സ്വന്തം ലേഖകൻ: മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിക്കുകയും ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടും മലയാളി കുടുംബത്തിലെ കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 35 വിമാനത്തിലാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഉംറ വീസയില്‍ ഉമ്മയോടൊപ്പം യാത്ര …
സ്വന്തം ലേഖകൻ: സൗദിയിൽ ദന്താശുപത്രികളിൽ സൗദിവൽക്കരണം 35 ശതമാനമായി ഉയർത്തുന്നു. ആരോഗ്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അടുത്ത വർഷം 2024 മാർച്ച് 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഡെന്റൽ മെഡിസിൻ പ്രഫഷൻ (ദന്ത ഡോക്ടർമാർ) മേഖലയിൽ സ്വദേശിവത്കരണം 35 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. …
സ്വന്തം ലേഖകൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്താൻ ഓൺലൈൻ ടാക്സികൾക്ക് അംഗീകാരം നൽകി. വിമാനത്താവളത്തിലേക്കുള്ള ടാക്സി നിരക്കുകൾ കുറയും. ഓൺലൈൻ ടാക്സികളായ ഒ ടാക്സി, ഇപ്പോൾ ഒമാൻ ടാക്സി എന്ന പേരിൽ അറിയപ്പെടുന്ന ഉബർ ടാക്സി എന്നിവയാണ് അടുത്ത മാസം മുതൽ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുന്നത്. മറ്റു ടാക്സികളുടെ എതിർപ്പ് കാരണം ഓൺലൈൻ ടാക്സികൾക്ക് …
സ്വന്തം ലേഖകൻ: പ്രമേഹബാധിതരുടെ ആരോഗ്യനിയന്ത്രണത്തിന്റെ ഭാഗമായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ (ക്യു.ഡി.എ) പുറത്തിറക്കിയ മൊബൈൽ ആപ് ആഴ്ചകൾക്കുള്ളിൽതന്നെ വൻ സ്വീകാര്യത നേടി. ആഗസ്റ്റ് മൂന്നാം വാരം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഇതിനകം രണ്ടായിരത്തോളം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതായി ഖത്തർ ഡയബറ്റിക് അസോസിയേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുല്ല അൽ ഹമഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. …
സ്വന്തം ലേഖകൻ: കുവൈത്ത് പൗരന്മാര്ക്ക് ദീർഘകാല, മൾട്ടി എൻട്രി ഷെങ്കന്‍ വിസ നല്കാൻ ഒരുങ്ങി യൂറോപ്യൻ യൂനിയന്‍. നേരത്തേ ഇതു സംബന്ധമായ ചര്‍ച്ചകള്‍ യൂറോപ്യൻ പാർലമെന്റില്‍ നടന്നിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾക്കായി നിർദേശം തിരികെ അയക്കുകയായിരുന്നു. തുടര്‍ന്ന് കുവൈത്ത് അധികൃതരും യുറോപ്യന്‍ യൂനിയനും തമ്മില്‍ നടന്ന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായാണ് കുവൈത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. ഇതോടെ …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ വീസ അനുവദിക്കുന്നതിനെ എതിര്‍ത്ത ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാനെ പിന്തുണച്ച് ചാന്‍സലര്‍ ജെറെമി ഹണ്ടും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി കൂടുതല്‍ വീസ എന്ന ഇന്ത്യന്‍ ആവശ്യത്തിന് ബ്രിട്ടന്‍ വഴങ്ങുമെന്ന് കരുതിയപ്പോഴാണ് ചാന്‍സലര്‍ കൂടി ഈ ആവശ്യം നിഷേധിച്ചത്. കുടിയേറ്റം വര്‍ദ്ധിപ്പിക്കുന്നതിനായി വീസ …
സ്വന്തം ലേഖകൻ: ലിബിയയിൽ ഞായറാഴ്ച രാത്രി വീശിയടിച്ച ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേരെയെങ്കിലും കാണാതായതായി ലിബിയൻ നാഷനൽ ആർമി വക്താവ് അറിയിച്ചു. കാൽ ലക്ഷത്തോളം പേർ ഭവനരഹിതരായി. 2084 പേരുടെ മരണം സ്ഥിരീകരിച്ചതായി ലിബിയ റെഡ് ക്രസന്റ് വക്താവ് അറിയിച്ചു. മൂവായിരത്തിലേറെ പേർ മരിച്ചെന്ന് കിഴക്കൻ ലിബിയയിലെ ബെൻഗാസി …
സ്വന്തം ലേഖകൻ: യുഎഇയിൽ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് (ബ്ലൂ കോളർ) സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ രാജ്യാന്തര ഫോൺ കോളുകളും ലഭ്യമാക്കുന്നു. ഡു ടെലികോം സർവീസ് പ്രൊവൈഡറുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം പദ്ധതി നടപ്പാക്കുന്നത്. 6 മാസത്തേക്കാണ് പദ്ധതിയെന്ന് മാനവശേഷി സ്വദേശി വൽക്കരണ മന്ത്രാലയം അറിയിച്ചു. ബിസിനസ് സർവീസ് സെന്ററുകളിൽനിന്നും മന്ത്രാലയത്തിന്റെ ഓൺലൈൻ സർവീസ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് എയര്‍പോട്ടില്‍ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനായി സിംഗിള്‍ ബയോമെട്രിക് പരിശോധനാ സംവിധാനം ആരംഭിച്ചു. ചെക്ക്ഇന്‍, ഇമിഗ്രേഷന്‍, ബോര്‍ഡിങ് എന്നിവയ്ക്കായി ഒരു പരിശോധന മാത്രം മതിയാവും. വിമാനത്താവളത്തില്‍ ഒരൊറ്റ ബയോമെട്രിക് സ്‌കാനിലൂടെ നിരവധി പ്രക്രിയകളാണ് ഇല്ലാതാവുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) …
സ്വന്തം ലേഖകൻ: സൗദിയിലെ സ്മാർട്ട് ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ദാക്കിയാൽ പിഴ. ഉപയോക്താക്കളിൽ നിന്നുള്ള യാത്രാ അഭ്യർഥന സ്വീകരിച്ച് ട്രിപ്പ് റദ്ദാക്കിയാൽ സ്മാർട്ട് ടാക്സി ഡ്രൈവർമാരിൽ നിന്ന് 4,000 റിയാൽ പിഴ ചുമത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷനൽ ഇൻഫർമേഷൻ സെന്ററിന് കീഴിലുള്ള ഷോമോസ് സെക്യൂരിറ്റി സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടാക്സികൾ, ടാക്സി ബ്രോക്കർമാർ, ഗൈഡഡ് വാഹനങ്ങൾ …