സ്വന്തം ലേഖകന്‍: യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ അന്തരിച്ചു, ദുഃഖാചരണം. യുഎഇ വൈസ് പ്രസിഡന്റുകൂടിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂത്ത മകന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അന്തരിച്ചത്. മുപ്പത്തിനാലു വയസുള്ള റാഷിദിന്റെ അന്ത്യം …
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രവാഹം രൂക്ഷം, ക്രൊയേഷ്യക്കും മതിയായി, അതിര്‍ത്തി അടക്കാന്‍ നീക്കം. ഹംഗറിക്കു പിന്നാലെ ക്രൊയേഷ്യയും അതിര്‍ത്തി അടക്കുമെന്ന് സൂചന നല്‍കിയതോടെ അഭയാര്‍ഥി പ്രശ്‌നം വീണ്ടും വഷളായി. രാജ്യത്തെത്തിയ അഭയാര്‍ഥികള്‍ക്കു താല്‍ക്കാലിക സൗകര്യമൊരുക്കാം എന്നാല്‍ ആര്‍ക്കും അഭയം നല്‍കാനാവില്ലെന്ന് ഇന്നലെ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി സോറന്‍ മിലനോവിക് വ്യക്തമാക്കി. ബുധനാഴ്ച ഹംഗറിയുടെ അതിര്‍ത്തികളില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുകയും …
സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ വിദ്യാര്‍ഥി സമരം നൂറു ദിവസം തികക്കുന്നു, പ്രശ്‌നപരിഹാരം ഇപ്പോഴും അകലെ. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്നും ഗജേന്ദ്ര ചൗഹനെ മാറ്റുന്നതടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ നിരാഹര സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികളുമായി ഉപാധി രഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയത് …
ബൈബിള്‍ യോഗങ്ങള്‍ സംഘടിപ്പിച്ച്, അതില്‍ പങ്കെടുക്കുന്ന വിശ്വാസികളുടെ മേല്‍ ഉണങ്ങിയ പയറുമണികള്‍ വാരിയെറിഞ്ഞും,നെറ്റിക്ക് പിടിച്ചു പിറകോട്ടു തള്ളിയും , ടൌവല്‍ പുതപ്പിച്ചും,ഉച്ചത്തില്‍ ആക്രോശിച്ചും രോഗശാന്തികളെന്ന പേരില്‍ തട്ടിപ്പുകള്‍ നടത്തി ആളുകളെ കൂട്ടുന്ന ന്യൂ ജനറേഷന്‍ ദൈവവചന പ്രാസംഗികര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പെന്തകൊസ്തു വിശ്വാസികള്‍ …
സ്വന്തം ലേഖകന്‍: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം, പശ്ചിമ ബംഗാള്‍ രഹസ്യ ഫയലുകള്‍ പുറത്തു വിട്ടു. 64 രഹസ്യരേഖകളാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇതിലെ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകില്ല. കൊല്‍ക്കത്ത പോലീസ് ആസ്ഥാനത്ത് നേതാജിയുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് രേഖകള്‍ പുറത്തുവിട്ടത്. മരിച്ചെന്ന് കരുതുന്ന 1945 ന് ശേഷവും ബോസ് …
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെ ഞെട്ടിച്ച് ഫ്‌ലോറന്‍സിയുടെ അത്ഭുത ഗോള്‍. റോമയുടെ അലസാന്‍ഡ്രോ ഫ്‌ളോറന്‍സിയാണ് ലീഗ് ചരിത്രത്തില്‍ലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് സ്വന്തം പേരിലാക്കിയത്. ലീഗില്‍ 100 മത്തെ മത്സരത്തിനിറങ്ങിയ ലയണല്‍ മെസിയുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കുകയും ചെയ്തു ഫ്‌ളോറന്‍സി. റോമയുടെ തട്ടകമായ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 31 മത്തെ മിനിറ്റിലാണ് ഫ്‌ളോറന്‍സിയുടെ അത്ഭുത …
സ്വന്തം ലേഖകന്‍: മക്കയിലെ ഹോട്ടലില്‍ വന്‍ തീപ്പിടുത്തം, ആയിരത്തോളം പേരെ ഒഴിപ്പിച്ചു. മക്കയിലെ പേരു വെളിപ്പെടുത്താത്ത ഹോട്ടലിലുണ്ടായ തീപ്പിടത്തില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ആയിരത്തോളം ഏഷ്യന്‍ ഹജ് തീര്‍ഥാടകരെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പേര് വെളിപ്പെടുത്താത്ത ഹോട്ടലിന്റെ എട്ടാം നിലയിലാണ് തീപ്പിടത്തമുണ്ടായത്. എങ്ങിനെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. …
സ്വന്തം ലേഖകന്‍: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കള്ളമാരെ സിനിമയെ വെല്ലുന്ന ശൈലിയില്‍ കുടുക്കിയ എസ്‌ഐയും നാട്ടുകാരും താരമാകുന്നു. തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ കെ.ടി സന്ദീപാണ് അതിസാഹസികമായി കള്ളന്മാരെ കുടുക്കിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് സിനിമ സ്‌റ്റൈലില്‍ പിന്തുടര്‍ന്നാണ് കള്ളന്മാരായ കായംകുളം പത്തിയൂര്‍ വെളുത്തറ വടക്കതില്‍ നാദിര്‍ഷ (18), പത്തിയൂര്‍ പാലറയ്ക്കല്‍ അജോയ് (20) …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു. ഹംഗറി, സെര്‍ബിയ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഹംഗറിയെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മിഷണര്‍ ദിമിത്രിസ് അവ്‌റൊമോപൗലൊസ് സംയുക്ത പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചതാണ് പുതിയ സംഭവവികാസം. ഹംഗറി വിദേശകാര്യ മന്ത്രിയും ആഭ്യന്തര …
സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും. സൗദി അറേബ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് നല്‍കിയിട്ടുളള കരാര്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മക്ക ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ കരാറുകളില്‍ നിന്ന് കമ്പനിയെ വിലക്കാനും …