സ്വന്തം ലേഖകൻ: കോവിഡ്-19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു. ഫൈസര്‍ എക്സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന രാജ്യമാണ് ബഹ്റൈന്‍. ഫൈസര്‍-ബയോഎന്‍ടെക് വികസിപ്പിച്ചെടുത്ത ഈ ബൈവാലന്റ് ബൂസ്റ്റര്‍ ഷോട്ടുകള്‍ യഥാര്‍ത്ഥ വൈറസുകളെ മാത്രമല്ല …
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി തേടുന്നവർ തൊഴിൽ തട്ടിപ്പിനിരകളാകാതെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ റിക്രൂട്ട്മെന്റ് നടത്തി നിരവധി പേരെ തട്ടിപ്പിനിരകളാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സാധുതയുള്ള തൊഴിൽവിസയിൽ മാത്രമേ വിദേശ രാജ്യത്ത് എത്താവൂ എന്ന് ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ റിക്രൂട്ടിങ് ഏജന്റുമാർ …
സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള വിമാനം എയര്‍ബസ് എ340 മുംബൈയിലെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. 276 യാത്രക്കാരുമായി പാരീസിലെ വാട്രി വിമാനത്താവളത്തില്‍നിന്നാണ് എത്തിയത്. ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയിലേക്കുപോയ എയര്‍ബസ് എ340 വിമാനം വ്യാഴാഴ്ചയാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. …
സ്വന്തം ലേഖകൻ: ക്രിസ്തുമസ് അടുത്തതോടെ കടകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുന്നു. ടെസ്‌കൊയില്‍ കസ്റ്റമര്‍ ട്രോളി ലഭിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കുന്ന സാഹചര്യം പോലും എത്തിയിരിക്കുകയാണ് എന്ന് എക്സ്പ്രസ്സ് യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന നിമിഷ ഷോപ്പിംഗിന്റെ തിരക്കില്‍ പലയിടങ്ങളിലും ഷെല്‍ഫുകള്‍ പെട്ടെന്ന് ഒഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. വെയില്‍സ്, ന്യുപോര്‍ട്ടിലെ സ്റ്റോറിലാണ് രസകരമായ സംഭവം നടന്നത്. സ്റ്റോറിലെ …
സ്വന്തം ലേഖകൻ: യുകെയിൽ പിയ കൊടുങ്കാറ്റ് ഗുരുതരമാകുമെന്ന് കാലാവസ്ഥാ ഏജന്‍സിയായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. അടിയന്തര ക്രിസ്മസ് ദിന കാലാവസ്ഥ മുന്നറിയിപ്പ് എക്‌സീറ്ററിലെ മെറ്റ് ഓഫിസ് പുറപ്പെടുവിച്ചു. മുന്നറിയിപ്പ് അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് ഗുരുതരമായ ഭവിഷത്ത് നേരിടാനുള്ള സാധ്യതകളാണ് കാലാവസ്ഥാ ഏജന്‍സി പങ്കുവെയ്ക്കുന്നത്. ക്രിസ്മസ് തലേന്ന് രാജ്യത്ത് സഞ്ചരിക്കാന്‍ ഇറങ്ങുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് …
സ്വന്തം ലേഖകൻ: വിദേശത്ത് തൊഴില്‍ വീസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. കൊല്ലം സ്വദേശിയും ഇപ്പോള്‍ കലൂരില്‍ താമസിക്കുന്ന ചിഞ്ചു എസ് രാജ്, ഭര്‍ത്താവ് കൊടുങ്ങല്ലൂര്‍ സ്വദേശി അനീഷ് എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. ഏജന്റ് മുഖാന്തിരം നടത്തിയ …
സ്വന്തം ലേഖകൻ: ചെങ്കടൽ വഴിയുള്ള ജലമാർഗം സ്തംഭിപ്പിച്ചതിന് പിന്നാലെ, ഇസ്രയേലിനെ ഒറ്റപ്പെടുത്താൻ ജിബ്രാൾട്ടർ യാത്രാമാര്‍ഗവും അടയ്ക്കാൻ നീക്കം. മൊറോക്കോയിലെ വിമത സംഘടന പെലിസാരിയോ മുന്നണിയുമായി ചേർന്ന് ഇറാൻ റവല്യൂഷണറി ഗാർഡാണ് നീക്കം നടത്തുന്നത്. എല്ലാ സമുദ്രവഴിയും അടച്ച് ഇസ്രയേലിലേക്കുള്ള ചരക്കുകടത്ത് തടയുകയാണ് ലക്ഷ്യം. ഇസ്രയേലിലെത്തുന്ന ചരക്കുകള്‍ 99 ശതമാനവും വരുന്നത് കടല്‍ മാര്‍ഗമാണ്. ഉത്തര അറ്റ്‌ലാന്റിക് …
സ്വന്തം ലേഖകൻ: ചെങ്കടലില്‍വച്ച് ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 25 ഇന്ത്യക്കാരാണുള്ളത്. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സേന വ്യക്തമാക്കി. എന്നാൽ കപ്പലിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചോ …
സ്വന്തം ലേഖകൻ: പുതുവർഷത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്. 2024ലെ സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപൂലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂൺ 12 മുതൽ ദോഹയിൽ നിന്ന് ഇറ്റലിയിലെ വെനിസിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കും. കൂടാതെ ജൂലൈ 1 മുതൽ ജർമനിയിലെ ഹാംബർഗിലേക്ക് പുതിയ സർവീസ് തുടങ്ങുകയും ചെയ്യും. …
സ്വന്തം ലേഖകൻ: പുതുതായി തെരഞ്ഞെടുത്ത ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്ത കേന്ദ്ര കായികമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുതിർന്ന അത്‍ലറ്റുകൾ. എന്നാൽ കായിക മന്ത്രാലയം തീരുമാനമെടുക്കാൻ വൈകിപ്പോയെന്നും അവർ പ്രതികരിച്ചു. കായിക താരങ്ങൾ പത്മശ്രീ തിരികെ നൽകുന്നത് വരെ കാത്തിരിക്കേണ്ടിയിരുന്നില്ല തീരുമാനമെടുക്കാൻ. കായിക സംഘടനയുടെ നിയമങ്ങൾ ലംഘിച്ചതിന് ഡബ്ല്യു.എഫ്.ഐക്കെതിരെ കേന്ദ്രം നേരത്തേ ഇടപെട്ട് ശക്തമായ നടപടി …