സ്വന്തം ലേഖകൻ: സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍നിന്ന് വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് യാത്രാ വിമാനം റഷ്യന്‍ നിയന്ത്രണത്തിലുള്ള ഖ്മൈമിം വ്യോമതാവളത്തില്‍ അടിയന്തരമായി ഇറക്കി. റഷ്യന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. 172 യാത്രക്കാരുമായി ടെഹ്‌റാനില്‍ നിന്ന് ഡമാസ്‌കസിലേയക്ക് യാത്ര തിരിച്ച വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് വിമാനക്കമ്പനിയുടെ പേര് പുറത്തു വിട്ടിട്ടില്ല. എന്നാല്‍. …
സ്വന്തം ലേഖകൻ: പ്രവാസി വകുപ്പിന് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികം തുക നീക്കിവെച്ചും മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചും മറുനാടന്‍ മലയാളികളെക്കൂടി കാര്യമായി പരഗണിക്കുന്ന ബജറ്റാണ് ഇന്ന് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്. പ്രവാസി സംഘടനകള്‍ക്ക് ധനസഹായത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പ്രവാസികളുടെ നിര്‍വചനത്തിനും നികുതിയിലും കേന്ദ്ര ബജറ്റ് വരുത്തിയ മാറ്റം വലിയൊരു തിരിച്ചടിയാണെന്ന് പ്രസംഗത്തില്‍ …
സ്വന്തം ലേഖകൻ: കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനയിലെ ഡോക്ടര്‍ ലീ വെന്‍ലിയാങ് മരിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് അന്ത്യം. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന് ഡിസംബറില്‍ ലീ വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയാണ് ലീ വെന്‍ലിയാങ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുമാസം മുന്‍പാണ് ലീയില്‍ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. പനിയും …
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ മരണം 563 ആയി. ഇതില്‍ 549 പേരും വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. 27,447 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചുവെന്നാണ് പുതിയ കണക്ക്. ദിവസം തോറും ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെയും വൈറസ് സ്ഥിരീകരിക്കപ്പെടുന്നവരുടെയും എണ്ണം കൂടുകയാണ്. 19665 പേര്‍ക്ക് ഹുബെയില്‍ രോഗം സ്ഥിരീകരിച്ചു. ഹുബെയ് പ്രവിശ്യയില്‍ …
സ്വന്തം ലേഖകൻ: സൗദി സ്വകാര്യ മേഖലയിലെ കാറ്ററിങ് ജോലിക്കാരെ താൽക്കാലികമായി കൈമാറാനുള്ള സംവിധാനത്തിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. നാല് നിബന്ധനകൾക്ക് വിധേയമായി ‘അജീർ’ എന്ന ഓൺലൈൻ സംവിധാനം വഴിയാണ് ജീവനക്കാരെ താൽക്കാലികമായി കൈമാറ്റം ചെയ്യാനാവുക. തൊഴിലാളികളെ കൈമാറുന്ന രണ്ട് സ്ഥാപനങ്ങളും കാറ്ററിങ് ലൈസൻസോടെ ഇതേ മേഖലയിൽ പ്രവർത്തിക്കുന്നതാകണമെന്നതാണ് ഒന്നാമത്തെ നിബന്ധന. നിതാഖത്ത് …
സ്വന്തം ലേഖകൻ: സെയിൽസ്, പർച്ചേയ്‌സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശവുമായി ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം. നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കും. സെയിൽസ് റെപ്രസെന്‍റെറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്‍റെറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാൻ മാനവവിഭവ ശേഷി മന്ത്രി …
സ്വന്തം ലേഖകൻ: ഖത്തറില്‍ ഉന്നത വിദ്യാഭ്യാസത്തിനും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ തുല്യത സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴിയും ലഭ്യമാകും. ആഴ്ച്ചയില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിലെ സിലബസ് പഠിച്ചവര്‍ക്കോ സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കോ ഖത്തറിലെ സര്ക്കാര് …
സ്വന്തം ലേഖകൻ: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ശരിവെക്കണോയെന്നതില്‍ സെനറ്റ് വോട്ടെടുപ്പിലൂടെയാണ് കുറ്റവിമുക്തനാക്കിയത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്. …
സ്വന്തം ലേഖകൻ: കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി. അതിനിടെ കൊറോണയ്ക്കെതിരെയുള്ള മരുന്ന് കണ്ടുപിടിക്കുന്നതില്‍ കാര്യമായ …
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. റിയാദിലെ ഒരു കോഴിഫാമിലാണ് പക്ഷിപ്പനി ബാധ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ എമർജൻസി ടീം സ്ഥലത്തെത്തി രോഗപകർച്ച തടയുന്നതിന് വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷിപ്പനി പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. H5N8 പക്ഷികളെ മാത്രം ബാധിക്കുന്ന …