1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ഒന്നരക്കോടിയും കടന്ന് കൊവിഡ് ബാധിതർ; യുഎസിൽ ഗുരുതര പ്രതിസന്ധിയെന്ന് വൈറ്റ് ഹൌസ്
ലോകത്ത് ഒന്നരക്കോടിയും കടന്ന് കൊവിഡ് ബാധിതർ; യുഎസിൽ ഗുരുതര പ്രതിസന്ധിയെന്ന് വൈറ്റ് ഹൌസ്
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടി കവിഞ്ഞു. 6.18 ലക്ഷത്തോളം പേരാണ് ഇതുവരെ മരിച്ചത്. 91 ലക്ഷം പേരാണ് രോഗമുക്തരായത്. 53.6 ആണ് നിലവിൽ ചികിത്സയിലുള്ളത്. ജൂൺ 28നാണ് രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടതെങ്കിൽ 24 ദിവസം കൊണ്ടാണ് അടുത്ത അരക്കോടി പിന്നിട്ടത്. വേൾഡോമീറ്റർ കണക്കു പ്രകാരം 15,093,246 ആണ് ലോകത്തെ …
യുഎഇയിൽ നാലു ദിവസം ബലിപെരുന്നാൾ അവധി; കുട്ടികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഷാർജ
യുഎഇയിൽ നാലു ദിവസം ബലിപെരുന്നാൾ അവധി; കുട്ടികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഷാർജ
സ്വന്തം ലേഖകൻ: ബലിപെരുന്നാളിന് യുഎഇയിലെ സർക്കാർ മേഖലയ്ക്ക് നാലു ദിവസത്തെ അവധി. ഇൗ മാസം 30 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ.ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് വ്യക്തമാക്കി. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിനങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ …
ഖത്തറിലേക്ക് കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യക്കാർക്ക് സ്വാഗതം; റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം
ഖത്തറിലേക്ക് കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യക്കാർക്ക് സ്വാഗതം; റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവ് വരുത്തുന്നു. ഖത്തര്‍ പൗരന്‍മാര്‍ക്കും സ്ഥിര താമസ വിസയുള്ളവര്‍ക്കും ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാനും തിരിച്ചുവരാനും സാധിക്കും. ആഗസ്റ്റ് ഒന്നു മുതലാണ് ഇളവ് വരുത്തുന്നത്. ഖത്തറിലേക്ക് തിരിച്ച് വരുന്നവര്‍ക്ക് ചില ഉപാധികളോടെയാണ് പ്രവേശനം അനുവദിക്കുക. ആഗസ്റ്റ് ഒന്ന് മുതലാണ് ഖത്തറില്‍ നിയന്ത്രണങ്ങള്‍ ഇളവ് …
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്, തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
“ഹോങ്കോങ്ങിനെ തൊട്ടു കളിക്കരുത്,  തൊട്ടാൽ തിരിച്ചടി!“ ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി ചൈന
സ്വന്തം ലേഖകൻ: “തെറ്റായ വഴിയിലൂടെയാണ് ബ്രിട്ടന്റെ നടത്തം. ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഹോങ്കോങ് വിഷയത്തിൽ ഇടപെട്ടാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇനിയും കൈകെട്ടി നോക്കിയിരിക്കാനാകില്ല– ബ്രിട്ടൻ ചൈനയുടെ ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്,” എന്ന് ലണ്ടനിലെ ചൈനീസ് അംബാസിഡര്‍ ലിയു സിയോമിങ് പറയുമ്പോൾ ഉന്നം ബ്രിട്ടൻ തന്നെ. ബെയ്ജിങ് ബ്രിട്ടനു നൽകുന്ന മുന്നറിയിപ്പുകളിൽ അവസാനത്തേതാണിത്. …
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
മാതാപിതാക്കളെ കൊന്നത് താലിബാൻ! തിരിച്ചടിച്ച 16 കാരി വെടിവച്ചിട്ടത് 3 കൊടും ഭീകരരെ
സ്വന്തം ലേഖകൻ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16 കാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടിയത്. എകെ-47 തോക്കുമായി ഭീകരരെ നേരിട്ട പെൺകുട്ടി മൂന്ന് ഭീകരരെ വധിച്ചെന്നാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്. സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞാണ് ആയുധധാരികളായ താലിബാൻ …
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
ഓക്സ്ഫഡിന്റെ കൊവിഡ് വാക്സിൻ നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും; വില 1,000 രൂപ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിലമർന്ന ലോകം മുഴുവൻ കാത്തിരിക്കുന്ന ഓക്സ്ഫഡിന്റെ കൊവിഡ് പ്രതിരോധ മരുന്ന് നവംബറിൽ ഇന്ത്യയിൽ ലഭ്യമായേക്കും. ഏകദേശം 1000 രൂപ വില വരുമെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ …
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
കൊവിഡ് പോരാളികൾക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ച് യുകെ; നിർമ്മാണ മേഖലയിൽ നിയമ ഭേദഗതി
സ്വന്തം ലേഖകൻ: കൊറോണ വൈറസിനെതിരായ യുകെയുടെ പോരാട്ടത്തിലെ മുൻ‌നിര പോരാളികളായ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് യുകെ സർക്കാർ. ഡോക്ടർമാരും നേഴ്സുമാരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ഏതാണ്ട് 900,000 വരുന്ന വിഭാഗങ്ങൾക്കാണ് ആ‍നുകൂല്യം. 2020/21 ൽ 3.1% വരെ ശമ്പള വർദ്ധനവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള വകുപ്പുതല ബജറ്റിൽ നിന്നാണ് ഇതിനായി പണം …
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
ഓക്സ്ഫഡ് വാക്സിൻ: ഒന്നും രണ്ടും ഘട്ടങ്ങൾ വിജയം; ഒരു കോടി വാക്സിൻ ഓർഡറുമായി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായുള്ള റിപ്പോർട്ട് ലോകരാജ്യങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇതിന് പിന്നാലെ ഒട്ടേറെ രാജ്യങ്ങൾ അധികൃതരെ സമീപിച്ച് തുടങ്ങി. അതിനിടെ ഒരു കോടി ഡോസുകളാണ് ബ്രിട്ടന്‍ ഓർഡർ ചെയ്തിരിക്കുന്നതെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആഭ്യന്തരമായും ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മൂന്ന് വ്യത്യസ്ത തരം വാക്സിനുകൾ …
മാരത്തൺ ചർച്ചകൾക്കൊടുവിൽ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജുമായി ഇയു
മാരത്തൺ ചർച്ചകൾക്കൊടുവിൽ പ്രത്യേക കൊവിഡ് സാമ്പത്തിക പാക്കേജുമായി ഇയു
സ്വന്തം ലേഖകൻ: അഞ്ച് ദിവസം നീണ്ടു നിന്ന കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ കൊവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതി തയ്യാറാക്കി യൂറോപ്യന്‍ യൂണിയന്‍. 750 ബില്ല്യണിന്റെ പാന്‍ഡമിക്ക് റിക്കവറി ഫണ്ടിനെക്കുറിച്ചും ദീര്‍ഘകാല ചെലവ് വരുന്ന പദ്ധതികളെക്കുറിച്ചുമാണ് യൂറോപ്യൻ യൂണിയന്‍ ചരിത്രപരമായ കരാറിലെത്തിയത്. യൂറോപ്യന്‍ യൂണിയന് സംയുക്തമായി കടം വാങ്ങുന്നതിനുള്ള അംഗീകാരം 27 രാഷ്ട്രനേതാക്കള്‍ നല്‍കിയത് യോഗത്തിന്റെ …
“ക്ലെയിം അൺ‌ഡൺ,” കേരളത്തിന്റെ കൊവിഡ് പ്രതിരോധ പിഴവുകൾ തേടി ബിബിസി
“ക്ലെയിം അൺ‌ഡൺ,” കേരളത്തിന്റെ കൊവിഡ് പ്രതിരോധ പിഴവുകൾ തേടി ബിബിസി
സ്വന്തം ലേഖകൻ: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിമുഖം വരെ ലൈവായി നൽകി കൊവിഡ് പ്രതിരോധത്തിൽ കേരളാ മോഡലിനെ വാനോളം പുകഴ്ത്തിയ ബിബിസി കളം‌മാറ്റുന്നു. ടെസ്റ്റിങ്ങിലും ട്രേസിംങ്ങിലുമെല്ലാം കേരളം മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളും പിന്നിലാണെന്നും കണക്കുകൾ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നു. “കേരളാസ് കൊവിഡ് സക്സസ് സ്റ്റോറി–ക്ലെയിം അൺഡൺ,” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിലാണ് കേരളത്തിന്റെ അവകാശവാദങ്ങൾ …