☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികള്‍ കൂടി; മാതാപിതാക്കള്‍ക്ക് ചെലവിടേണ്ടി വരുന്നത് വലിയ തുക
സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികള്‍ കൂടി; മാതാപിതാക്കള്‍ക്ക് ചെലവിടേണ്ടി വരുന്നത് വലിയ തുക
വന്‍ തുക മുടക്കി കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിന് അയക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഇപ്പോഴുള്ളത് റെക്കോര്‍ഡ് വര്‍ദ്ധനയാണെന്ന് റിപ്പോര്‍ട്ട്. ടോപ് ഗ്രേഡ് മാത്രം ലക്ഷ്യമാക്കി കുട്ടികള്‍ക്കായി സ്‌കൂള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കള്‍ പരിഗണിക്കുന്നത് സ്വകാര്യ സ്‌കൂളുകളെയാണ്
എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ഥമിക ശുശ്രൂഷയ്ക്കും മാനസിക ആരോഗ്യ പരിപാലന രംഗത്തും എന്‍എച്ച്എസിന് തൊഴിലാളികളുടെ അഭാവമുണ്ടെന്ന് തിങ്ക് ടാങ്കിന്റെ പഠന റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി നേഴ്‌സിംഗിലും ഡിസ്ട്രിക്ട് നേഴ്‌സുമാരുടെ കുറവുണ്ട്.
മെയ് ദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിള്‍
മെയ് ദിനം ആഘോഷിക്കാന്‍ ഗൂഗിള്‍ ഡൂഡിള്‍
പ്രത്യേകതയുള്ള ദിവസങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തുന്നതില്‍ ഗൂഗിള്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അക്കാര്യത്തില്‍ ഇന്നും ഗൂഗിളിന് വ്യത്യാസമേതുമില്ല. ഇന്നത്തെ തൊഴിലാളി ദിനത്തെ അഭിസംബോധന ചെയ്യുന്നതിനായി ഗൂഗിള്‍ തയാറാക്കിയിരിക്കുന്നത് ടൂള്‍സ് കൊണ്ടുള്ളൊരു ഡൂഡിളാണ്.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി പഴങ്കഥ; ഇനി മുതല്‍ മൈക്രോസോഫ്റ്റ് എഡ്ജ്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി പഴങ്കഥ; ഇനി മുതല്‍ മൈക്രോസോഫ്റ്റ് എഡ്ജ്
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി ഉപയോഗിക്കാനുള്ള വെബ് ബ്രൗസറുമായി മൈക്രോസോഫ്റ്റ്. ഇത്രയുംകാലം പ്രോജക്ട് സ്പാര്‍ട്ടാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്നായിരിക്കും പേരെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു
പീഡിപ്പിച്ചയാള്‍ക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിനിയുടെ തുറന്ന കത്ത്
പീഡിപ്പിച്ചയാള്‍ക്കെതിരെ ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥിനിയുടെ തുറന്ന കത്ത്
ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരന് ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമായി. കഴിഞ്ഞ 11ന് ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ലോണ്‍ വെല്‍സ് എന്ന വിദ്യാര്‍ത്ഥിനിയാണ് അജ്ഞാതന്റെ പീഡനത്തിനിരയായത്.
നേപ്പാള്‍ ഭൂകമ്പം; രക്ഷപ്പെട്ട ബ്രീട്ടീഷുകാര്‍ യുകെയില്‍ മടങ്ങി എത്തി
നേപ്പാള്‍ ഭൂകമ്പം; രക്ഷപ്പെട്ട ബ്രീട്ടീഷുകാര്‍ യുകെയില്‍ മടങ്ങി എത്തി
ബ്രിട്ടണിലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലാണ് നേപ്പാളില്‍നിന്നുള്ള ആളുകളെയും വഹിച്ചുകൊണ്ടുള്ള വിമാനം എത്തിയത്.
ഇ ടൂറിസ്റ്റ് വിസ പദ്ധതി ഇന്ത്യ 31 രാജ്യങ്ങള്‍ക്ക് കൂടി അനുവദിച്ചു
ഇ ടൂറിസ്റ്റ് വിസ പദ്ധതി ഇന്ത്യ 31 രാജ്യങ്ങള്‍ക്ക് കൂടി അനുവദിച്ചു
ഫ്രാന്‍സ്, കാനഡ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ക്ക് കൂടി ഇ ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുമെന്ന് ഇന്ത്യയുടെ പ്രഖ്യാപനം. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനാണ് ഇ-ടൂറിസ്റ്റ് വിസ പദ്ധതി നടപ്പാക്കുന്നത്.
നേപ്പാള്‍ ദുരന്തം; ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്
നേപ്പാള്‍ ദുരന്തം; ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്
ഭൂകമ്പത്തില്‍ താറുമാറായ നേപ്പാളിനെ സഹായിക്കുന്നതിനായി ബ്രിട്ടണ്‍ സമാഹരിച്ച് നല്‍കുന്നത് 15 മില്യണ്‍ പൗണ്ട്. നേരത്തെ നല്‍കിയ പത്ത് മില്യണ്‍ പൗണ്ടിന് പുറമെ അഞ്ച് മില്യണ്‍ പൗണ്ട് കൂടി നല്‍കുമെന്ന് യുകെ പ്രഖ്യാപിച്ചതോടെയാണ് ആകെ സംഭാവന 15 മില്യണ്‍ പൗണ്ടായത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കും
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കും
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഏകദിന നായകനായി ജോ റൂട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. നിലവിലെ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ വന്‍പരാജയമാണെന്ന് ലോകകപ്പ് ടൂര്‍ണമെന്റില്‍ ബോധ്യപ്പെട്ടിരുന്നു. പിന്നാലെ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജോസ് ബട്ട്‌ലറും മികച്ച പ്രകടനമല്ല ഇപ്പോള്‍ കാഴ്ച്ച വെയ്ക്കുന്നത്.
പി സി വീണ്ടും…ഇക്കുറിയും സംഭവം ഗംഭീരം തന്നെ.
പി സി വീണ്ടും…ഇക്കുറിയും സംഭവം ഗംഭീരം തന്നെ.
പൂഞ്ഞാര്‍ പുലി എന്നറിയപ്പെടുന്ന സാക്ഷാല്‍ പി സി ജോര്‍ജ് എന്നും അങ്ങിനെയാണ്.ആരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്നങ്ങ് പറഞ്ഞുകളയും.അത് ആരെക്കുറിച്ചായാലും പുള്ളിക്കാരന് ഒരു പേടിയും ഇല്ല.ഒരല്‍പം ഇഷ്ട്ടക്കെടുള്ള ആളാണെങ്കില്‍ കൊന്നു കൊലവിളിച്ചത് തന്നെ. പക്ഷെ അദ്ദേഹം പറയുന്നതില്‍ എപ്പോഴും ചില കഴമ്പുകള്‍ ഉണ്ട് താനും.അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലും നിയോജക മണ്ഡലത്തിലും അദ്ദേഹം എന്നും ജനകീയനാണ്.ഇപ്പോഴിതാ …