ന്റര്‍നെറ്റ് ഡോട്ട് ഒആര്‍ജിയില്‍ പരിഷ്‌ക്കരണ പ്രഖ്യാപനങ്ങളുമായി ഫെയ്‌സ്ബുക്ക്. ഈ പദ്ധതി നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്ക് പദ്ധതി രൂപരേഖയില്‍ മാറ്റങ്ങള്‍ വരുത്തിയത്
കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായ സിക്കുകാരന്‍ അപമാനിക്കപ്പെട്ടതായി പരാതി
ബ്രിട്ടീഷ് രാജകുടുംബത്തി ഇളമുറക്കാരിക്ക് ഷാര്‍ലെറ്റ് എലിസബത്ത് ഡയാന എന്ന് പേരിട്ടു. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡിള്‍ടണിന്റെയും രണ്ടാമത്തെ കുട്ടിക്കാണ് ഷാര്‍ലെറ്റ് എ്ന്ന് പേരിട്ടിരിക്കുന്നത്.
റോയല്‍ പ്രിന്‍സസിന് ആദരവായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ടാസ്മാനിയന്‍ നൂല് കൊണ്ട് നെയ്ത കമ്പിളിപ്പുതപ്പ് നല്‍കും. അതോടൊപ്പം മൗണ്ടെയ്ന്‍ പിഗ്മി പോസത്തെ (ഒപ്പോസം എന്ന ജീവി) പിന്തുണയ്ക്കുന്നതിനായി 10,000 ഡോളറും നല്‍കും. ഓസ്‌ട്രേലിയന്‍ ഫ്‌ളോറല്‍ എംപ്ലത്തോടെയായിരിക്കും കമ്പിളിപുതപ്പ് നല്‍കുക എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സി കിരീടം ഉറപ്പിച്ചു. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് നീലകുപ്പായക്കാര്‍ കിരീടം ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെ ചെല്‍സി ലീഗ് പോയിന്റ് ടേബിളിന്റെ മുകളില്‍ എത്തിയത്.
സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മുഖംനോക്കി പ്രായം പ്രവചിക്കുന്ന മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റ്. ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്യുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.
ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് ബ്രിട്ടണ്‍ വിസ നിഷേധിച്ചു. ശശികല ടീച്ചര്‍ എന്നാണ് ഇവര്‍ രാഷ്ട്രീയ മണ്ഡലത്തില്‍ അറിയപ്പെടുന്നത്.
ബക്കിംഗ്ഹാം പാലസില്‍ പുതിയ അതിഥി എത്തിയതായി സൂചിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് എത്തി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കെയ്റ്റ് മിഡിള്‍ടണാണ് റോയല്‍ ബേബിക്ക് ജന്മം നല്‍കിയത്.
ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്ക് രണ്ട് വര്‍ഷത്തിനിടെ ആദ്യ സെഞ്ച്വറി നേടി. വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിലാണ് കുക്ക് ഫോം വീണ്ടെടുത്തത്. അതേസമയം ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിന് മുന്നില്‍ പതറുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഗാര്‍ഡിയന്‍ പത്രം. നട്ടെല്ലിന് ക്ഷതമേറ്റ ബാഗ്ദാദി അജ്ഞാതകേന്ദ്രത്തില്‍ ചികിത്സയിലാണെന്നും തീവ്രവാദി സംഘത്തിനുള്ളില്‍നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പറയുന്നു.