സിറിയയില്‍ ദൈനംദിനം ശക്തിപ്രാപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സിറിയന്‍ റിബല്‍സിന് പരിശീലനം നല്കുന്നു. രഹസ്യ കേന്ദ്രത്തിലാണ് അമേരിക്കന്‍ സൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 90 പേര്‍ക്ക് ഇപ്പോള്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ആഷ്ടണ്‍ കാര്ടര് പറഞ്ഞു.
കുട്ടിക്കുരങ്ങിന് ഷാര്‍ലെറ്റ് എന്ന് പേരിട്ട മൃഗശാല അധികൃതര്‍ കുഴപ്പത്തിലായി. ജപ്പാനിലെ ടാക്കാസാക്കിയാമാ നാച്യുറല്‍ സുവോളജിക്കല്‍ ഗാര്‍ഡനില്‍ ജനിച്ച കുരങ്ങിനാണ് ബ്രിട്ടനിലെ ഇളമുറക്കാരിയുടെ പേര് നല്‍കിയത്.
പ്രവാസികളായ മലയാളികള്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണ് രൂപയുടെ മൂല്യം ഇടിയുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്നത് വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സാധാരണ നിലയിലുളളതിനേക്കാള്‍ 75 ശതമാനം അധികം വരെ നാട്ടിലേക്ക് ഇപ്പോള്‍ പ്രവാസികള്‍ പണമയക്കുന്നതായി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് പ്രധാന മത്സരം. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു ബ്രിട്ടീഷ് പത്രങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.
002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന് കോടതിയാണ് സല്മാന് ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി.
ബുധനാഴ്ച്ച പ്രേഗില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലുള്ള കണക്കുകളില്‍ ഏറ്റവും അധികം അമിതഭാരം ഉള്ള ആളുകള്‍ ഉണ്ടാകാന്‍ പോകുന്നത് അയര്‍ലണ്ടിലായിരിക്കും. ഇവിടുത്തെ 89 ശതമാനം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
>യുകെയില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എങ്ങനെയും ജനപ്രീതി നേടിയെടുക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് പാര്‍ട്ടി നേതാക്കളെല്ലാം. പ്രധാനമന്ത്രി ഡേവീഡ് കാമറൂണും അദ്ദേഹത്തിന്റെ മുഖ്യ എതിരാളി എഡ് മിലിബാന്‍ഡും പത്താം നമ്പര്‍ അധികാര കേന്ദ്രത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
എന്‍എച്ച്എസ് ഡോക്ടര്‍മാരെ സ്വകാര്യ പ്രാക്ടീസില്‍നിന്ന് വിലക്കണമെന്ന് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍. എക്സീറ്ററില്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായിരുന്ന ഡോ ജോണ്‍ ഡീനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കൂടുതല്‍
കേരളത്തിലെ ബാറുകള്‍ പൂട്ടിയപ്പോള്‍ ശരിക്കും ‘പെട്ടു’ പോയത് സദാചാര കുടിയന്മാരാണ് എന്നതാണ് സത്യം.ബിവറേജസിനു മുന്പില് ക്യൂ നിന്ന് നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്ത ഇവര്‍ ആശ്രയിച്ചിരുന്നത് ബാറുകളിലെ അരണ്ട വെളിച്ചത്തിന് കീഴിലുള്ള ഏതാനും പെഗ്ഗുകളായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ബാറു കള്‍ക്ക് പൂട്ട് വീണതോടെ കുരുക്കിലായ ഇവരുടെ മുന്പില് പുതിയ വഴി തുറന്നുകൊണ്ട് ഒരു പറ്റം ബംഗാളികള്‍ കേരളത്തിലേക്ക് …
യുകെ സുപ്രീംകോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ കാണുന്നതിനായി ഓണ്‍ ഡിമാന്‍ഡ് വീഡിയോ സംവിധാനം അവതരിപ്പിച്ചു. ഏതു സമയം ഈ ആര്‍ക്കൈവില്‍നിന്ന് വീഡിയോ എടുത്ത് കാണാന്‍ സാധിക്കും. ഒരു ദിവസം കോടതിയില്‍ നടക്കുന്ന ഹിയറിംഗുകളുടെ വീഡിയോ അടുത്ത ദിവസം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ഒരു വര്‍ഷം വരെ ആ വീഡിയോ അവിടെയുണ്ടാകും.