1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹജ്: അനധികൃത തീർഥാടകരെ തടയാൻ കർശന നിയന്ത്രണങ്ങൾ; 7 ദിവസം ഐസലേഷൻ നിർബന്ധം
ഹജ്: അനധികൃത തീർഥാടകരെ തടയാൻ കർശന നിയന്ത്രണങ്ങൾ;  7 ദിവസം ഐസലേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രം(തസ്‌രീഹ്) ഇല്ലാതെ പ്രവേശിക്കുന്നവരെ തടയാൻ എല്ലാ വിധ ക്രമീകരണങ്ങളും പൂർത്തിയായതായി മക്ക മേഖല പൊലീസ് ചുമതലകൾ വഹിക്കുന്ന കമൻഡർ മേജർ ജനറൽ ഈദ് അൽ-ഉതൈബി പറഞ്ഞു. പകർച്ചവ്യാധി തടയുന്നതിനും സുരക്ഷിതവും സുഖപ്രദവുമായ ഹജ് ഉറപ്പാക്കുന്നതിനും കർശന സുരക്ഷാ പദ്ധതികളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിട്ടുള്ളത്. അണുമുക്ത ഹജ് സമ്മാനിക്കുന്നതിനുള്ള പഴുതടച്ച ക്രമീകരണങ്ങൾ …
പിടിതരാതെ കൊവിഡ് വ്യാപനം; ജൂലൈ 25 മുതൽ ഒമാനിൽ വീണ്ടും സമ്പൂർണ ലോക്​ഡൗൺ
പിടിതരാതെ കൊവിഡ് വ്യാപനം; ജൂലൈ 25 മുതൽ ഒമാനിൽ വീണ്ടും സമ്പൂർണ ലോക്​ഡൗൺ
സ്വന്തം ലേഖകൻ: കോവിഡ്​ വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതൽ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്​റ്റ്​ എട്ടുവരെ ലോക്​ഡൗൺ നിലവിലുണ്ടാകും. രണ്ടാഴ്​ച നീളുന്ന ലോക്​ഡൗൺ കാലയളവിൽ രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ രാജ്യത്തെ എല്ലാത്തരം സഞ്ചാരങ്ങളും തടയും. പൊതുസ്​ഥലങ്ങളും കടകളും രാത്രി ഏഴുമുതൽ പുലർച്ചെ ആറുവരെ …
ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത്; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ ഓഗസ്റ്റ് 1ന് രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാന യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി. കുവൈത്തിലേക്കു വരുന്നവർ അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് പിസിആർ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കണം. രാജ്യത്തു എത്തിയതു മുതൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം. യാത്ര പുറപ്പെടുന്നതിനു മുൻപായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ ഷ്ലോനിക് മൊബൈൽ …
ഹെൽത്ത് ആൻഡ് കെയർ വീസക്കാരുടെ ഡിപ്പൻഡന്റുമാർക്കും ഇമിഗ്രേഷൻ സർചാർജ് വേണ്ട
ഹെൽത്ത് ആൻഡ് കെയർ വീസക്കാരുടെ ഡിപ്പൻഡന്റുമാർക്കും ഇമിഗ്രേഷൻ സർചാർജ് വേണ്ട
സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിക്കാൻ ഹോം ഓഫീസ് പ്രഖ്യാപിച്ച ഫാസ്റ്റ് ട്രാക്ക്, ഹെൽത്ത് ആൻഡ് കെയർ വീസ സംവിധാനത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്ത്. ബ്രക്സിറ്റ് നിലവിൽ വരുന്ന ജനുവരി ഒന്നുമുതൽ പ്രാബല്യത്തിലാകുന്ന പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ സംവിധാനത്തിന്റ ഭാഗമായാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഫാസ്റ്റ് ട്രാക്ക് വീസാ ആനുകൂല്യം. ഹെൽത്ത് ആൻഡ് …
ബ്രിട്ടനിലെ ആശുപത്രിയിൽ കത്തിക്കുത്ത്; മലയാളിയായ കേറ്ററിങ് ജീവനക്കാരന് പരുക്ക്
ബ്രിട്ടനിലെ ആശുപത്രിയിൽ കത്തിക്കുത്ത്; മലയാളിയായ കേറ്ററിങ് ജീവനക്കാരന് പരുക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ബ്രൈറ്റൺ റോയൽ സസെക്സ് കൗണ്ടി ആശുപത്രിയിൽ കത്തിക്കുത്ത്. സംഭവത്തിൽ മലയാളിയായ കേറ്ററിങ് ജീവനക്കാനായ ജോസഫ് ജോർജിന് പരുക്കേറ്റു. ഇന്നലെ രാവിലെ 8.42ന് മുപ്പതുകാരനായ അജ്ഞാത യുവാവാണ് കത്തിയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജോസഫിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നടത്തിയ യുവാവിനെ പൊലിസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവം നടന്ന …
ദുബായിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് “നിലവാര മുദ്ര”
ദുബായിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് “നിലവാര മുദ്ര”
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ‘ദുബായ് അഷ്വേർഡ് സ്റ്റാംപ്’. വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളടക്കമുള്ള വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉറപ്പാക്കാനാണ് പുതിയ നീക്കം. ശുചിത്വം, അണുനശീകരണം, മറ്റു മുൻകരുതലുകൾ തുടങ്ങിയവയിൽ ദുരന്തനിവാരണ സമിതിയുടെ രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണു ‘നിലവാര മുദ്ര’ ലഭിക്കുക. ഇതു സന്ദർശകർക്ക് കാണാനാകും വിധം സ്ഥാപനങ്ങളിൽ …
കൊവിഡിൽ കുടുങ്ങിയ 40,000 ത്തോളം വിദേശികളുടെ വീസ റദ്ദാക്കി കുവൈത്ത്
കൊവിഡിൽ കുടുങ്ങിയ 40,000 ത്തോളം വിദേശികളുടെ വീസ റദ്ദാക്കി കുവൈത്ത്
സ്വന്തം ലേഖകൻ: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ റദ്ദാകാൻ കാരണം. ഇനി പുതിയ വീസയിൽ മാത്രമേ ഇത്തരക്കാർക്കു രാജ്യത്തേക്കു പ്രവേശിക്കാനാവൂ എന്ന് താമസ കാര്യ വിഭാഗം ഡയറക്ടർ ജനറൽ ഹമദ് റഷീദ് …
കുവൈറ്റ് അമീറിന്റെ ശസ്ത്രക്രിയ വിജയകരം; സൗദിയിൽ സൽമാൻ രാജാവും ആശുപത്രിയില്‍
കുവൈറ്റ് അമീറിന്റെ ശസ്ത്രക്രിയ വിജയകരം; സൗദിയിൽ സൽമാൻ രാജാവും ആശുപത്രിയില്‍
സ്വന്തം ലേഖകൻ: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ വിജയകരമായി ശസ്​ത്രക്രിയ പൂർത്തിയാക്കി. അദ്ദേഹത്തി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും വേഗം പൂർണാരോഗ്യം കൈവരിക്ക​െട്ടയെന്ന്​ പ്രാർഥിക്കുന്നതായും അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ പറഞ്ഞു. കഴിഞ്ഞ ദിവസം അ​മീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നത്​ മുതൽ സമൂഹ …
യുഎഇയിൽ കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം
യുഎഇയിൽ കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച തൊഴിലാളികൾക്കു ജോലിയിൽ ഇളവ് നൽകണമെന്ന് നിർദേശം. രോഗവ്യാപനം തടയാൻ നടപടി വേണം. രോഗബാധിതർക്കു സമ്പർക്ക വിലക്ക് ഏർപ്പെടുത്തി മാറ്റിപ്പാർപ്പിക്കണമെന്നും മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും അണുനശീകരണ സംവിധാനം ഉണ്ടാകണമെന്നും രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ തൊഴിലാളികൾക്കു മനസ്സിലാകുന്ന ഭാഷയിൽ തൊഴിലിടങ്ങളിൽ ഉണ്ടാകണമെന്നും നിർദേശിച്ചു. തൊഴിലാളികളെ ജോലിസ്ഥലത്തേക്കും തിരിച്ചും …
കൊവിഡ് ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ; കൌൺസിലുകൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്ക് അധികാരം
കൊവിഡ് ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ; കൌൺസിലുകൾക്ക് കൊവിഡ് നിയന്ത്രണങ്ങൾക്ക് അധികാരം
സ്വന്തം ലേഖകൻ: ദശലക്ഷക്കണക്കിന് ആളുകളിൽ കോറോണ ആന്റിജൻ സൗജന്യ പരിശോധനയുമായി യുകെ. കോറോണ ആന്റി ബോഡി പരീക്ഷണ പരിശോധനകളുടെ ആദ്യഘട്ടം വിജയിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഓക്സ്ഫോഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളൂം ചേർന്ന് രൂപീകരിച്ച യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (UK-RTC) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ …