സ്വന്തം ലേഖകൻ: സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വീസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും വലിയ തിരിച്ചടിയാകുന്നു. പുതിയ കര്‍ശന വീസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളി വീസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് …
സ്വന്തം ലേഖകൻ: കടമെടുക്കുന്നവര്‍ക്ക് ആശ്വാസമായി യുകെയിലെ മൂന്ന് പ്രധാന ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ചു. എച്ച്എസ്ബിസി, ബാര്‍ക്ലേസ്, ടിഎസ്ബി എന്നിവരാണ് തങ്ങളുടെ ഹോം ലോണ്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതായി വെളിപ്പെടുത്തിയത്. പണപ്പെരുപ്പം കുറയുന്നതിന്റെ ആനുകൂല്യത്തിലാണ് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട ആശ്വാസം ലഭ്യമാകുന്നത്. ഇതോടെ കൂടുതല്‍ ബാങ്കുകള്‍ ഈ രീതി അവലംബിക്കുമെന്നാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ പ്രവചിക്കുന്നത്. അടുത്ത മാസത്തോടെ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് അയച്ച മസാലക്കൂട്ടുകളില്‍ കാന്‍സറിന് കാരണമാകുന്ന കീടനാശിനി കണ്ടെത്തി. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബ്രിട്ടന്‍. രണ്ട് പ്രമുഖ കറിക്കമ്പനി ബ്രാന്‍ഡുകളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടനില്‍ എല്ലാ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും സൂക്ഷ്മപരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ വച്ച് നടക്കുന്ന ചെറിയ വാഹന അപകട കേസുകള്‍ അധികൃതര്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ശിറില്‍ സൗകര്യം. റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ, മറ്റ് പല …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്‌റ്റേഷന്‍, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് ലഭിക്കുക. അതേസമയം പാസ്‌പോര്‍ട്ട്, പിസിസി, വീസ …
സ്വന്തം ലേഖകൻ: എണ്ണ മേഖലയില്‍ സ്വദേശിവത്കരണം കർശനമാക്കുന്നു. കുവൈത്ത് പെട്രോളിയം കോർപറേഷനിലെ കരാര്‍ മേഖലയില്‍ സ്വദേശിവത്കരണം അവസാന ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എണ്ണ മേഖലയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കും. തൊഴിൽ നൈപുണ്യം ആവശ്യമുള്ള മേഖല ആയതിനാൽ ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. …
സ്വന്തം ലേഖകൻ: ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ യാത്ര പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. കണ്ണൂരിൽനിന്നുള്ള യാത്രാസംഘം ഉൾപ്പെടെ 68 യാത്രക്കാരാണു വിമാനത്താവളത്തിനു പുറത്തു കഴിയുന്നത്. 2 ദിവസമായി വെള്ളമോ ഭക്ഷണമോ ലഭിക്കാത്തതിനാൽ യാത്രക്കാരിൽ പലരും അവശരാണ്. യാത്രാ സംഘത്തിൽ 88 വയസ്സുള്ള സ്ത്രീയും കൈക്കുഞ്ഞുങ്ങളുമുണ്ട്. ഇന്നലെ രാവിലെ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തിൽനിന്നു മടക്ക യാത്രയ്ക്കായി എറണാകുളത്തേക്കു പുറപ്പെടാനിരിക്കെയാണ് …
സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റികളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് മുന്‍പില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നെത്തിയ പരാതികള്‍ കഴിഞ്ഞ വര്‍ഷം എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം 3,137 പരാതികളാണ് ഇന്‍ഡിപെന്‍ഡന്റ് അഡ്ജുഡിക്കേറ്റര്‍ക്ക് ലഭിച്ചത്. 2022 ലേതിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഇതില്‍ 1,268 പരാതികള്‍, തദ്ദേശീയരായ …
സ്വന്തം ലേഖകൻ: പീറ്റർബറോയിൽ കാൻസർ ബാധിച്ച് മരിച്ച സ്‌നോബിമോൾ സനിലിന് മേയ് 20ന് തിങ്കാളാഴ്ച യാത്രാമൊഴിയേകും. എട്ടു മാസം മുൻപാണ് പീറ്റർബറോയിൽ സീനിയർ കെയർ വീസയിൽ സ്‌നോബിമോൾ എത്തുന്നത്. ജോലിക്ക് കയറി രണ്ടു മാസം കഴിഞ്ഞപ്പോൾ നടത്തിയ പരിശോധയിലാണ് ബോൺ കാൻസർ സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും സ്‌നോബിയുടെ രോഗം പെട്ടെന്ന് മൂർച്ഛിക്കുകയായിരുന്നു. സ്‌നോബിമോൾ സനിലിന്റെ …
സ്വന്തം ലേഖകൻ: യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്‍ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം. …