1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2015

സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും. സൗദി അറേബ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് നല്‍കിയിട്ടുളള കരാര്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

മക്ക ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ കരാറുകളില്‍ നിന്ന് കമ്പനിയെ വിലക്കാനും ഉത്തരവില്‍ പറയുന്നു. മക്കയിലെ മസ്ജിദുല്‍ ഹറമിലെ വിപുലീകരണ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത് ബിന്‍ലാദന്‍ ഗ്രൂപ്പാണ്. ജര്‍മ്മന്‍ നിര്‍മ്മിത കൂറ്റന്‍ ക്രെയിന്‍ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സ്ഥാപിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി കരാര്‍ ജോലികള്‍ നിര്‍ത്തിവെക്കാനും പുതിയ കരാറുകളില്‍ നിന്ന് കമ്പനിയെ വിലക്കാനും സൗദി ഉത്തരവിട്ടത്. ശക്തമായ കാറ്റില്‍ ക്രെയിന്‍ തകര്‍ന്ന് 12 ഇന്ത്യക്കാരടക്കം 111 തീര്‍ത്ഥാടകരാണ് മരിച്ചത്. ഇതില്‍ ക്രെയിന്‍ സ്ഥാപിച്ച ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.

ക്രെയിന്‍ നിര്‍മ്മാതാക്കളായ ജര്‍മ്മനിയിലെ വോള്‍ഫ്ക്രാന്‍ കമ്പനിയുടെ മാനദണ്ഡങ്ങള്‍ ക്രെയിന്‍ സ്ഥാപിച്ചതില്‍ പാലിച്ചിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതേസമയം, സംഭവം ക്രിമിനല്‍ കുറ്റമായി കാണാനാകില്ലെന്നും പ്രകൃതി ദുരന്തമായാണ് പരിഗണിക്കുന്നതെന്നും രാജാവ് വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബിന്‍ലാദന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ക്ക് രാജ്യം വിടുന്നതിനും വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.