1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും; രൂപയുടെ മൂല്യം താഴോട്ട്
കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും; രൂപയുടെ മൂല്യം താഴോട്ട്
സ്വന്തം ലേഖകൻ: കൊറോണപ്പേടിയും സാമ്പത്തിക പ്രതിസന്ധിയും ലോകരാജ്യങ്ങളെ കശക്കുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയാണ്. നേട്ടം പ്രവാസികള്‍ക്കും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗം മൂലമുള്ള ഭീതിയും ഇന്ത്യയിലെ പ്രത്യേക …
മാസ്കിനും സാനിറ്ററി ഉൽപ്പന്നങ്ങൾക്കും അമിതവില ഈടാക്കിയാൽ കർക്കശ നടപടിയെന്ന് യു.എ.ഇ
മാസ്കിനും സാനിറ്ററി ഉൽപ്പന്നങ്ങൾക്കും അമിതവില ഈടാക്കിയാൽ കർക്കശ നടപടിയെന്ന് യു.എ.ഇ
സ്വന്തം ലേഖകൻ: മാസ്കിനും മറ്റും അന്യായവില ഈടാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ. കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. ഫാർമസികളിലും മറ്റും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. യുഎഇയിൽ സാനിറ്റൈസറിനും മാസ്കിനും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. വിലയും ഗണ്യമായി വർധിച്ചിട്ടുണ്ട്. നേരത്തേ 10 ദിർഹത്തിനു ലഭിച്ചിരുന്ന 50 മില്ലി ലീറ്റർ സാനിറ്റൈസറിന് രണ്ട് …
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു; ഇറ്റലിയിൽ സ്ഥിതി ഗുരുതരം; ജാഗ്രത തുടരുന്നു
ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു; ഇറ്റലിയിൽ സ്ഥിതി ഗുരുതരം; ജാഗ്രത തുടരുന്നു
സ്വന്തം ലേഖകൻ: ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. 197 പേരാണ് ഇറ്റലിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 49 പേരാണ് ഇവിടെ കൊവിഡ് പിടിപെട്ട് മരിച്ചത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. അതേ സമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്ക് പിന്നിലുള്ളത് ദക്ഷിണകൊറിയയാണ്. ഇറ്റലിയില്‍ കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് …
കൊറോണയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൌദി
കൊറോണയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സൌദി
സ്വന്തം ലേഖകൻ: കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും സൌദിയിലേക്ക് വരുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം എയർലൈനുകൾക്കായിരിക്കും. പുതിയതായി വരുന്നവരായാലും റീ എന്‍ട്രിയില്‍ വരുന്നവരായാലും കോവിഡ് 19 സ്ഥിരീകരിച്ച രാജ്യത്ത് രണ്ടാഴ്ചയിലധികം താമസിച്ചവരാണെങ്കില്‍ നിര്‍ബന്ധമായും …
കൊറോണ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കുമായി കുവൈത്ത്
കൊറോണ; ഇന്ത്യയുള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കുമായി കുവൈത്ത്
സ്വന്തം ലേഖകൻ: കോവിഡ്-19 വൈറസ് ബാധ പടരുന്നതിനേത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്രചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, …
കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിജ്ഞാപനം റദ്ദാക്കി
കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിജ്ഞാപനം റദ്ദാക്കി
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി. കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. മാർച്ച് എട്ടു മുതൽ ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന …
“ഞൊടിയിടകൊണ്ട് വുഹാൻ പ്രേതനഗരമായി,” കൊറോണ അനുഭവം വിവരിച്ച് മഹാരാഷ്ട്ര വിദ്യാര്‍ത്ഥി
“ഞൊടിയിടകൊണ്ട് വുഹാൻ പ്രേതനഗരമായി,” കൊറോണ അനുഭവം വിവരിച്ച് മഹാരാഷ്ട്ര വിദ്യാര്‍ത്ഥി
സ്വന്തം ലേഖകൻ: “വിജനമായ തെരുവുകള്‍, റോഡുകളില്‍ സ്വകാര്യ വാഹനങ്ങള്‍ പോലും ഇല്ല. പൊതുഗതാഗതം നിരോധിച്ചിരിക്കുന്നു,” കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന ചൈനയിലെ വുഹാനിലെ കാഴ്ച ഓര്‍ത്തെടുക്കുകയാണ് അടുത്തിടെ വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മഹാരാഷ്ട്ര സ്വദേശിയും വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുമായ ആഷിഷ് കര്‍മെ. “കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യ കേസ് 2019 ഡിസംബര്‍ എട്ടിനാണ് റിപ്പോര്‍ട്ട് …
ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്; ഇന്ത്യയിലുള്ള ഇറാന്‍കാരുമായി മടക്കം
ഇറാനിലുള്ള ഇന്ത്യക്കാരുടെ രക്തസാമ്പിളുകള്‍ ഇന്ത്യയിലേക്ക്; ഇന്ത്യയിലുള്ള ഇറാന്‍കാരുമായി മടക്കം
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്തസാമ്പിളുമായി ഇറാനില്‍നിന്ന് വിമാനം ഇന്ത്യയിലെത്തും. 300 ഇന്ത്യക്കാരുടെ രക്ത സാമ്പിളുമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിമാനം എത്തുക. തുടര്‍ന്ന് ഇന്ത്യയിലുള്ള ഇറാന്‍കാരുമായി വിമാനം തിരികെ പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ‘മഹാന്‍ എയര്‍’ വിമാനമാണ് ഇന്ത്യയിലെത്തുക. വിമാനത്തിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇറാനില്‍ …
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സൂപ്പര്‍ ചൊവ്വ ചതിച്ചു; യുഎസ് തെരഞ്ഞെടുപ്പിൽ എലിസബത്ത് വാറാന്റെ പ്രതീക്ഷകൾ അസ്തമിച്ചു
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ അവസാനിച്ചത്. ഇതോടെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആകാനുള്ള മല്‍സരം ബേണി സാന്‍ഡേഴ്‌സും ജോ ബൈഡനും തമ്മിലായി. …
കൊറോണപ്പേടി പടരുന്നു; ഇന്ത്യ-ഇ.യു ബ്രസൽ‌സ് ഉച്ചകോടി മാറ്റി; മോദിയുടെ യാത്ര റദ്ദാക്കി
കൊറോണപ്പേടി പടരുന്നു; ഇന്ത്യ-ഇ.യു ബ്രസൽ‌സ് ഉച്ചകോടി മാറ്റി; മോദിയുടെ യാത്ര റദ്ദാക്കി
സ്വന്തം ലേഖകൻ: കോവിഡ്​-19 വൈറസ്​ ബാധയെ തുടർന്ന്​​ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-യുറോപ്യൻ യൂണിയൻ സമ്മേളനം മാറ്റിവെച്ചു. വിദേശകാര്യമന്ത്രാലയമാണ്​ വൈറസ്​ ബാധയെ തുടർന്ന്​ സമ്മേളനം മാറ്റിവെച്ച വിവരം അറിയിച്ചത്​. ഇന്ത്യ-ഇ.യു സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ​ങ്കെടുക്കുമെന്ന്​ നേരത്തെ നിശ്​ചയിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്ര വേണ്ടെന്നാണ്​ ആരോഗ്യപ്രവർത്തകരുടെ നിർദേശം. അതിനാൽ ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ …