1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2015

സിറിയയില്‍ ദൈനംദിനം ശക്തിപ്രാപിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യം സിറിയന്‍ റിബല്‍സിന് പരിശീലനം നല്‍കുന്നു. രഹസ്യ കേന്ദ്രത്തിലാണ് അമേരിക്കന്‍ സൈന്യം ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഏകദേശം 90 പേര്‍ക്ക് ഇപ്പോള്‍ സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി ആഷ്ടണ്‍ കാര്‍ടര്‍ പറഞ്ഞു. ഇവര്‍ക്ക് ശമ്പളം നല്‍കുന്നതും യുഎസാണ്.

സമാനമായ പരിശീലനങ്ങള്‍ ജോര്‍ദ്ദാന്‍, ടര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും നല്‍കുമെന്ന് ആഷ്ടണ്‍ കാര്‍ട്ടര്‍ അറിയിച്ചു. ഐഎസിന് സ്വാധീനമുള്ളതോ ഐഎഎസിന് ഭീഷണിയുള്ളതോ ആയ പ്രദേശങ്ങളാണ് ഇവയെല്ലാം.

അമേരിക്കന്‍ പരിശീലനം നേടുന്ന സിറിയന്‍ റിബല്‍സിനെ പോര്‍ക്കളത്തില്‍ സഹായിക്കുന്നതിനും അമേരിക്കന്‍ സൈന്യം ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.