞ്ച് ദിവസത്തെ പൊതു അവധിയാണുള്ളത്. ദുൽഹജ്ജ് എട്ടായ ഈ മാസം 18 മുതൽ 22 വരെയായിരിക്കും അവധിയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. വാരാന്ത്യ അവധി കൂടി ചേർത്ത് ഏഴ് ദിവസത്തെ അവധിയാണ് ലഭിക്കുക. ജൂലൈ 25 ഞായർ ആയിരിക്കും അടുത്ത പ്രവൃത്തിദിനം.

മുസന്ദം ഗവർണറേറ്റിനെ സഞ്ചാരവിലക്കിൽനിന്നും വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടലിൽനിന്നും ഒഴിവാക്കി. ഒമാനിലേക്ക് എട്ട് രാജ്യങ്ങൾക്കുകൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, തുനീഷ്യ, ലിബിയ, അർജന്റീന, ബ്രൂണെ ദാറുസ്സലാം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് പുതുതായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.