1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രം‌പിന്റെ വാശി ജയിച്ചു! രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
ട്രം‌പിന്റെ വാശി ജയിച്ചു!  രേഖകളില്ലാത്ത 311 ഇന്ത്യക്കാരെ നാടുകടത്തി മെക്സിക്കോ
സ്വന്തം ലേഖകൻ: ഇന്ത്യാക്കാരായ 311 പേരെ മെക്‌സിക്കോ തിരിച്ചയച്ചു. ഇവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്തണമെന്ന അമേരിക്കൻ സമ്മർദ്ദത്തിന് പിന്നാലെയാണ് ഇത്. മെക്സിക്കോയിൽ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവരെയാണ് തിരിച്ചയച്ചിരിക്കുന്നത്. ബോയിങ് 747 വിമാനത്തിൽ തൊലുക സിറ്റി വിമാനത്താവളത്തിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കാണ് ഇവരെ അയച്ചത്. അമേരിക്കൻ പ്രസിഡന്റ് …
മലയാളികളുടെ ഗാനഗന്ധർവ്വന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം
മലയാളികളുടെ ഗാനഗന്ധർവ്വന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം
സ്വന്തം ലേഖകൻ: ഗായകൻ ഡോ കെ ജെ യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയ യേശുദാസിന് യുകെയിലെ ഇന്തോ ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകിയത്. ബ്രിട്ടീഷ് എം പി മാർട്ടിൻ ഡേ, ബ്രിട്ടീഷ് പാർലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രെട്ടറി ക്രിസ് …
യുഎസ് ഉപരോധത്തിന് പുല്ലുവില! സിറിയയിൽ ആഞ്ഞടിച്ച് തുർക്കി
യുഎസ് ഉപരോധത്തിന് പുല്ലുവില! സിറിയയിൽ ആഞ്ഞടിച്ച് തുർക്കി
സ്വന്തം ലേഖകൻ: യുഎസ് ഉപരോധം വകവയ്ക്കാതെ, ഏഴാം ദിവസവും തുർക്കി സൈന്യം ഉത്തര സിറിയയിലെ കുർദ് പട്ടണങ്ങളിൽ കനത്ത ആക്രമണം തുടർന്നു. മേഖലയിൽ നിന്ന് യുഎസ് സൈന്യം പൂർണമായി പിന്മാറിയ സാഹചര്യത്തിൽ കുർദുകൾക്കു സഹായവുമായി സിറിയൻ കരസേന എത്തി. തുർക്കിയുടെ സമ്പദ്ഘടനയെ ബാധിക്കാൻ മാത്രം ശക്തമായ ഉപരോധമല്ല തിങ്കളാഴ്ച ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതെന്നു വിമർശനമുയർന്നിട്ടുണ്ട്. ബാങ്കുകളെ …
“ഒരു വലിയ തീരുമാനം വരാനിരിക്കുന്നു,” ആശങ്ക പരത്തി പുണ്യ മലയിലേക്ക് വെള്ളക്കുതിരമേൽ കിം ജോങ് ഉൻ
“ഒരു വലിയ തീരുമാനം വരാനിരിക്കുന്നു,” ആശങ്ക പരത്തി പുണ്യ മലയിലേക്ക് വെള്ളക്കുതിരമേൽ കിം ജോങ് ഉൻ
സ്വന്തം ലേഖകൻ: മഞ്ഞുതിർന്നുവീണു കിടക്കുന്ന പെക്ടു പർവത നിരകളിലൂടെ വെളുത്ത കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പുറത്തുവിട്ട ഈ ചിത്രമാണിപ്പോൾ അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്നത്. കൊറിയൻ സാമ്രാജ്യം സ്ഥാപിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഡാൻഗുനിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന പെക്ടു മലനിരകളിലൂടെയാണ് കിമ്മിന്റെ നിഗൂഡ യാത്ര. രാജ്യത്തിന്റെ …
ഇംഗ്ലീഷ് ഫുട്ബോൾ ടീമിനെതിരെ ബള്‍ഗേറിയന്‍ കാണികളുടെ നാസി സല്യൂട്ടും വംശീയ അധിക്ഷേപവും
ഇംഗ്ലീഷ് ഫുട്ബോൾ ടീമിനെതിരെ ബള്‍ഗേറിയന്‍ കാണികളുടെ നാസി സല്യൂട്ടും വംശീയ അധിക്ഷേപവും
സ്വന്തം ലേഖകൻ: ലോക ഫുട്‌ബോളിന് തീരാക്കളങ്കമായി വീണ്ടും വംശീയാധിക്ഷേപം തലപൊക്കുന്നു. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെയായിരുന്നു ബള്‍ഗേറിയന്‍ കാണികളുടെ അതിരുവിട്ട പെരുമാറ്റം. സംഭവത്തെ തുടര്‍ന്ന് രണ്ടുതവണ ഇംഗ്ലണ്ട്-ബള്‍ഗേറിയ മത്സരം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. വിവാദമായതോടെ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോറിസ്ലാവ് മിഹായ്‌ലോവ് രാജിവെച്ചു. ബള്‍ഗേറിയയിലെ സോഫിയയിലായിരുന്നു മത്സരം. ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവിന്റെ …
ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ സ്വദേശിവൽക്കണ നീക്കം ശക്തമാക്കി സൌദി ഭരണകൂടം
ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിൽ സ്വദേശിവൽക്കണ നീക്കം ശക്തമാക്കി സൌദി ഭരണകൂടം
സ്വന്തം ലേഖകൻ: സൗദിയിൽ ധനകാര്യ ഇൻഷൂറൻസ് സ്ഥാപനങ്ങളിലെ പതിമൂവായിരത്തോളം തസ്തികകൾ സ്വദേശിവൽക്കരിക്കാൻ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി തീരുമാനിച്ചു. തുടക്കത്തിൽ ഉയർന്ന തസ്തികകളിലാണ് ഇപ്രകാരം സ്വദേശിവൽക്കരണം നടപ്പാക്കുക. സ്വകാര്യ മേഖലയിലെ വിവിധ ജോലികൾ തൊഴിൽ സാമൂഹ്യ മന്ത്രാലയം നേരത്തെ തന്നെ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മണി എക്സ്ചേഞ്ചുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ …
കുറഞ്ഞ യോഗ്യത ഡിഗ്രി; യുഎഇയിൽ നൂറു കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ ജോലി നഷ്ടമാകും
കുറഞ്ഞ യോഗ്യത ഡിഗ്രി; യുഎഇയിൽ നൂറു കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ ജോലി നഷ്ടമാകും
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. നഴ്സിങില്‍ ഡിപ്ലോമ നേടിയ നഴ്സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്‍ലര്‍ ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. കേരളത്തിന് പുറത്തുപഠിച്ച ഡിപ്ലോമ നഴ്സുമാര്‍ക്ക് ഉപരിപഠനത്തിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും പ്രശ്നം സങ്കീര്‍ണമാക്കുന്നു. …
ബ്രെക്സിറ്റ് 31നു തുടങ്ങുമെന്ന ജോൺസന്റെ നിലപാട് പാർലമെന്റിൽ ആവർത്തിച്ച് എലിസബത്ത് രാജ്ഞി
ബ്രെക്സിറ്റ് 31നു തുടങ്ങുമെന്ന ജോൺസന്റെ നിലപാട് പാർലമെന്റിൽ ആവർത്തിച്ച് എലിസബത്ത് രാജ്ഞി
സ്വന്തം ലേഖകൻ: 31നു തന്നെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കമിടുന്നതിനാണ് ബ്രിട്ടിഷ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് എലിസബത്ത് രാജ്ഞി. വിവാദ ഇടവേളയ്ക്കു ശേഷം ഇന്നലെ വീണ്ടും ചേർന്ന പാർലമെന്റിൽ പ്രസംഗിക്കുകയായിരുന്നു രാജ്ഞി. യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട ‘ബ്രെക്സിറ്റ്’ കരാർ ഉൾപ്പെടെ പുതിയ 26 ബില്ലുകൾ പ്രഖ്യാപിച്ച അവർ, പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ എഴുതിനൽകിയ …
റഷ്യ, ജിസിസി ബന്ധത്തില്‍ പുതിയ അധ്യായമായി പുടിന്റെ സൌദി, യുഎഇ പര്യടനം
റഷ്യ, ജിസിസി ബന്ധത്തില്‍ പുതിയ അധ്യായമായി പുടിന്റെ സൌദി, യുഎഇ പര്യടനം
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിന്റെ സൌദി, യുഎഇ പര്യടനത്തിന് തുടക്കമായി. അൽയമാമ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻസൽമാനും പുടിനെ സ്വീകരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു വരവേൽപ്പ്. വിമാനത്താവളത്തിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ റഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചു. സിറിയ, യമൻ വിഷയങ്ങളിലുൾപെടെ സുപ്രധാനചർച്ചകൾ ഇരു …
യാത്രക്കാരുള്ള വിമാനത്തെ റണ്‍വേയിലേക്ക് എത്തിക്കാൻ ടാക്സി ബോട്ടുമായി എയർ ഇന്ത്യ
യാത്രക്കാരുള്ള വിമാനത്തെ റണ്‍വേയിലേക്ക് എത്തിക്കാൻ ടാക്സി ബോട്ടുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്‌സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് എയര്‍ ഇന്ത്യ. എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റാണ് ടാക്‌സി ബോട്ടിനെ നിയന്ത്രിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി …