1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2016

സ്വന്തം ലേഖകന്‍: അറബ് യുവാക്കള്‍ക്കിടയില്‍ ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള താത്പര്യം കുറയുന്നതായി സര്‍വേ ഫലം. ഖിലാഫത്ത് സ്ഥാപിക്കുന്നതില്‍ ഐ.എസ് വമ്പിച്ച പരാജയമാണെന്ന വിലയിരുത്തലാണ് അറബ് യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് അറബ് യൂത്ത് സര്‍വേ പറയുന്നു.

കലാപത്തിന്റെ വഴി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഐ.എസിനെ പിന്തുണക്കുമായിരുന്നുവെന്നാണ് 13 ശതമാനം പേര്‍ പറയുന്നത്. പശ്ചിമേഷ്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഐ.എസ് എന്ന് 50 ശതമാനം യുവാക്കളും കരുതുന്നു.ഐ.എസിനെ എതിര്‍ത്തിരുന്നത് കഴിഞ്ഞവര്‍ഷം 37 ശതമാനം പേരായിരുന്നു.

മതപരമായ ചിന്തകളെക്കാള്‍, തൊഴിലില്ലായ്മ രൂക്ഷമായതാണ് യുവാക്കളെ ഐ.എസിലേക്ക് ആകര്‍ഷിക്കുന്നതെന്നാണ് കരുതുന്നത്. 16 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ എട്ടും ഇക്കാര്യം അടിവരയിടുന്നു. അറബ് വസന്തം കൊണ്ടുവന്ന ജനാധിപത്യ സ്വാതന്ത്ര്യത്തെക്കാള്‍ സാമ്പത്തിക സുസ്ഥിരതയാണ് രാജ്യങ്ങള്‍ക്കാവശ്യമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജനാധിപത്യം ചിരകാല അഭിലാഷമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അറബ് ലോകത്ത് 15 നും 24 നും ഇടയില്‍ പ്രായമുള്ള 7.5 കോടിയോളം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ കണക്ക്. 18 നും 24 നും ഇടയില്‍ പ്രായമുള്ള 3500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. അതില്‍ 47 ശതമാനവും വിശ്വസിക്കുന്നത് സുന്നിശിയ ബന്ധം ഇനിയൊരിക്കലും ശരിയാക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോയെന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.